Aസുന്ദർബൻസ് തണ്ണീർത്തടം
Bഅഷ്ടമുടി കായൽ
Cശാസ്താംകോട്ട കായൽ
Dപുന്നമട കായൽ
Answer:
A. സുന്ദർബൻസ് തണ്ണീർത്തടം
Read Explanation:
സുന്ദർബൻസ് തണ്ണീർത്തടം (Sundarbans Wetland)
ഇന്ത്യയിലെ ഏറ്റവും വലിയ തണ്ണീർത്തടം സുന്ദർബൻസ് തണ്ണീർത്തടം (Sundarbans Wetland) ആണ്.
ഇത് പശ്ചിമ ബംഗാളിലാണ് സ്ഥിതി ചെയ്യുന്നത്.
റാംസാർ സൈറ്റുകളിൽ ഉൾപ്പെടുന്ന ഇന്ത്യയിലെ ഏറ്റവും വലിയ തണ്ണീർത്തടം കൂടിയാണിത്.
4230 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയുള്ള സുന്ദർബൻസ് ലോകത്തിലെ ഏറ്റവും വലിയ കണ്ടൽക്കാടുകളുടെ ഭാഗമാണ്
ഗംഗാ-ബ്രഹ്മപുത്ര-മേഘ്ന നദികളുടെ അഴിമുഖത്തായി ബംഗാൾ ഉൾക്കടലിനോട് ചേർന്നാണ് ഇത് വ്യാപിച്ചുകിടക്കുന്നത്.
മൊത്തം സുന്ദർബൻസ് കണ്ടൽക്കാടുകൾ ഏകദേശം 10,000 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയിലുണ്ട്, ഇതിൽ ഇന്ത്യയിലുള്ള ഭാഗം ഏകദേശം 3,500 ചതുരശ്ര കിലോമീറ്ററാണ്.
റോയൽ ബംഗാൾ കടുവകളുടെ ഏക ആവാസവ്യവസ്ഥയാണ് സുന്ദർബൻസ്
1992-ൽ സുന്ദർബൻസ് തണ്ണീർത്തടം റാംസാർ ഉടമ്പടി പ്രകാരം അന്താരാഷ്ട്ര പ്രാധാന്യമുള്ള തണ്ണീർത്തടമായി പ്രഖ്യാപിക്കപ്പെട്ടു.
സുന്ദർബൻസ് ദേശീയോദ്യാനം ഒരു യുനെസ്കോ ലോക പൈതൃക കേന്ദ്രം കൂടിയാണ്