App Logo

No.1 PSC Learning App

1M+ Downloads
ഇന്ത്യയുടെ ആദ്യ തദ്ദേശീയ റഡാർ ഇമേജിംഗ് ഉപഗ്രഹം ഏത് ?

Aറിസാറ്റ്-1

Bഓഷൻസാറ്റ്-1

Cമെറ്റ്സാറ്റ്-1

Dകാർട്ടോസാറ്റ്-1

Answer:

A. റിസാറ്റ്-1

Read Explanation:

ഇന്ത്യയുടെ ആദ്യ തദ്ദേശനിർമിത റഡാർ ഇമേജിങ് ഉപഗ്രഹമാണ്‌ റിസാറ്റ്-1. റിസാറ്റ്-1 എന്നത് റഡാർ ഇമേജിങ്ങ് സാറ്റലൈറ്റ്-1 എന്നതിന്റെ ചുരുക്കപ്പേരാണ്. ഇന്ത്യൻ ബഹിരാകാശ ഗവേഷണ സംഘടന നിർമ്മിക്കുന്ന റിസാറ്റ് ശ്രേണിയിൽ പെട്ട ഒന്നാമത്തേതും എന്നാൽ രണ്ടാമതായി വിക്ഷേപിക്കുന്നതുമായ ഉപഗ്രഹമാണിത്. 1850 കിലോ ഭാരമുള്ള ഉപഗ്രഹം തദ്ദേശീയമായി നിർമിച്ചതിൽ ഏറ്റവും ഭാരമേറിയതുമാണ്. ഇന്ത്യ ഇതു വരെ വിക്ഷേപിച്ചിട്ടുള്ളതിൽ ഏറ്റവും ചിലവേറിയ ഉപഗ്രഹമാണിത്.


Related Questions:

2022 ഫെബ്രുവരിയിൽ ഇന്ത്യ വിജയകരമായി വിക്ഷേപിച്ച കൃത്രിമ ഉപഗ്രഹം ഏത് ?
അടുത്തിടെ ഇന്ത്യൻ ഗവേഷകർ സൗരയൂഥത്തിന് പുറത്ത് കണ്ടെത്തിയ ഭൂമിയേക്കാൾ അഞ്ചിരട്ടി വലുപ്പമുള്ള ഗ്രഹം ?
ഇന്ത്യയുടെ ആദ്യ ഉപഗ്രഹമായ ആര്യഭട്ട വിക്ഷേപിച്ച വർഷം ?
ഇന്ത്യൻ മഹാസമുദ്ര മേഖലയിൽ നാവിഗേഷൻ ആവശ്യങ്ങൾക്കായി ISRO തദ്ദേശീ യമായി വികസിപ്പിച്ചെടുത്ത സിസ്റ്റം ഇവയിൽ ഏതാണ് ?
ISRO വിജയകരമായി പരീക്ഷിച്ച അന്തരീക്ഷ ഓക്സിജൻ ശ്വസിച്ച് പറക്കുന്ന റോക്കറ്റ് ഏത് ?