ഇന്ത്യയിൽ പോർച്ചുഗീസ് സാന്നിധ്യം എത്ര വർഷമാണ് ഉണ്ടായിരുന്നത് ?
A463
B589
C390
D420
Answer:
A. 463
Read Explanation:
പോർച്ചുഗീസുകാർ
1498 മുതൽ 1961 വരെയാണ് പോർച്ചുഗീസ് സാന്നിധ്യം ഇന്ത്യയിൽ ഉണ്ടായിരുന്നത്
കടൽ മാർഗം ഇന്ത്യയിൽ എത്തിയ ആദ്യ വിദേശികൾ ആണ് പോർച്ചുഗീസുകാർ
1498 മെയ് 20 നു ആണ് വാസ്‌കോഡഗാമ കോഴിക്കോട് ജില്ലയിലെ ചേമഞ്ചേരി പഞ്ചായത്തിലെ കാപ്പാട് കടപ്പുറത്തു കപ്പലിറങ്ങിയത്
വാ സ്‌കോഡഗാമ വന്ന കപ്പലിന്റെ പേര് സെന്റ് ഗബ്രിയേൽ
ഇന്ത്യയിലെ പോർട്ടുഗീസ് സാമ്രാജ്യത്തിന്റെ സ്ഥാപകൻ എന്ന് അറിയപ്പെടുന്നത് അൽബുക്കർക്ക് ആണ്
ഇന്ത്യയിൽ പോർച്ചുഗീസ് നടപ്പിലാക്കിയ വ്യാപാര നയം ആയിരുന്നു കാർട്ട്‌സ് വ്യവസ്ഥ
കേരളത്തിൽ ഇന്ന് നിലവിൽ ഉള്ള ചവിട്ടു നാടകം പോര്ച്ചുഗീസ്‌കാരുടെ സംഭാവനയാണ്
പറങ്കികൾ എന്നാണ് പോർച്ചുഗീസ് കാർ അറിയപ്പെട്ടിരുന്നത്