App Logo

No.1 PSC Learning App

1M+ Downloads
ഇന്ത്യയിൽ ആദ്യമായി രാഷ്‌ട്രപതി ദേശീയ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത് ഏത് വർഷം ?

A1961 ഫെബ്രുവരി 14

B1962 ഒക്‌ടോബർ 26

C1975 ജൂൺ 25

D1960 മാർച്ച് 10

Answer:

B. 1962 ഒക്‌ടോബർ 26

Read Explanation:

  • ദേശീയ അടിയന്തരാവസ്ഥ പ്രഖ്യാപിക്കുന്നത് ഭരണഘടനയിലെ അനുച്ഛേദം 352 പ്രകാരമാണ്.
  • യുദ്ധം, വിദേശ ആക്രമണം & സായുധവിപ്ലവം എന്നീ മൂന്നു കാരണങ്ങൾ കൊണ്ട് ദേശീയ അടിയന്തരാവസ്ഥ പ്രഖ്യാപിക്കാൻ രാഷ്ട്രപതിക്ക് കഴിയും.
  • ഒന്നാം ദേശീയ അടിയന്തരാവസ്ഥ പ്രഖ്യാപിക്കാനുള്ള കാരണം 1962-ലെ ചൈനീസ് ആക്രമണം ആയിരുന്നു.
  • 1962 ഒക്ടോബര്‍ 26-നാണ്‌ ഇന്ത്യയില്‍ ആദ്യമായി അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്‌.
  • ഈ കാലയളവിൽ ഇന്ത്യയുടെ പ്രധാനമന്ത്രി നെഹ്റുവും രാഷ്‌ട്രപതി ഡോ. എസ്‌. രാധാകൃഷ്ണനുമായിരുന്നു.
  • 1968 ജനുവരി 19 ന് ഒന്നാം ദേശീയ അടിയന്തരാവസ്ഥ പിൻവലിക്കപ്പെട്ടു.
  • ഡോ സക്കീർ ഹുസൈനാണ് ഒന്നാം ദേശീയ അടിയന്തരാവസ്ഥ പിൻവലിച്ച രാഷ്ട്രപതി.

Related Questions:

B J P സ്ഥാപിതമായ വർഷം ഏതാണ് ?
ജനാധിപത്യ ഭരണം കൂടുതൽ ഫലപ്രദവും കാര്യക്ഷമവും ആകുന്നത് എന്തിലൂടെ?
ദേശീയ പാർട്ടിയാകാൻ പൊതുതിരഞ്ഞെടുപ്പിൽ എത സംസ്ഥാനങ്ങളിലെ വോട്ടിൻ്റെ 6% ആണു നേടേണ്ടത് ?
ജവാഹർലാൽ നെഹ്റു പ്രധാനമന്ത്രിയായിരുന്ന മന്ത്രിസഭയിലെ ഉപപ്രധാനമന്ത്രി?
ഇന്ത്യൻ ദേശയീയ പാർട്ടിയായി അംഗീകരിക്കപ്പെടാത്ത രാഷ്ട്രീയ പാർട്ടിയെ തിരിച്ചറിയുക (2022 ലെ ഡാറ്റ പ്രകാരം )