App Logo

No.1 PSC Learning App

1M+ Downloads
ഇന്ത്യയുടെ ആകെ ഭൂവിസ്തൃതിയുടെ എത്ര ശതമാനമാണ് കണ്ടൽക്കാടുകൾ ?

A0.15 %

B0.25 %

C0.35 %

D0.45 %

Answer:

A. 0.15 %

Read Explanation:

കണ്ടൽ വനങ്ങൾ

  • തീരപ്രദേശങ്ങളിലും ചതുപ്പുകളിലും കാണപ്പെടുന്ന നിത്യഹരിതവനങ്ങളിലെ അംഗങ്ങളായ സസ്യങ്ങളാണ്‌ കണ്ടൽ അഥവാ കണ്ടലുകൾ
  • ലോക കണ്ടല്‍ ദിനം - ജൂലൈ 26 
  • കണ്ടല്‍കാടുകള്‍ സംരക്ഷിക്കുന്നതിന് മുന്നിട്ടിറങ്ങിയ പരിസ്ഥിതി പ്രവര്‍ത്തകന്‍ - കല്ലേന്‍ പൊക്കുടന്‍

  • ഏറ്റവും കൂടുതൽ കണ്ടൽ വനങ്ങൾ കാണപ്പെടുന്ന വൻകര - ഏഷ്യ
  • ഏറ്റവും കുറവ് കണ്ടൽ വനങ്ങൾ കാണപ്പെടുന്ന വൻകര - ആഫ്രിക്ക

  • ഇന്ത്യയുടെ ആകെ ഭൂവിസ്തൃതിയുടെ 0.15 % ശതമാനമാണ് കണ്ടൽക്കാടുകൾ
  • ബംഗാൾ ഉൾക്കടലിനോട് ചേർന്ന് ബംഗ്ലാദേശിന്റെ തെക്ക്-പടിഞ്ഞാറ് ഭാഗത്ത് സ്ഥിതി ചെയ്യുന്ന സുന്ദർബൻസ് റിസർവ് ഫോറസ്റ്റ് (SRF) ലോകത്തിലെ ഏറ്റവും വലിയ കണ്ടൽക്കാടാണ്
  • ഇന്ത്യയിൽ ഏറ്റവും കൂടുതൽ കണ്ടൽ വനങ്ങൾ കാണപ്പെടുന്ന സംസ്ഥാനം - പശ്ചിമ ബംഗാൾ

  • കേരളത്തിൽ ഏറ്റവും കൂടുതല്‍ കണ്ടല്‍കാടുകള്‍ ഉള്ള ജില്ല - കണ്ണൂര്‍
  • സമുദ്രതീരത്തെ കണ്ടൽകാടുകൾ ഏറ്റവും കൂടുതൽ കാണുന്നത് എറണാകുളം ജില്ലയിലെ പുതുവൈപ്പിനിൽ ആണ്‌

കേരളത്തിൽ കണ്ടൽകാടുകൾ കാണപ്പെടുന്ന ജില്ലകള്‍ :

  • തിരുവനന്തപുരം
  • കൊല്ലം
  • ആലപ്പുഴ
  • കോട്ടയം
  • എറണാകുളം
  • മലപ്പുറം
  • കോഴിക്കോട്ക
  • കണ്ണൂർ
  • കാസർകോട്‌  

  • കേരളത്തിലെ ആദ്യത്തെ കണ്ടൽ ഗവേഷണ കേന്ദ്രം സ്ഥിതി ചെയ്യുന്നത് - ആയിരംതെങ്ങ്
  • ഏക കണ്ടല്‍ സാധ്യത പഠന ഗവേഷണ കേന്ദ്രം പയ്യന്നൂരിലെ ഉളിയത്തുകടവില്‍ സ്ഥിതി ചെയ്യുന്നു.
  • മലബാർ തീരങ്ങളിൽ കണ്ടുവരുന്ന കണ്ടൽ സസ്യങ്ങളെക്കുറിച്ച് വിശദമായി പ്രതിപാദിച്ചിരിക്കുന്ന ഗ്രന്ഥം വാൻ റീഡ് രചിച്ച ഹോർത്തൂസ് മലബാറിക്കൂസ് ആണ്.

 


Related Questions:

തേക്ക്, ആൽമരം, ആര്യവേപ്പ് എന്നിവ സമൃദ്ധമായി കാണുന്ന വനങ്ങൾ ഏത് ?
ഒരു രാജ്യത്തിന്റെ സുരക്ഷിതമായ നിലനിൽപ്പിന് എത്ര ശതമാനം വനം ആവിശ്യമാണ്?
ഇന്ത്യയിൽ വന സംരക്ഷണ നിയമം നിലവിൽ വന്നത് വർഷം ഏതാണ് ?
വാർഷിക വർഷപാതം 200 സെ.മീ നും മുകളിൽ ലഭിക്കുന്ന കാടുകൾ ഏത് ?
ഇന്ത്യൻ ഭൂവിസ്തൃതിയുടെ എത്ര ശതമാനമാണ് വനം ?