App Logo

No.1 PSC Learning App

1M+ Downloads
ഇന്ത്യയിൽ യൂറോപ്യന്മാരുടെ / പോർട്ടുഗീസുകാരുടെ ആദ്യത്തെ കോട്ട :

Aമാനുവൽ കോട്ട

Bഎയ്ഞ്ചൽ കോട്ട

Cഅഞ്ചുതെങ്ങു കോട്ട

Dബേക്കൽ കോട്ട

Answer:

A. മാനുവൽ കോട്ട

Read Explanation:

പള്ളിപ്പുറം കോട്ട

  • ഇന്ത്യയിൽ യൂറോപ്യർ ആദ്യമായി നിർമ്മിച്ച കോട്ട
  • എറണാകുളം ജില്ലയിൽ സ്ഥിതി ചെയ്യുന്നു.
  • 1503-ൽ പോർച്ചുഗീസുകാരാണ്  ഈ കോട്ട നിർമ്മിച്ചത്.
  • രണ്ടാം പോർച്ചുഗീസ് വൈസ്രോയിയും കോളനി വത്കരണത്തിന്റെ സ്ഥാപകനുമായ അൽ ബുക്കർക്കാണ് ഇത് പണിതത്.

പള്ളിപ്പുറം കോട്ട അറിയപ്പെടുന്ന മറ്റ് പേരുകൾ :

  • മാനുവൽ കോട്ട
  • വൈപ്പിൻ കോട്ട
  • ആയക്കോട്ട
  • അഴീകോട്ട

  • 1663-ൽ ഡച്ചുകാർ ഈ കോട്ട പിടിച്ചടക്കി.
  • ഡച്ചുകാർ ഈ കോട്ട 1789-ൽ തിരുവിതാംകൂർ രാജ്യത്തിനു വിറ്റു.
  • കാർത്തിക തിരുനാളാണ് പള്ളിപ്പുറം കോട്ട, കൊടുങ്ങല്ലൂർ കോട്ട എന്നിവ 1789ൽ ഡച്ചുകാരിൽ നിന്നും വിലയ്ക്ക് വാങ്ങിയത്.
  • കേരളത്തിലെ ഏറ്റവും പഴക്കം ചെന്ന യൂറോപ്യന്‍ സ്മാരകം എന്ന ബഹുമതിയും പള്ളിപ്പുറം കോട്ടയ്ക്കാണ്.

 


Related Questions:

വാസ്കോഡഗാമ പോർച്ചുഗീസ് വൈസ്രോയി ആയി കേരളത്തിൽ എത്തിയ വർഷം ?
മാഹിയിൽ ഫ്രഞ്ച് ഈസ്റ്റ് ഇന്ത്യ കമ്പനി കോട്ട നിർമ്മിച്ചത് ഏത് വർഷം ?
കുഷ്ഠരോഗികൾക്കായി ഡച്ചുകാർ ആശുപത്രി ആരംഭിച്ച പ്രദേശം ഏത് ?
ബോൾഗാട്ടി പാലസ് പണികഴിപ്പിച്ചതാര് ?

കൊളോണിയൽ ഭരണത്തിൻ കീഴിൽ ബ്രിട്ടൺ മലബാറിൽ നടപ്പാക്കിയ പരിഷ്‌ക്കാരങ്ങളിൽ ശരിയായ പ്രസ്താവന കണ്ടെത്തുക

  1. കണ്ണൂർ അഞ്ചരക്കണ്ടിയിൽ സുഗന്ധ വിള തോട്ടം ആരംഭിച്ചു.
  2. കോഴിക്കോട്, കണ്ണൂർ, തലശ്ശേരി, മലപ്പുറം എന്നീ നഗരസഭകൾ ആരംഭിച്ചു.
  3. മലപ്പുറം നിലമ്പൂരിൽ തേക്ക് തോട്ടം നിർമ്മിച്ചു