App Logo

No.1 PSC Learning App

1M+ Downloads
ഇന്ത്യയിലെ ഉന്നത വിദ്യാഭ്യാസ മേഖലയുടെ നിലവാരം ഉയർത്തുന്നതിനും കാര്യക്ഷമമാക്കുന്നതിനുമായി 'യൂണിവേഴ്‌സിറ്റി ഗ്രാന്റ് കമ്മീഷൻ'(UGC) രൂപീകരിച്ചത് ഏത് പഞ്ചവത്സര പദ്ധതിക്കാലത്താണ് ?

Aഅഞ്ചാം പഞ്ചവത്സര പദ്ധതി

Bഒന്നാം പഞ്ചവത്സര പദ്ധതി

Cപതിനൊന്നാം പഞ്ചവത്സര പദ്ധതി

Dമൂന്നാം പഞ്ചവത്സര പദ്ധതി

Answer:

B. ഒന്നാം പഞ്ചവത്സര പദ്ധതി

Read Explanation:

യൂണിവേഴ്സിറ്റി ഗ്രാന്റ്സ് കമ്മീഷൻ

  • രാജ്യത്തെ ഉന്നത വിദ്യാഭ്യാസത്തെ നിയന്ത്രിക്കുന്നതിനും ഏകോപിപ്പിക്കുന്നതിനുമായി ഇന്ത്യൻ സർക്കാർ സ്ഥാപിച്ച പരമോന്നത  സ്ഥാപനം .
  • 1953 ഡിസം‌ബർ 28-നാണ് മൗലാനാ അബ്ദുൾകലാം ആസാദ്   UGC കമ്മീഷൻ ഉദ്ഘാടനം ചെയ്തത്.
  • ഏന്നാൽ നിയമപരമായി 1956ലെ യുജിസി ആക്ട് പ്രകാരം 1956ൽ പ്രബല്യത്തിൽ വന്നു 
  • യു.ജി.സി സ്ഥാപിതമാകാൻ കാരണമായ കമ്മീഷൻ- ഡോ. എസ് രാധാകൃഷ്ണൻ കമ്മീഷൻ
  • ഇന്ത്യാ ഗവൺമെന്റിന്റെ വിദ്യാഭ്യാസ മന്ത്രാലയത്തിന് കീഴിലാണ് UGC പ്രവർത്തിക്കുന്നത് 
  • ആസ്ഥാനം : ഡൽഹി 
  • ആപ്തവാക്യം : അറിവാണ് മോചനം 
  • യു ജി സി യുടെ പ്രഥമ ചെയർമാൻ  - ശാന്തി സ്വരൂപ് ഭട്നഗർ

യുജിസിയുടെ പ്രാഥമിക ലക്ഷ്യങ്ങൾ :

  • യൂണിവേഴ്സിറ്റി വിദ്യാഭ്യാസം പ്രോത്സാഹിപ്പിക്കുകയും ഏകോപിപ്പിക്കുകയും ചെയ്യുക
  • ഉന്നത വിദ്യാഭ്യാസത്തിന്റെ നിലവാരം നിലനിർത്തുക
  • യൂണിവേഴ്സിറ്റികൾക്കും കോളേജുകൾക്കും ധനസഹായം നൽകുക,
  • ഇന്ത്യയിലെ വിദ്യാഭ്യാസ നിലവാരം ഉയർത്തുന്നതിന് വിവിധ നടപടികൾ കൈക്കൊള്ളുക 

ഒന്നാം പഞ്ചവത്സര പദ്ധതി

  • ആദ്യത്തെ പഞ്ചവത്സര പദ്ധതി ആരംഭിച്ചത് - 1951 എപ്രില്‍ 1-ാം തീയതി
  • ഒന്നാം പഞ്ചവത്സര പദ്ധതി പ്രാധാന്യം നല്‍കിയ മേഖല - കൃഷി, ജലസേചനം
  • ഒന്നാം പഞ്ചവത്സര പദ്ധതി അറിയപ്പെടുന്നത് - കാര്‍ഷിക പദ്ധതി 
  • ആരോഗ്യത്തിന്‌ ഏറ്റവും കൂടുതല്‍ തുക നിക്ഷേപിച്ച പഞ്ചവത്സര പദ്ധതി
  • കുടുംബാസൂത്രണ പദ്ധതികള്‍ക്ക്‌ (1952) പ്രാധാന്യം നല്‍കിയ പഞ്ചവത്സര പദ്ധതി
  • ഹാരോഡ്‌ ഡോമര്‍ മാതൃക എന്നറിയപ്പെടുന്ന പഞ്ചവത്സര പദ്ധതി

  • ഒന്നാം പഞ്ചവത്സര പദ്ധതിയുടെ നടത്തിപ്പില്‍ പ്രധാന പങ്ക് വഹിച്ച മലയാളി - കെ.എന്‍. രാജ്‌
  • ഒന്നാം പഞ്ചവത്സര പദ്ധതിയുടെ ആമുഖം തയ്യാറാക്കിയത്‌ - കെ.എന്‍. രാജ്‌
  • ഇന്ത്യയില്‍ വന്‍കിട ജലസേചന പദ്ധതികള്‍ സ്ഥാപിച്ച പഞ്ചവത്സര പദ്ധതി
  • ക്യാപ്പിറ്റല്‍- ഔട്ട്പുട്ട്‌ റേഷ്യോ ഏറ്റവും കുറവായ പഞ്ചവത്സര പദ്ധതി

Related Questions:

യൂണിവേഴ്‌സിറ്റി ഗ്രാൻറ്റ്സ് കമ്മീഷൻ (UGC) സ്ഥാപിതമായത് ഏത് പഞ്ചവത്സര പദ്ധതിയിലാണ് ?
പത്താം പഞ്ചവൽസര പദ്ധതിയിലൂടെ ലക്ഷ്യം വച്ച വളർച്ചാ നീരക്കും നേടിയെടുത്ത വളർച്ചാനിരക്കും താഴെപ്പറയുന്നവയിൽ ഏതാണ് ?
The Prime minister of India during the launch of Fifth Five Year Plan was?
Who was considered as the Father of Rolling Plans in India?
IRDP, NREP, TRYSEM എന്നീ പദ്ധതികള്‍ ആരംഭിച്ചത് ഏത് പഞ്ചവത്സര പദ്ധതി കാലത്താണ് ?