App Logo

No.1 PSC Learning App

1M+ Downloads
ഇന്ത്യയിലെ ആദ്യത്തെ വനിത രക്തസാക്ഷി ആര് ?

Aബീഗം ഹസ്രത്ത് മഹൽ

Bറാണി ലക്ഷ്‌മിഭായ്

Cപ്രീതി ലത വാദേദാർ

Dഇവരാരുമല്ല

Answer:

C. പ്രീതി ലത വാദേദാർ

Read Explanation:

പ്രീതിലത വാദേദാർ

  • ബംഗാളിൽ നിന്നുള്ള ഇന്ത്യൻ വിപ്ലവകാരി

  • 'ഇന്ത്യയിലെ ആദ്യത്തെ വനിത രക്തസാക്ഷി' എന്നറിയപ്പെടുന്നു

  • അധ്യാപകവൃത്തിക്ക് ശേഷം സൂര്യസെന്നിന്റെ നേതൃത്വത്തിൽ സായുധവിപ്ലവത്തിന്റെ പാത തിരഞ്ഞെടുത്തു.

  • 1932ൽ "പട്ടികൾക്കും ഇന്ത്യക്കാർക്കും പ്രവേശനമില്ല" എന്ന ബോർഡ് വച്ച ചിറ്റഗോങ്ങിലെ പഹർതലി യൂറോപ്യൻ ക്ലബ്ബ് അഗ്നിക്കിരയാക്കിയ വിപ്ലവകാരികളുടെ 15 അംഗസംഘത്തെ നയിച്ചത് പ്രീതിലതയാണ്.

  • അറസ്റ്റിലാകും എന്ന് ഉറപ്പായ ഘട്ടത്തിൽ അവർ പൊട്ടാസ്യം സയനൈഡ് കഴിച്ച് ജീവനൊടുക്കി.


Related Questions:

"ചരിത്രത്തിന് മറക്കാൻ കഴിയാത്ത മനുഷ്യൻ" എന്ന് ഗാന്ധിജി വിശേഷിപ്പിച്ചത് ആരെ ?
താഴെ പറയുന്നവയിൽ ഗോപാലകൃഷ്ണ ഗോഖലെ ആരംഭിച്ച പ്രസിദ്ധീകരണങ്ങളിൽ പെടാത്തത് ഏത് ?
'ബർദോളി ഗാന്ധി' എന്നറിയപ്പെടുന്നത് ?
'ഇങ്ക്വിലാബ് സിന്ദാബാദ്' എന്ന മുദ്രാവാക്യം പ്രശസ്തമാക്കിയ നേതാവ് ?

ദാദാഭായ് നവറോജിയെ സംബന്ധിച്ച തെറ്റായ പ്രസ്‌താവന കണ്ടെത്തുക

  1. ബ്രിട്ടിഷ് ഭരണകാലത്ത് ഇന്ത്യൻ സമ്പദ് വ്യവസ്ഥയിലുണ്ടായ തകർച്ച സംബന്ധിച്ച് 'ചോർച്ച സിദ്ധാന്തം' ആവിഷ്കരിച്ചു
  2. കോൺഗ്രസിന് ഇന്ത്യൻ നാഷണൽ കോൺഗ്രസ്' എന്ന പേര് നിർദ്ദേശിച്ചു
  3. ഇന്ത്യയുടെ 'വന്ധ്യവയോധികൻ' എന്നറിയപ്പെടുന്നു
  4. INC യുടെ ആദ്യ പ്രസിഡന്റ്‌