Challenger App

No.1 PSC Learning App

1M+ Downloads

ഇന്ത്യയിൽ അടുത്തിടെ നടന്ന പൊതുമേഖലാ ബാങ്ക് ലയനങ്ങളുടെ കാര്യത്തിൽ ഏതാണ് ശരി ? 

  1. ഓറിയന്റൽ ബാങ്ക് ഓഫ് കൊമേഴ്സും യുണൈറ്റഡ് ബാങ്ക് ഓഫ് ഇന്ത്യയും പഞ്ചാബ് നാഷണൽ ബാങ്കുമായി ചേർന്ന് 1-4-2020 മുതൽ പ്രാബല്യത്തിൽ വന്നു.
  2. വിജയബാങ്കും ഭാരതീയ മഹിളാ ബാങ്കും 1-4-2019 മുതൽ ബാങ്ക് ഓഫ് ബറോഡയിൽ ലയിച്ചു.
  3. ആന്ധ്രാബാങ്കും കോർപ്പറേഷൻ ബാങ്കും യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യയുമായി ചേർന്ന് 1-4-2020 മുതൽ പ്രാബല്യത്തിൽ വന്നു.
  4. കാനറ ബാങ്കിനൊപ്പം സിൻഡിക്കേറ്റ് ബാങ്കും, ബാങ്ക് ഓഫ് ഇന്ത്യയുമായി അലഹബാദ് ബാങ്കും ചേർന്ന് 1-4-2020 മുതൽ പ്രാബല്യത്തിൽ വന്നു. .

Ai and iii മാത്രം

Bii and iv മാത്രം

Cii and iii മാത്രം

Di and iv മാത്രം

Answer:

A. i and iii മാത്രം

Read Explanation:

  • 2020 ഏപ്രിൽ ഒന്നിനാണ് രാജ്യത്തെ 10 പൊതുമേഖലാ ബാങ്കുകൾ ലയിച്ച് നാലെണ്ണമായത്.
  • ഈ ബാങ്ക് ലയനത്തോടുകൂടി ഇന്ത്യയിലെ പൊതുമേഖലാ ബാങ്കുകളുടെ എണ്ണം പന്ത്രണ്ടായി. 
  • ഓറിയന്റൽ ബാങ്ക് ഓഫ് കൊമേഴ്സ്, യുണൈറ്റഡ് ബാങ്ക് ഓഫ് ഇന്ത്യ എന്നിവ പഞ്ചാബ് നാഷണൽ ബാങ്കിൽ ലയിച്ചു.
  • സിൻഡിക്കേറ്റ് ബാങ്ക് കനറാ ബാങ്കിൽ ലയിച്ചു.
  • അലഹബാദ് ബാങ്ക് ഇന്ത്യൻ ബാങ്കിൽ ലയിച്ചു.
  • ആന്ധ്ര ബാങ്കും കോർപ്പറേഷൻ ബാങ്കും യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യയിലും ലയിച്ചു.

രാജ്യത്തെ 12 പൊതുമേഖലാ ബാങ്കുകൾ

  1. ബാങ്ക് ഓഫ് ബറോഡ
  2. ബാങ്ക് ഓഫ് ഇന്ത്യ 
  3. ബാങ്ക് ഓഫ് മഹാരാഷ്ട്ര 
  4. കനറാ ബാങ്ക് 
  5. സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യ 
  6. ഇന്ത്യൻ ബാങ്ക് 
  7. ഇന്ത്യൻ ഓവർസീസ് ബാങ്ക് 
  8. പഞ്ചാബ് നാഷണൽ ബാങ്ക് 
  9. പഞ്ചാബ് ആൻഡ് സിന്ധ് ബാങ്ക് 
  10. യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ 
  11. യൂക്കോ ബാങ്ക്
  12. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ 

Related Questions:

K-BIP is best known for providing which of the following to the Department of Industries & Commerce to enhance efficiency?
ഇന്ത്യയിലെ ബാങ്കുകളുടെ പ്രവർത്തനത്തിന് ആധാരമായ ബാംങ്കിംഗ് റഗുലേഷൻ ആക്‌ട് പാസ്സാക്കിയത് ഏത് വർഷം ?
Which online platform for single-window clearances, often supported by K-BIP's infrastructure, is central to Kerala's ease of doing business initiative?
സ്ത്രീകൾക്കായി "Her Heaven" എന്ന പേരിൽ ഭവന വായ്‌പ പദ്ധതി ആരംഭിച്ച ബാങ്ക് ഏത് ?
2024-ൽ ഏഷ്യൻ ഡെവലപ്പ്മെൻ്റ് ബാങ്കിൽ 69-ാമത് അംഗമായ രാജ്യം ഏത് ?