Challenger App

No.1 PSC Learning App

1M+ Downloads
ഇന്ത്യയില്‍ കൂടി കടന്നു പോകുന്ന രേഖ ഏതാണ് ?

Aദക്ഷിണായനരേഖ

Bഉത്തരായനരേഖ

Cഉപോഷ്ണരേഖ

Dഇവയൊന്നുമല്ല

Answer:

B. ഉത്തരായനരേഖ

Read Explanation:

  • ഉത്തരായനരേഖ അടയാളപ്പെടുത്തിയ ലോകഭൂപടം ഉത്തരായനകാലത്തിന്റെ അവസാനദിവസം, സൂര്യൻ നേരെ മുകളിലെത്തുന്ന അക്ഷാംശരേഖയാണ് 'ഉത്തരായനരേഖ' (ഇംഗ്ലീഷ്: Tropic of Cancer).
  • ഇപ്പോഴത്തെ ഉത്തരായനരേഖയുടെ സ്ഥാനം ഭൂമദ്ധ്യരേഖയ്ക്ക്‌ 23 ഡിഗ്രി 26 മിനിട്ട്‌ 16 സെക്കന്റ്‌ വടക്കായാണ്.
  • ഉത്തരായനത്തിന്റെ അവസാനദിവസം ഭൂമിയുടെ ഉത്തരാർദ്ധഗോളം സൂര്യനു നേരെ പരമാവധി ചരിയുന്നതിനാൽ സൂര്യൻ ഉത്തരായനരേഖയ്ക്ക്‌ നേരെ മുകളിൽ എത്തുന്നു.
  • ഇത്തരത്തിൽ സൂര്യൻ നേരെ മുകളിൽ എത്തുന്ന ഉത്തരാർദ്ധഗോളത്തിലെ ഏറ്റവും വടക്കുള്ള അക്ഷാംശരേഖയാണ്‌ ഉത്തരായനരേഖ.ഉത്തരായനരേഖ ഭാരതത്തിലൂടെ കടന്നു പോകുന്നുണ്ട്‌.
  • ഉത്തരായരേഖ മധ്യപ്രദേശിൽകൂടി കടന്നുപോകുന്നു.
  • ഉത്തരായനരേഖയുടെ ദക്ഷിണാർദ്ധഗോളത്തിലെ തുല്യനാണ് ദക്ഷിണായനരേഖ.
  • ഈ അയനാന്തരേഖകൾ ഭൂഗോളത്തിനെ അടയാളപ്പെടുത്തുന്ന അഞ്ച് പ്രധാന അക്ഷാംശവൃത്തങ്ങളിൽ രണ്ടെണ്ണമാണ്.
  • ശേഷിച്ചവ ഭൂമദ്ധ്യരേഖ, ആർട്ടിക്ക് വൃത്തം, അന്റാർട്ടിക് വൃത്തം എന്നിവയാണ്.
  • ഭൂമദ്ധ്യരേഖ ഒഴിച്ചുള്ള നാലു വൃത്തങ്ങളുടെയും സ്ഥാനം ആപേക്ഷികമാണ്.
  • ഭൂമിയുടെ ഭ്രമണപഥത്തിനാപേക്ഷികമായുള്ള ഭൂമിയുടെ അച്ചുതണ്ടിന്റെ ചരിവാണ് പ്രസ്തുത വൃത്തങ്ങളുടെ സ്ഥാനം നിർണയിക്കുന്നത്.

Related Questions:

When was the first synchronous census held in India?
Which of the following place has never got the vertical rays of the Sun?
ഇന്ത്യയുടെ വടക്കേ അറ്റം അറിയപ്പെടുന്നത്.
The easternmost point of the Indian mainland is?

താഴെപ്പറയുന്ന അക്ഷാംശരേഖകളിൽ ഇന്ത്യയിലൂടെ കടന്നുപോകുന്നവ ഏതെന്ന്/ഏതെല്ലാമെന്ന് തിരിച്ചറിയുക

  1. ഉത്തരായനരേഖ
  2. ഭൂമദ്ധ്യരേഖ
  3. ദക്ഷിണായനരേഖ
  4. ആർട്ടിക് വൃത്തം