Challenger App

No.1 PSC Learning App

1M+ Downloads
ഇന്ത്യയിലേക്ക് എത്തിച്ചേർന്ന യൂറോപ്യരിൽ ഹോളണ്ടിൽ നിന്നുള്ളവർ ആരായിരുന്നു?

Aപോർച്ചുഗീസുകാർ

Bഡച്ചുകാർ

Cഫ്രഞ്ചുകാർ

Dബ്രിട്ടീഷുകാർ

Answer:

B. ഡച്ചുകാർ

Read Explanation:

  • പോർച്ചുഗീസുകാരെ തുടർന്ന് ഇന്ത്യയിലേക്ക് എത്തിച്ചേർന്ന യൂറോപ്യർ ഹോളണ്ടിൽ (നെതർലാൻഡ്സ്) നിന്നുള്ളവരായിരുന്നു.

  • ഡച്ചുകാർ എന്നാണ് ഇവർ അറിയപ്പെട്ടിരുന്നത്.

  • നാഗപട്ടണം, ബറോച്ച്, അഹമ്മദാബാദ്, ചിൻസുര എന്നിവയായിരുന്നു ഡച്ചുകാരുടെ ഇന്ത്യയിലെ പ്രധാന വാണിജ്യകേന്ദ്രങ്ങൾ.

  • കച്ചവടാധിപത്യത്തിനാ യുള്ള മത്സരത്തിൽ ഡച്ചുകാർ പോർച്ചുഗീസുകാരെ പരാജയപ്പെടുത്തി.


Related Questions:

കടൽ മാർഗം ഇന്ത്യയിൽ എത്തിച്ചേർന്ന ആദ്യ യൂറോപ്യർ ആരാകുന്നു?

കർണാട്ടിക് യുദ്ധങ്ങളെക്കുറിച്ച് താഴെ പറയുന്നവയിൽ ശരിയായ പ്രസ്താവന ഏത്?

  1. ബ്രിട്ടീഷുകാരും ഫ്രഞ്ചുകാരും തമ്മിൽ നടന്ന യുദ്ധങ്ങളായിരുന്നു കർണാട്ടിക് യുദ്ധങ്ങൾ.
  2. ഇന്ത്യയിൽ ഫ്രഞ്ചുകാരുടെ ആധിപത്യം വർദ്ധിപ്പിക്കാൻ ഈ യുദ്ധങ്ങൾ സഹായിച്ചു.
  3. കർണാട്ടിക് യുദ്ധങ്ങൾ ദക്ഷിണേന്ത്യയിൽ പ്രധാനമായും നടന്നു.
  4. ഈ യുദ്ധങ്ങളിൽ ഫ്രഞ്ചുകാർ അന്തിമ വിജയം നേടി.

    കുളച്ചൽ യുദ്ധത്തെക്കുറിച്ച് ശരിയായ പ്രസ്താവന ഏത്?

    1. 1741ൽ നടന്ന കുളച്ചൽ യുദ്ധത്തിൽ ഡച്ചുകാർ മാർത്താണ്ഡവർമ്മയോട് പരാജയപ്പെട്ടു.
    2. ഒരു യൂറോപ്യൻ ശക്തി ഒരു ഇന്ത്യൻ ഭരണാധികാരിയോട് പരാജയപ്പെടുന്ന ആദ്യത്തെ യുദ്ധമായിരുന്നു ഇത്.
    3. ഈ യുദ്ധത്തോടെ ഡച്ചുകാർക്ക് ഇന്ത്യയിൽ പൂർണ്ണമായ ആധിപത്യം നഷ്ടപ്പെട്ടു.
    4. ഈ യുദ്ധം തിരുവിതാംകൂറിൻ്റെ വാണിജ്യപരമായ പ്രാധാന്യം വർദ്ധിപ്പിച്ചു.

      വെല്ലൂർ കലാപം 1806-ൽ നടന്നത് താഴെ പറയുന്ന ഏത് കാരണത്താലാണ്?

      1. ഇംഗ്ലീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനി ഇന്ത്യൻ സൈനികരുടെ വേഷവിധാനത്തിൽ വരുത്തിയ മാറ്റങ്ങൾ.
      2. ഇന്ത്യൻ സൈനികരുടെ അവകാശങ്ങൾ നിഷേധിച്ചത്.
      3. ബ്രിട്ടീഷ് ഉദ്യോഗസ്ഥർക്കെതിരെ ഇന്ത്യൻ സൈനികരുടെ പ്രതിഷേധം.

        'ഹോർത്തൂസ് മലബാറിക്കൂസ്' എന്ന കൃതിയുമായി ബന്ധപ്പെട്ട് ശരിയായ പ്രസ്താവനകൾ ഏവ?

        1. 'ഹോർത്തൂസ് മലബാറിക്കൂസ്' കേരളത്തിലെ 742 ഔഷധസസ്യങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ നൽകുന്നു.
        2. ഈ ഗ്രന്ഥത്തിൻ്റെ രചനയ്ക്ക് നേതൃത്വം നൽകിയത് ഡച്ച് ഗവർണറായിരുന്ന ഹെൻട്രിക് വാൻറീഡ് ആണ്.
        3. മലയാള അക്ഷരങ്ങൾ അച്ചടിയിൽ പതിഞ്ഞ ആദ്യത്തെ പുസ്തകം 'ഹോർത്തൂസ് മലബാറിക്കൂസ്' ആണ്.
        4. ഇട്ടി അച്യുതൻ്റെ സഹായമില്ലാതെയാണ് ഹെൻട്രിക് വാൻറീഡ് ഈ ഗ്രന്ഥം പൂർത്തിയാക്കിയത്.