ഇന്ത്യയിൽ അവസാനത്തെ റെയിൽവേ ബജറ്റ് അവതരിപ്പിച്ചത് ?Aനിർമല സീതാരാമൻBസുരേഷ് പ്രഭുCപിയുഷ് ഗോയൽDമുകുൾ റോയ്Answer: B. സുരേഷ് പ്രഭു Read Explanation: 1921 ലെ അക് വർത്ത് കമ്മിഷന്റെ നിർദേശപ്രകാരം 1924 ലാണ് ബജറ്റിനെ റയിൽവെ ബജറ്റ്, ജനറൽ ബജറ്റ് എന്നിങ്ങനെ വേർതിരിച്ചത്. ബിബേക് ദെബ്‌റോയ് കമ്മീഷന്റെ നിർദേശപ്രകാരം 2016 ൽ റയിൽവെ ബജറ്റിനെയും ജനറൽ ബജറ്റിനെയും ലയിപ്പിക്കാൻ കേന്ദ്ര മന്ത്രിസഭ തീരുമാനിച്ചു. 2016 ഫെബ്രുവരി 25 ന് റയിൽവേ ബജറ്റ് അവസാനമായി അപ്പോഴത്തെ റയിൽവെ മന്ത്രി ആയിരുന്ന സുരേഷ് പ്രഭു അവതരിപ്പിച്ചു. 2017 ഫെബ്രുവരി 1 നാണ് ഏകീകൃത ബജറ്റ് അവതരിപ്പിച്ചുതുടങ്ങിയത്. ആദ്യത്തെ റെയിൽവേ ബജറ്റ് അവതരിപ്പിച്ചത് ജോൺ മത്തായി ആണ്. മമതാ ബാനർജി ആണ് കേന്ദ്ര റയിൽവെ ബജറ്റ് അവതരിപ്പിച്ച ഏക വനിത. Read more in App