ഇന്ത്യയിൽ കൃഷിക്കും ഗ്രാമീണ വികസനത്തിനുമുള്ള ദേശീയ ബാങ്ക് ഏത്?
Aആർ.ബി.ഐ.
Bഐ.ബി.ആർ.ഡി.
Cഎസ്.ബി.ഐ
Dനബാർഡ്
Answer:
D. നബാർഡ്
Read Explanation:
ഭാരതത്തിലെ ഒരു ഉന്നത വികസന ബാങ്ക് ആണ് നാഷ്ണൽ ബാങ്ക് ഫോർ അഗ്രികൾച്ചർ ആന്റ് റൂറൽ ഡവലപ്മെന്റ് (നബാർഡ്).
പൊതുമേഖലാ സ്ഥാപനമായ നബാർഡ് മുംബൈ ആസ്ഥാനമാക്കി പ്രവർത്തിക്കുന്നു.
1982 ജൂലൈ 12നു പാർലമെന്റിന്റെ പ്രത്യേക നിയമം വഴി നബാർഡ് സ്ഥാപിതമായി.
കാർഷിക മേഖലാ വികസനം, ചെറുകിട-കുടിൽ വ്യവസായങ്ങളുടെ വികസനം, കൈത്തൊഴിൽ വികസനം, ഗ്രാമപ്രദേശങ്ങളിലെ സാമ്പത്തിക നിലയെ താങ്ങി നിർത്തൽ, ഗ്രാമപ്രദേശങ്ങളിൽ നിലനിൽക്കാവുന്ന സമഗ്ര വികസനപദ്ധതികൾ നടപ്പാക്കുക എന്നിവയാണ് നബാർഡിന്റെ ഉദ്ദേശലക്ഷ്യങ്ങൾ.