App Logo

No.1 PSC Learning App

1M+ Downloads
ഇന്ത്യയിലെ ഏറ്റവും ലാഭകരമായ പൊതുമേഖല സ്റ്റീൽ പ്ലാന്റ് ഏത്?

Aഭിലായ്

Bറൂർക്കല

Cബൊക്കാറോ

Dദുർഗ്ഗാപ്പൂർ

Answer:

A. ഭിലായ്

Read Explanation:

  • ഇന്ത്യയിലെ പ്രധാന ഉരുക്ക് നിർമ്മാണശാലകളിൽ ഒന്നാണ് ഭിലായ് സ്റ്റീൽ പ്ലാന്റ്.

  • ഛത്തീസ്ഗഢിലെ ദുർഗ് ജില്ലയിലാണ് ഭിലായ് സ്റ്റീൽ പ്ലാന്റ് സ്ഥിതി ചെയ്യുന്നത്.

  • നിലവിൽ സ്റ്റീൽ അതോറിറ്റി ഓഫ് ഇന്ത്യ ലിമിറ്റഡിന്റെ (SAIL) കീഴിലാണ് ഭിലായ് സ്റ്റീൽ പ്ലാന്റ് പ്രവർത്തിക്കുന്നത്.

  • നിലവിൽ ഇന്ത്യയിലെ ഏറ്റവും ലാഭകരമായ പൊതുമേഖല സ്റ്റീൽ പ്ലാന്റാണ് ഇത്

  • 1955 ലാണ് ഈ പ്ലാന്റ് സ്ഥാപിച്ചത്. ഇന്ത്യയും സോവിയറ്റ് യൂണിയനും തമ്മിലുള്ള കരാറിലൂടെയാണ് നിർമ്മാണം ആരംഭിച്ചത്.

  • 1959 ഫെബ്രുവരി 4-ന് അന്നത്തെ ഇന്ത്യൻ രാഷ്ട്രപതിയായിരുന്ന ഡോ. രാജേന്ദ്രപ്രസാദാണ് ഭിലായ് സ്റ്റീൽ പ്ലാന്റ് ഉദ്ഘാടനം ചെയ്തത്.

  • പ്രധാനമായും റെയിൽവേ ട്രാക്കുകൾ, ഉരുക്ക് തകിടുകൾ, കമ്പികൾ എന്നിവയാണ് ഇവിടെ ഉത്പാദിപ്പിക്കുന്നത്.

  • ഇന്ത്യയിലെ ഏറ്റവും വലിയ ഉരുക്ക് നിർമ്മാണശാലകളിൽ ഒന്നാണിത്.


Related Questions:

Kudremukh deposits of Karnataka are known for which one of the following minerals?
ആപ്പിൾ ഐഫോൺ നിർമ്മിക്കുന്ന ആദ്യ ഇന്ത്യൻ കമ്പനി എന്ന നേട്ടം സ്വന്തമാക്കിയത് ഏത് കമ്പനിയാണ് ?
ഇന്ത്യയിലെ ആദ്യ കൽക്കരി ഖനി ?
ഇന്ത്യയിലെ പ്രധാന വ്യവസായ മേഖലകളിൽ ഉൾപ്പെടാത്ത പ്രദേശം ഏത് ?
ഏത് രാഷ്ട്രത്തിൻറെ സഹകരണത്തോടെയാണ് ഭിലായ് ഉരുക്കുശാല സ്ഥാപിച്ചത്?