Challenger App

No.1 PSC Learning App

1M+ Downloads
ഇന്ത്യയുടെ ആദ്യ സൗര ദൗത്യമായ "ആദിത്യ എൽ 1" വിക്ഷേപിച്ചത് എന്ന് ?

A2023 സെപ്റ്റംബർ 1

B2023 സെപ്റ്റംബർ 2

C2023 സെപ്റ്റംബർ 3

D2023 ആഗസ്റ്റ് 31

Answer:

B. 2023 സെപ്റ്റംബർ 2

Read Explanation:

  • ആദിത്യ എൽ 1 (Aditya-L1) സൂര്യനെ പഠിക്കാനുള്ള ഇന്ത്യയുടെ ആദ്യത്തെ ബഹിരാകാശ ദൗത്യമാണ്.

  • ഇന്ത്യൻ ബഹിരാകാശ ഗവേഷണ സംഘടനയായ ഇസ്‌റോ (ISRO) ആണ് ഈ ദൗത്യം വികസിപ്പിച്ചത്.

  • 2023 സെപ്റ്റംബർ 2-ന് രാവിലെ 11:50-നാണ് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ ബഹിരാകാശ കേന്ദ്രത്തിൽ നിന്ന് പിഎസ്എൽവി-സി57 (PSLV-C57) റോക്കറ്റ് ഉപയോഗിച്ച് ഇത് വിക്ഷേപിച്ചത്.

  • ആദിത്യ എൽ1 ൻറെ ഭാരം - 1480.7 kg

  • ആദിത്യ എൽ 1 എന്ന പേരു സൂചിപ്പിക്കുന്നതുപോലെ, ഭൂമിക്കും സൂര്യനും ഇടയിലുള്ള എൽ1 ലഗ്രാഞ്ച് പോയിന്റിലാണ് ഈ പേടകം സ്ഥാപിച്ചിട്ടുള്ളത്.

ദൗത്യത്തിന്റെ പ്രധാന ലക്ഷ്യങ്ങൾ:

  • സൂര്യന്റെ ഉപരിതലമായ ഫോട്ടോസ്ഫിയർ, ക്രൊമോസ്ഫിയർ, കൊറോണ എന്നിവയെക്കുറിച്ച് പഠിക്കുക.

  • സൂര്യന്റെ അന്തരീക്ഷത്തിലെ താപനില, കാന്തികക്ഷേത്രം, പ്ലാസ്മ പ്രവാഹം എന്നിവ മനസ്സിലാക്കുക.

  • സൗരജ്വാലകൾ (solar flares), കൊറോണൽ മാസ് ഇജക്ഷൻ (CME) തുടങ്ങിയ പ്രതിഭാസങ്ങൾ പഠിക്കുക.

  • ഭൂമിയുടെ ബഹിരാകാശ കാലാവസ്ഥയെക്കുറിച്ച് കൂടുതൽ വിവരങ്ങൾ ശേഖരിക്കുക.


Related Questions:

അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്കുള്ള സ്വകാര്യ ബഹിരാകാശ യാത്രാ ദൗത്യമായ "ആക്‌സിയം മിഷൻ-4" ൻ്റെ ഭാഗമാകുന്ന ഇന്ത്യൻ ബഹിരാകാശ യാത്രികൻ ?
ഗഗൻയാൻ പദ്ധതിയുടെ പ്രോജക്ട് ഡയറക്ടർ ?
NASA ഉം ISRO ഉം സംയുക്തമായി വിക്ഷേപിക്കുന്ന വാർത്താ വിനിമയ ഉപഗ്രഹം?
Mars orbiter mission launched earth's orbiton:
രാജ്യത്തെ ആദ്യത്തെ വിദ്യാർത്ഥി നിർമ്മിത സാറ്റലൈറ്റ് ആയ "വിസാറ്റ്" നിർമ്മിച്ചത് ഏത് വിദ്യാഭ്യാസ സ്ഥാപനമാണ്?