App Logo

No.1 PSC Learning App

1M+ Downloads
ഇന്ത്യയിൽ ഉല്പാദനത്തിൽ രണ്ടാം സ്ഥാനത്തുള്ള ഭക്ഷ്യ വിളയേത് ?

Aനെല്ല്

Bഗോതമ്പ്

Cപയർ വർഗങ്ങൾ

Dചോളം

Answer:

B. ഗോതമ്പ്

Read Explanation:

ഗോതമ്പ്‌

  • ഇന്ത്യയില്‍ നെല്ലു കഴിഞ്ഞാല്‍ പ്രധാനപ്പെട്ട രണ്ടാമത്തെ ധാന്യവിളയാണ്‌ ഗോതമ്പ്‌,
  • ആഗോള ഗോതമ്പ്‌ ഉല്‍പാദ നത്തിന്റെ 13.1 ശതമാനം ഇന്ത്യയുടെ സംഭാവനയാണ്‌ (2014).
  • അടിസ്ഥാനപരമായി ഇത്‌ ഒരു മിതോഷ്ണമേഖല വിളയാണ്‌ അതിനാല്‍ ഇന്ത്യയില്‍ ശൈത്യകാലത്ത്‌, അതായത്‌, റാബി കാലത്താണ്‌ ഗോതമ്പ്‌ കൃഷി ചെയ്യുന്നത്‌.
  • സിന്ധു-ഗംഗാ സമതലം, മാള്‍വ പീഠഭൂമി, 2700 മീറ്റര്‍വരെ ഉയരമുള്ള ഹിമാലയന്‍ പ്രദേശങ്ങള്‍ എന്നിങ്ങനെ രാജ്യത്തിന്റെ ഉത്തര-മധ്യ മേഖലകളിലാണ്‌ ഗോതമ്പു കൃഷി ചെയ്യുന്ന ആകെ പ്രദേശത്തിന്റെ 85 ശതമാനവും ക്രേന്ദീകരിച്ചിരിക്കുന്നത്‌.

  • റാബി വിളയായതുകൊണ്ട്‌ ജലസേചനത്തിന്റെ സഹായത്തോടെയാണ്‌ ഇത്‌ കൂടുതലായും കൃഷി ചെയ്യുന്നത്‌.
  • എന്നാല്‍ ഹിമാലയത്തിലെ ഉയര്‍ന്ന പ്രദേശങ്ങളിലും മധ്യപ്രദേശിലെ മാള്‍വാ പീഠഭൂമിയുടെ ഭാഗങ്ങളിലും മഴയെ മാത്രം ആശ്രയിച്ചാണ്‌ ഗോതമ്പു കൃഷി ചെയ്യുന്നത്‌.
  • നീർവാഴ്ച്ചയുള്ള എക്കൽ മണ്ണാണ് ഗോതമ്പ് കൃഷിക്ക് ഉത്തമം

Related Questions:

1962ൽ യൂ.കെയുടെ സാങ്കേതിക സഹായത്തോടെ ഇന്ത്യയിൽ സ്ഥാപിതമായ ഇരുമ്പുരുക്ക് നിർമാണശാലയായ ഹിന്ദുസ്ഥാൻ സ്റ്റീൽ ലിമിറ്റഡ് സ്ഥിതി ചെയ്യുന്നതെവിടെ ?
എത്ര സെൻറ്റിമീറ്റർ മഴ കിട്ടുന്നിടമാണ് നെൽകൃഷിക്ക് അനുയോജ്യം ?
Which country has the largest railway network in Asia?

താഴെപ്പറയുന്നവയിൽ തെറ്റായ പ്രസ്താവനകൾ ഏത്?

1.കല്‍ക്കരി, പെട്രോളിയം എന്നിവ പാരമ്പര്യ ഊർജ്ജ സ്രോതസ്സുകൾക്ക് ഉദാഹരണമാണ്.

2.പാരമ്പര്യ ഊർജ്ജ സ്രോതസ്സുകളെ പുനസ്ഥാപിക്കാൻ കഴിയുകയില്ല.

3.പാരമ്പര്യ ഊർജ സ്രോതസ്സുകൾ ഉപയോഗിക്കുന്നതിനനുസരിച്ച് ശുഷ്കകമാക്കപ്പെടുന്നു.

4.പാരമ്പര്യ ഊർജ്ജസ്രോതസ്സുകൾ താരതമ്യേന പരിസ്ഥിതി മലിനീകരണം കൂടുതലായി സൃഷ്ടിക്കുന്നു.

പ്രധാനപ്പെട്ട റാബി വിളകളേത് ?