App Logo

No.1 PSC Learning App

1M+ Downloads
ഇന്ത്യയിൽ കരുതൽ തടങ്കൽ നിയമപ്രകാരം അറസ്റ്റിലായ ആദ്യ വ്യക്തി ?

AA. K. ഗോപാലൻ

BP. കൃഷ്ണപിള്ള

CK. P. കേശവമേനോൻ

DG. P. പിള്ള

Answer:

A. A. K. ഗോപാലൻ

Read Explanation:

എ കെ ഗോപാലൻ (എ കെ ജി)

  • 'പാവങ്ങളുടെ പടത്തലവൻ' എന്നു വിശേഷിപ്പിക്കപ്പെടുന്നു.
  • കേരളത്തിലെ കമ്മ്യൂണിസ്റ്റ് പാർട്ടി സംഘാടകരിൽ പ്രമുഖൻ

ലഘു ജീവിതരേഖ:

  • 1904 ഒക്ടോബറിൽ കണ്ണൂർ ജില്ലയിലെ മാവിലായിയിൽ ജനിച്ചു
  • 1927-ൽ വിദേശവസ്ത്രബഹിഷ്കരണം. ഖാദി പ്രചാരണം എന്നിവയിൽ വ്യാപൃതനായി.
  • 1930-ൽ ഉപ്പു നിയമലംഘനം നടത്തിയതിന് അറസ്റ്റിലായി.
  • 1931-ൽ ഗുരുവായൂർ സത്യാഗ്രഹപ്രചാരണജാഥയുടെ ക്യാപ്റ്റൻ.
  • ഗുരുവായൂർ സത്യാഗ്രഹ വളന്റിയർ ക്യാപ്റ്റനും എ.കെ.ജി.യായിരുന്നു.
  • കെ.പി.സി.സി.യുടെ സെക്രട്ടറിയായി 1934-ൽ തിരഞ്ഞെടുക്കപ്പെട്ടു.

  • 1936 ജൂലായിൽ എ.കെ.ജി.യുടെ നേതൃത്വത്തിൽ മദിരാശിയിലേക്ക് 'പട്ടിണിജാഥ' നയിച്ചു
  • കർഷകത്തൊഴിലാളി പ്രശ്നങ്ങൾ, തൊഴിലില്ലായ്മ, പട്ടിണി എന്നിവ ജനശ്രദ്ധയിൽ കൊണ്ടുവരാനും പരിഹാരമുണ്ടാക്കാൻ സർക്കാരിനെ പ്രേരിപ്പിക്കാനുമായിരുന്നു ഈ ജാഥ.
  • 32 പേർ എ.കെ.ഗോപാലന്റെ നേതൃത്വത്തിൽ കണ്ണൂരിൽ നിന്ന് കാൽനടയായി ചെന്നൈയിലെത്തി.

  • 1938-ൽ തിരുവിതാംകൂറിലെ സ്വാതന്ത്ര്യസമരത്തെ സഹായിക്കാൻ അയച്ച മലബാർ ജാഥയുടെ ക്യാപ്റ്റൻ.
  • 1944-ൽ കമ്മ്യൂണിസ്റ്റ് പാർട്ടി കേരള കമ്മിറ്റി സെക്രട്ടറി.
  • 1952-ൽ അഖിലേന്ത്യ കിസാൻ സഭയുടെ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു.
  • 1952-ൽപാർലമെന്റ് മെമ്പറായി,ഒന്നാം ലോക്സഭയിൽ പ്രതിപക്ഷത്തെ നയിച്ചു.
  • 1956-ൽ ഗുജറാത്ത് പ്രക്ഷോഭത്തിൽ പങ്കെടുത്ത് അറസ്റ്റ് വരിച്ചു.
  • 1960-ൽ കാസർകോട്ടുനിന്ന് തിരുവനന്തപുരത്തേക്ക് കാൽനടജാഥ നയിച്ചു. കർഷക പ്രശ്നങ്ങൾ അടങ്ങുന്ന മെമ്മോറാണ്ടം ഗവൺമെന്റിന് സമർപ്പിച്ചു.
  • 1971-ലായിരുന്നു മിച്ചഭൂമി സമരം, മുടവൻമുഗൾ കൊട്ടാരത്തിലെ സമരത്തിന് അറസ്റ്റിലായി.
  • 1977 മാർച്ച് 22-നായിരുന്നു എ.കെ.ജി. അന്തരിച്ചത്.


  • ഇന്ത്യൻ കോഫി ഹൗസ് സ്ഥാപിക്കാൻ മുൻകൈയെടുത്ത നേതാവ്
  • പാർലമെന്റ് മന്ദിരത്തിൽ പ്രതിമ സ്ഥാപിക്കപ്പെട്ട ആദ്യ കമ്മ്യൂണിസ്റ്റ് നേതാവ് 
  • ഇന്ത്യയിൽ കരുതൽ തടങ്കൽ നിയമപ്രകാരം അറസ്റ്റിലായ ആദ്യ വ്യക്തി
  • ലോകസഭയിലെ ആദ്യത്തെ അനൗദ്യോഗിക പ്രതിപക്ഷ നേതാവ്
  • 1952 മുതല്‍ 1977-ല്‍ മരിക്കും വരെ തുടര്‍ച്ചയായി 25 വര്‍ഷം ലോക്‌ സഭാംഗമായിരുന്ന കേരളീയന്‍
  • എ.കെ.ജി.യുടെ ആത്മകഥ - എന്റെ ജീവിതകഥ
  • ഷാജി എൻ കരുൺ സംവിധാനം ചെയ്ത അതിജീവനത്തിന്റെ കനൽവഴികൾ എന്ന സിനിമ എ.കെ.ജി.യുടെ ജീവിതം പ്രമേയമാക്കിയുള്ളതാണ്
  • സി.പി.എം കേരളഘടകത്തിന്റെ ആസ്ഥാനത്തിന്‌ എ.കെ.ജി.യുടെ സ്മരണാര്‍ത്ഥമാണ്‌ നാമകരണം ചെയ്തിരിക്കുന്നത്

Related Questions:

സർവ്വവിദ്യാധിരാജൻ എന്നറിയപ്പെടുന്നതാര് ?
അയ്യങ്കാളി അധഃസ്ഥിതർക്കുവേണ്ടി വിദ്യാലയം ആരംഭിച്ചതെന്ന്?
വിശക്കാത്ത ദൈവവും വിശക്കുന്ന മനുഷ്യനും എന്ന കൃതിയുടെ രചയിതാവ്?
Which one of the following books was not written by Brahmananda Swami Sivayogi?

Which of these statements are correct?

1. Arya Pallam delivered a famous speech on tenth day of the Guruvayoor Satyagraha.

2. After K Kelappan, Arya Pallam unequivocally announced that she would continue the hunger strike.