Challenger App

No.1 PSC Learning App

1M+ Downloads
ഇന്ത്യയിൽ വന്ന ആദ്യ യൂറോപ്യന്മാർ :

Aപോർട്ടുഗീസുകാർ

Bഇംഗ്ലീഷുകാർ

Cഫ്രഞ്ചുകാർ

Dഡച്ചുകാർ

Answer:

A. പോർട്ടുഗീസുകാർ

Read Explanation:

  • ഇന്ത്യയിലെത്തിയ ആദ്യ വിദേശികൾ  അറബികളാണ് 
  • എന്നാൽ കടൽ മാർഗം ഇന്ത്യയിൽ എത്തിയത് യൂറോപ്യൻമാറായിരുന്നു
  • കടൽ മാർഗം ഇന്ത്യയിൽ എത്തിയ ആദ്യ യൂറോപ്യൻമാർ : പോർച്ചുഗീസുകാർ.
  • ഇന്ത്യയിൽ അവസാനം എത്തിയ യൂറോപ്യൻമാർ : ഫ്രഞ്ചുകാർ. 
  • ഇന്ത്യയിൽ നിന്നും ആദ്യം തിരിച്ചു പോയ വിദേശികൾ : ഡച്ചുകാർ

ഇന്ത്യയിൽ ആധിപത്യം സ്ഥാപിച്ച യൂറോപ്യന്മാരുടെ ക്രമം: 

  1. പോർച്ചുഗീസുകാർ 
  2. ഡച്ചുകാർ 
  3. ബ്രിട്ടീഷുകാർ 
  4. ഫ്രഞ്ചുകാർ
  • പറങ്കികൾ എന്ന് അറിയപ്പെടുന്നത് : പോർച്ചുഗീസുകാർ
  • പരന്ത്രീസുകാർ എന്നറിയപ്പെടുന്നത് : ഫ്രഞ്ചുകാർ
  • ലന്തക്കാർ എന്നറിയപ്പെടുന്നത് : ഡച്ചുകാർ
  • വെള്ളക്കാർ എന്നറിയപ്പെടുന്നത് : ബ്രിട്ടീഷുകാർ
  • ബിലാത്തികൾ എന്നറിയപ്പെടുന്ന : ബ്രിട്ടീഷുകാർ
  • മൂറുകൾ എന്നറിയപ്പെടുന്ന : അറബികൾ
  • യവനർ എന്നറിയപ്പെടുന്ന : ഗ്രീക്കുകാർ
  • ശീമക്കാർ എന്നറിയപ്പെടുന്ന : ഇംഗ്ലീഷുകാർ

പോർച്ചുഗീസുകാർ:

  • വാണിജ്യ വികസനം എന്ന ലക്ഷ്യത്തോടെ യൂറോപ്യന്മാർ പതിനഞ്ചാം നൂറ്റാണ്ടിൽ നടത്തിയ സമുദ്രാന്തര യാത്രകളുടെ ഭാഗമായിട്ടാണ് പോർച്ചുഗീസുകാർ കേരളത്തിൽ വന്നത്.
  • യൂറോപ്പിൽനിന്നും കപ്പൽ മുഖേന 1498 മെയ് 20ന് വാസ്കോഡഗാമ കാപ്പാട് തീരത്ത് വന്നിറങ്ങി. 
  • അക്കാലത്ത് കോഴിക്കോട് ഭരിച്ചിരുന്ന സാമൂതിരി രാജാവ് വാസ്കോഡഗാമയ്ക്ക് കച്ചവട സൗകര്യങ്ങൾ നൽകിയില്ല. 
  • അതിനാൽ അദ്ദേഹം കണ്ണൂരിലെത്തി ആവശ്യമായ വിഭവങ്ങൾ ശേഖരിച്ചു പോർച്ചുഗലിലേക്ക് തിരിച്ചു പോയി. 
  • വാസ്കോഡഗാമക്ക് പിന്നാലെ അൽ മേഡ, അൽബുക്കർക്ക് തുടങ്ങിയ പോർച്ചുഗീസുകാർ വാണിജ്യത്തിനായി ഇവിടെയെത്തി. 
  • ഗോവ, ദാമൻ ദിയു എന്നീ സ്ഥലങ്ങൾ ആയിരുന്നു ഇവരുടെ പ്രധാന വാണിജ്യ കേന്ദ്രങ്ങൾ. 

Related Questions:

ഫ്രഞ്ച് അധിനിവേശം ഇന്ത്യയിൽ അവസാനിക്കാൻ കാരണമായ യുദ്ധം ?
ബീജാപ്പൂർ സുൽത്താനിൽ നിന്നും പോർച്ചുഗീസുകാർ ഗോവ പിടിച്ചടക്കിയ വർഷം ഏത് ?

Which are the chief trade Centres of French?

  1. Pondichery
  2. Mahe
  3. Karakkal

    Which are the major trade Centres of Portuguese?

    1. Goa
    2. Jaipur
    3. Daman and Diu
    4. Kashmir
      ഇന്ത്യയുമായി വാണിജ്യബന്ധം സ്ഥാപിച്ച ആദ്യ യുറോപ്യൻ ശക്തി ?