Challenger App

No.1 PSC Learning App

1M+ Downloads
ഇന്ത്യയിൽ ആദ്യമായി രാഷ്‌ട്രപതി ദേശീയ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത് ഏത് വർഷം ?

A1961 ഫെബ്രുവരി 14

B1962 ഒക്‌ടോബർ 26

C1975 ജൂൺ 25

D1960 മാർച്ച് 10

Answer:

B. 1962 ഒക്‌ടോബർ 26

Read Explanation:

  • ദേശീയ അടിയന്തരാവസ്ഥ പ്രഖ്യാപിക്കുന്നത് ഭരണഘടനയിലെ അനുച്ഛേദം 352 പ്രകാരമാണ്.
  • യുദ്ധം, വിദേശ ആക്രമണം & സായുധവിപ്ലവം എന്നീ മൂന്നു കാരണങ്ങൾ കൊണ്ട് ദേശീയ അടിയന്തരാവസ്ഥ പ്രഖ്യാപിക്കാൻ രാഷ്ട്രപതിക്ക് കഴിയും.
  • ഒന്നാം ദേശീയ അടിയന്തരാവസ്ഥ പ്രഖ്യാപിക്കാനുള്ള കാരണം 1962-ലെ ചൈനീസ് ആക്രമണം ആയിരുന്നു.
  • 1962 ഒക്ടോബര്‍ 26-നാണ്‌ ഇന്ത്യയില്‍ ആദ്യമായി അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്‌.
  • ഈ കാലയളവിൽ ഇന്ത്യയുടെ പ്രധാനമന്ത്രി നെഹ്റുവും രാഷ്‌ട്രപതി ഡോ. എസ്‌. രാധാകൃഷ്ണനുമായിരുന്നു.
  • 1968 ജനുവരി 19 ന് ഒന്നാം ദേശീയ അടിയന്തരാവസ്ഥ പിൻവലിക്കപ്പെട്ടു.
  • ഡോ സക്കീർ ഹുസൈനാണ് ഒന്നാം ദേശീയ അടിയന്തരാവസ്ഥ പിൻവലിച്ച രാഷ്ട്രപതി.

Related Questions:

1875 ഇന്ത്യൻ ലീഗ് സ്ഥാപിച്ചത് ആര്?
പ്രതിഭാ പാട്ടീൽ ഇന്ത്യൻ രാഷ്‌ട്രപതി സ്ഥാനം വഹിച്ച കാലഘട്ടം ?

താഴെ കൊടുത്തിരിക്കുന്ന ഏതൊക്കെ നിബന്ധനകൾ ആണ് ഇന്ത്യയിലെ ഒരു ദേശീയ രാഷ്ട്രീയ പാർട്ടി ആകുവാൻ പാലിക്കേണ്ടത് ?

i) ലോകസഭയിൽ ചുരുങ്ങിയത് 2% സീറ്റുകൾ വിജയിക്കുകയും ആ അംഗങ്ങൾ മൂന്നു വ്യത്യസ്ത സംസ്ഥാനങ്ങളിൽ നിന്നും തിരഞ്ഞെടുക്കപ്പെടുകയും ചെയ്യുക.

ii) കൗൺസിൽ ഓഫ് സ്റ്റേറ്റിൽ ചുരുങ്ങിയത് അഞ്ചു ശതമാനം (5%) സീറ്റിൽ ജയിക്കുക.

ii) ആകെ മുഖ്യമന്ത്രിമാരിൽ ചുരുങ്ങിയത് രണ്ടു ശതമാനം (2%) മുഖ്യമന്ത്രിമാരെ നേടുക.

iv) സംസ്ഥാനങ്ങളിൽ പൊതു തിരഞ്ഞെടുപ്പിൽ, ലോക സഭയിലേക്കോ നിയമസഭയിലേക്കോ ചുരുങ്ങിയത് ആറുശതമാനം സാധുവായ വോട്ട് നേടണം.

ഇന്ത്യയ്ക്ക് ഓംബുഡ്സ്മാൻ വേണമെന്ന അഭിപ്രായം ആദ്യമായി മുന്നോട്ടു വച്ചത് ആരാണ്?
ഒരു സംസ്ഥാനത്തു മാത്രം സ്വാധീനമുള്ള പാർട്ടികളാണ് -------?