Challenger App

No.1 PSC Learning App

1M+ Downloads

ഇന്ത്യയിൽ നടന്ന പ്രധാന ഗോത്രകലാപങ്ങൾ തിരഞ്ഞെടുക്കുക :

  1. പഹാരി കലാപം
  2. ഖാസി കലാപം
  3. മുണ്ട കലാപം
  4. കോൾ കലാപം

    Aഇവയെല്ലാം

    Bമൂന്ന് മാത്രം

    Cഒന്ന് മാത്രം

    Dനാല് മാത്രം

    Answer:

    A. ഇവയെല്ലാം

    Read Explanation:

    ഗോത്രകലാപങ്ങൾ

    • ഇന്ത്യയിൽ നടന്ന പ്രധാന ഗോത്രകലാപങ്ങൾ

    • പഹാരി കലാപം

    • കോൾ കലാപം

    • ഖാസി കലാപം

    • ഭീൽ കലാപം

    • മുണ്ട കലാപം

    • സന്താൾ കലാപം

    • ബ്രിട്ടീഷുകാർക്കെതിരെ കലാപത്തിനിറങ്ങിയ ഗോത്ര വിഭാഗങ്ങൾ

    • മറാത്തയിലെ ഭീലുകൾ

    • അഹമ്മദ്നഗറിലെ കോലികൾ

    • ഛോട്ടാനാഗ്പൂരിലെ കോളുകൾ

    • രാജമഹൽകുന്നിലെ സാന്താൾമാർ

    • വയനാട്ടിലെ കുറിച്യർ

    • മഹാരാഷ്ട്ര, ഗുജറാത്ത്, മധ്യപ്രദേശ് സംസ്ഥാനങ്ങളിലുൾപ്പെട്ട ഖണ്ഡേഷ് പ്രദേശത്ത് ബ്രിട്ടീഷുകാർക്കെതിരെ കലാപം നടത്തിയ ഗോത്ര വിഭാഗം - ഭീലുകൾ

    • ചോട്ടാ നാഗ്പൂർ പ്രദേശങ്ങളിൽ നടന്ന 'കോൾ കലാപങ്ങൾ'ക്ക് (1831-32) നേതൃത്വം നൽകിയത് - ബുദ്ധുഭഗത്

      Screenshot 2025-04-26 140341.png

    • ഗാരോ - ജയന്തിയ കുന്നുകളിലെ ഗോത്രവർഗ്ഗം ബ്രിട്ടീഷുകാർക്കെതിരായി നടത്തിയ കലാപം - ഖാസി കലാപം (1829-33)

    • ഖാസി കലാപത്തിനു നേതൃത്വം നൽകിയത് - തീരത് സിങ്

    • ഓീസയിലെ ഖണ്ഡമാൽ പ്രവിശ്യയിൽ 1846-ൽ നടന്ന "ഖോണ്ട് കലാപ'ത്തിന് നേതൃത്വം നൽകിയത് - ചക്ര ബിഷ്ണോയ്


    Related Questions:

    ബക്സാർ യുദ്ധം അവസാനിപ്പിക്കാൻ കാരണമായ സന്ധി ഏത് ?
    The Battle of Buxar was fought between the forces under the command of the British East India Company led by Hector Munro, and the combined armies of ...............

    ദത്തവകാശ നിയോധന നിയമത്തിലൂടെ ബ്രിട്ടീഷ് സാമ്രാജ്യത്തോട് ചേർത്ത സ്ഥലങ്ങളും വർഷങ്ങളും . ശരിയായ ജോഡി ഏതൊക്കെയാണ് ?

    1.സത്താറ  - 1848

    2.ജയ്പ്പൂർ  - 1849

    3.സാംബൽപ്പൂർ - 1850 

    4.നാഗ്പൂർ - 1855

    മലബാർ പ്രദേശം ബ്രിട്ടീഷുക്കാർക്ക് ലഭിച്ചത് ഏത് ഉടമ്പടി പ്രകാരമായിരുന്നു?

    താഴെ നൽകിയിട്ടുള്ളവയിൽ ശരിയായ പ്രസ്താവന ഏത് ?

    1. രഘുനാഥ റാവുവും ബ്രിട്ടീഷുകാരും തമ്മിൽ ഉണ്ടാക്കിയ ഉടമ്പടിയാണ് സൂറത്ത് ഉടമ്പടി. 
    2. ഈ ഉടമ്പടി പ്രകാരം മറാത്ത സാമ്രാജ്യത്തിലെ ആഭ്യന്തര യുദ്ധത്തിൽ ബ്രിട്ടീഷുകാർ രഘുനാഥ് റാവുവിനെ സഹായിക്കാമെന്നേറ്റു