Challenger App

No.1 PSC Learning App

1M+ Downloads
ഇന്ത്യയിലെ പ്രധാന ചണ ഉൽപ്പാദനമേഖല :

Aപശ്ചിമബംഗാളിലെ ഗംഗ - ബ്രഹ്മപുത്ര ഡൽറ്റാ പ്രദേശം

Bകേരളത്തിലെ മലബാർ തീരം

Cതമിഴ്നാട്ടിലെ കിഴക്കൻ തീര സമതലം

Dഗുജറാത്തിലെ കച്ച് പ്രദേശം

Answer:

A. പശ്ചിമബംഗാളിലെ ഗംഗ - ബ്രഹ്മപുത്ര ഡൽറ്റാ പ്രദേശം

Read Explanation:

ചണം

  • സുവർണനാരു എന്നറിയുന്നു. 

  • ലോകത്തിൽ ചണം (Jute) ഉൽപ്പാദനത്തിൽ രണ്ടാം സ്ഥാനം നിൽക്കുന്ന രാജ്യം ഇന്ത്യ

  • പരുക്കൻ തുണിത്തരങ്ങൾ, ബാഗുകൾ, ചാക്കുകൾ, അലങ്കാര വസ്‌തുക്കൾ തുടങ്ങിയവ നിർമിക്കുന്നതിന് ചണം ഉപയോഗിക്കുന്നു.

  • പശ്ചിമബംഗാളിലും ചേർന്നുകിടക്കുന്ന രാജ്യത്തിൻ്റെ കിഴക്കൻ ഭാഗങ്ങളിലും നാണ്യവിളയായി കൃഷി ചെയ്യുന്നതാണ്.

  • ഇന്ത്യ-പാകിസ്‌ഥാൻ വിഭജനത്തിൻ്റെ സമയത്ത് ചണം കൃഷി ചെയ്തിരുന്ന വലിയൊരുഭാഗം പ്രദേശവും കിഴക്കൻ പാകിസ്ഥാന്റെ (ബംഗ്ലാദേശ്) ഭാഗമായതോടെ ഇന്ത്യയ്ക്ക് നഷ്ടമായി.

  • ചണകൃഷിയ്ക്ക് അനുയോജ്യമായ ഭൂമി ശാസ്ത്രഘടകങ്ങൾ 

  • 150 സെന്റീമീറ്ററിൽ കൂടുതൽ മഴ

  • ഉയർന്ന താപനില

  • നീർവാർച്ചയുള്ള എക്കൽമണ്ണ്

  • ഇന്ത്യയിലെ പ്രധാന ചണ ഉൽപ്പാദനമേഖല പശ്ചിമബംഗാളിലെ ഗംഗ - ബ്രഹ്മപുത്ര ഡൽറ്റാ പ്രദേശം

  • രാജ്യത്തെ ഉൽപാദനത്തിൻ്റെ നാലിൽ മൂന്നുഭാഗവും പശ്ചിമബംഗാളിന്റെ സംഭാവനയാണ്.

  • ചണം കൃഷി ചെയ്യുന്ന ഇന്ത്യൻ സംസ്ഥാനങ്ങൾ പശ്ചിമബംഗാൾ, അസം, ഒഡീഷ


Related Questions:

2024 ലെ ലോക ഭക്ഷ്യദിനത്തിന്റെ പ്രമേയം ?
ഇന്ത്യയുടെ ഭൂവിസ്തൃതിയുടെ എത്രശതമാനമാണ് കൃഷിക്കുപയോഗിക്കുന്നത് ?
'ഒരു കണിക ജലത്തിൽ നിന്ന് കൂടുതൽ വിളവ്’ എന്ന ആശയം ഏത് പദ്ധതിയുമായ് ബന്ധപ്പെട്ടതാണ് ?
സംരക്ഷിത ഭൂമിശാസ്ത്ര സൂചികയായി (ജിഐ) യൂറോപ്യൻ യൂണിയനിൽ രജിസ്റ്റർ ചെയ്ത രാജ്യത്തെ രണ്ടാമത്തെ ഉൽപ്പന്നം?
ഇന്ത്യയിൽ പ്രകൃതി കൃഷി പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ കേന്ദ്ര കൃഷി കർഷകക്ഷേമമന്ത്രാലയം വികസിപ്പിച്ച പോർട്ടൽ ?