ഇന്ത്യയുടെ ആദ്യ ചീഫ് ഇലക്ഷൻ കമ്മീഷണർ : സുകുമാർ സെൻ
1950 മാർച്ച് 21 മുതൽ 1958 ഡിസംബർ 19 വരെയായിരുന്നു ഇദ്ദേഹം മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ആയി പ്രവർത്തിച്ചത്.
ഇദ്ദേഹം നേപ്പാളിന്റെയും സുഡാന്റെയും ആദ്യത്തെ ചീഫ് ഇലക്ഷൻ കമ്മീഷണർ ആയി കൂടി പ്രവർത്തിച്ചിട്ടുണ്ട്.
ചീഫ് ഇലക്ഷൻ കമ്മീഷണർ ആയ ആദ്യ വനിത : വി. എസ് രമാദേവി (1990)
ഏറ്റവും കുറച്ചുകാലം ചീഫ് ഇലക്ഷൻ കമ്മീഷണർ പദവിയിൽ ഇരുന്ന വ്യക്തിയും വി. എസ് രമാദേവിയാണ്
ഏറ്റവും കൂടുതൽ കാലം ചീഫ് ഇലക്ഷൻ കമ്മീഷണർ പദവി വഹിച്ച വ്യക്തി : കല്യാൺ സുന്ദരം (1958 മുതൽ 1967 വരെ)
ചീഫ് ഇലക്ഷൻ കമ്മീഷണറായ ആദ്യ മലയാളി : ടി എൻ ശേഷൻ.
1990 മുതൽ 1996 വരെയാണ് ടി എൻ ശേഷൻ ചീഫ് ഇലക്ഷൻ കമ്മീഷണർ ആയിരുന്നത്.