App Logo

No.1 PSC Learning App

1M+ Downloads
ഇന്ത്യയിൽ ഏറ്റവും കൂടുതൽ പരുത്തി ഉൽപ്പാദിപ്പിക്കുന്ന സംസ്ഥാനം ഏതാണ് ?

Aഹിമാചൽപ്രദേശ്

Bപഞ്ചാബ്

Cഉത്തർപ്രദേശ്

Dഗുജറാത്ത്

Answer:

D. ഗുജറാത്ത്

Read Explanation:

പരുത്തി

  • പരുത്തിക്കൃഷിക്ക് അനുയോജ്യമായ ഭൂമിശാസ്ത്രഘടകങ്ങൾ - മഞ്ഞു വീഴ്‌ചയില്ലാത്ത വളർച്ചാകാലം,20 മുതൽ 30 ഡിഗ്രി സെൽഷ്യസ് വരെ താപനില, ചെറിയ തോതിൽ വാർഷിക വർഷപാതം
  • പരുത്തികൃഷിക്ക് ഏറ്റവും അനുയോജ്യമായ മണ്ണ് - കറുത്ത മണ്ണ്
  • ഇന്ത്യയിൽ കൃഷി ചെയ്യുന്ന പ്രധാന നാരുവിള - പരുത്തി
  • യൂണിവേഴ്‌സൽ ഫൈബർ എന്ന് വിശേഷിപ്പിക്കപ്പെടുന്നത് - പരുത്തി
  • ഇന്ത്യയും ചൈനയുമാണ് ലോകത്തിൽ ഏറ്റവും കൂടുതൽ പരുത്തി കൃഷി ചെയ്യുന്നത്.
  • ഇന്ത്യയിൽ കൃഷി ചെയ്യുന്ന പ്രധാന പരുത്തി വിഭാഗങ്ങൾ - നാരിനു നീളം കുറഞ്ഞ പരു ത്തിയും (ഇന്ത്യൻ), നർമ എന്നറിയപ്പെടുന്ന നാരിനു നീളമേറിയ പരുത്തിയും (അമേരിക്ക)
  • ഏറ്റവും കൂടുതൽ പരുത്തി ഉൽപ്പാദിപ്പിക്കുന്ന സംസ്ഥാനം - ഗുജറാത്ത്
  • പരുത്തി കൃഷി ചെയ്യുന്ന മറ്റു സംസ്ഥാനങ്ങൾ - മഹാരാഷ്ട്ര, തെലങ്കാന മധ്യപ്രദേശ്, രാജസ്ഥാൻ, ആന്ധ്രാപ്രദേശ്, കർണാടക, തമിഴ്നാട്
  • കേരളത്തിൽ പരുത്തി കൃഷി ചെയ്യുന്ന ജില്ല - പാലക്കാട് (ചിറ്റൂർ)

Related Questions:

പിങ്ക്‌ നിറമുളള പാല്‍ ഉത്പാദിപ്പിക്കുന്ന ജീവി ഏതാണ് ?
ഖാരിഫ് വിളയല്ലാത്
കേന്ദ്ര കൃഷി മന്ത്രാലയം പുറത്തുവിട്ട കണക്കുകൾ പ്രകാരം 2023-24 വിളവെടുപ്പ് വർഷം ഇന്ത്യയിൽ ഉൽപാദിപ്പിച്ച അരി എത്രയാണ് ?
2021-22 സാമ്പത്തിക വർഷത്തിൽ ഏറ്റവും കൂടുതൽ സമുദ്രോൽപ്പന്ന കയറ്റുമതി നടത്തിയ സംസ്ഥാനം ?

താഴെ തന്നിരിക്കുന്ന ഏതൊക്കെ കാർഷിക വിളകളുടെ ഉത്പാദനത്തിലാണ് ഇന്ത്യക്ക് ഒന്നാം സ്ഥാനം ഉള്ളത് ?  

  1. മാങ്ങ
  2. മരച്ചീനി  
  3. കുരുമുളക് 
  4. ചണം