Aആൻഡമാൻ നിക്കോബാർ ദ്വീപുകൾ
Bലക്ഷദ്വീപ്
Cമാല്ദ്വീപ്
Dശ്രീലങ്ക
Answer:
A. ആൻഡമാൻ നിക്കോബാർ ദ്വീപുകൾ
Read Explanation:
ദ്വീപസമൂഹങ്ങൾ
ഇന്ത്യയിൽ രണ്ട് ദ്വീപസമൂഹങ്ങളാണ് ഉള്ളത്;
ആൻഡമാൻ നിക്കോബാർ ദ്വീപസമൂഹവും
ലക്ഷദ്വീപസമൂഹവും.
ആൻഡമാൻ നിക്കോബാർ ദ്വീപുകൾ
ബംഗാൾ ഉൾക്കടലിൽ സ്ഥിതി ചെയ്യുന്ന ആൻഡമാൻ നിക്കോബാർ ദ്വീപുകളാണ് ഇന്ത്യയിലെ ഏറ്റവും വലിയ ദ്വീപസമൂഹം.
ആകെ 572 ദ്വീപുകൾ ഉള്ളതിൽ 38 എണ്ണത്തിൽ മാത്രമാണ് ജനവാസമുള്ളത്.
'ഉൾക്കടൽ ദ്വീപുകൾ', 'ന്യൂ ഡെൻമാർക്ക്' എന്നിങ്ങനെ അറിയപ്പെട്ടിരിന്നുന്നത് ആൻഡമാൻ നിക്കോബാർ ദ്വീപുകളാണ്.
ആസ്ഥാനം പോർട്ട് ബ്ലയറാണ്.
ബ്രിട്ടീഷ് ഭരണകാലത്ത് ആൻഡമാനിൻ്റെ ആസ്ഥാനം റോസ് ദ്വീപ് ആയിരുന്നു.
ഇന്ത്യയിലെ ഏക സജീവ അഗ്നിപർവതം സ്ഥിതി ചെയ്യുന്നത് ആൻഡമാനിലെ ബാരൺ ദ്വീപിലാണ്.
ജരാവ, ഓൻചസ്, ഷോംപെൻസ് തുടങ്ങിയ ഗോത്രവിഭാഗങ്ങൾ കാണപ്പെടുന്നത് ആൻഡമാനിലാണ്.
ആൻഡമാനിനെ വടക്കൻ ആൻഡമാൻ, മധ്യ ആൻഡമാൻ, തെക്കൻ ആൻഡമാൻ എന്നിങ്ങനെ തിരിക്കുന്നു.
ഇന്ത്യയിലെ ഏറ്റവും വലിയ ദ്വീപാണ് മധ്യ ആൻഡമാൻ.
ഈ ദ്വീപുകൾ സമുദ്രാന്തർ പർവതങ്ങളുടെ ഉയർന്നു നിൽക്കുന്ന ഭാഗങ്ങളാണെന്ന് വിശ്വസിക്കപ്പെടുന്നു.
ആൻഡമാൻ നിക്കോബാർ ദ്വീപുകളിലെ ചില പ്രധാന പർവതക്കൊടുമുടികളാണ്
സാഡിൽ കൊടുമുടി (ഉത്തര ആൻഡമാൻ 738 മീറ്റർ)
മൗണ്ട് ഡയാവോളോ (മധ്യ ആൻഡമാൻ 515 മീറ്റർ)
മൗണ്ട് കോയോബ് (ദക്ഷിണ ആൻഡമാൻ 460 മീറ്റർ)
മൗണ്ട് തുയ്ലർ (ഗ്രേറ്റ് നിക്കോബാർ 642 മീറ്റർ)
പ്രധാനമന്ത്രി നരേന്ദ്രമോദി 2018 ഡിസംബറിൽ പുതിയ പേരുകൾ പ്രഖ്യാപിച്ച ആൻഡമാനിലെ ദ്വീപുകളാണ്
സുഭാഷ്‌ചന്ദ്ര ബോസ് ദ്വീപ് - റോസ് ദ്വീപ്
ഷഹീദ് ദ്വീപ് - നെയിൽ ദ്വീപ്
സ്വരാജ് ദ്വീപ് - ഹാവ്‌ലോക് ദ്വീപ്