Aമൂന്ന് മണിക്കൂർ
Bഒരു മണിക്കൂർ
Cരണ്ട് മണിക്കൂർ
Dഅഞ്ച് മണിക്കൂർ
Answer:
C. രണ്ട് മണിക്കൂർ
Read Explanation:
ഓരോ രാജ്യത്തിലൂടെ (മധ്യ ഭാഗത്ത്) കടന്നുപോകുന്ന രേഖാംശത്തെ അടിസ്ഥാനമാക്കിയാണ് ആ രാജ്യത്തിൻ്റെ സ്റ്റാൻഡേർഡ് സമയം (മാനക സമയം) അംഗീകരിക്കുന്നത്.
ഇന്ത്യയിലെ സമയ മേഖലകളുടെ എണ്ണം - 1
ഇന്ത്യൻ സ്റ്റാൻഡേർഡ് സമയം കണക്കാക്കുന്നത് അലഹബാദിനടുത്തുകൂടി കടന്നു പോകുന്ന 82 ½ ഡിഗ്രീ പൂർവ്വരേഖാംശത്തെ ആസ്‌പദമാക്കിയാണ്.
82 ½ ഡിഗ്രീ പൂർവ്വരേഖാംശത്തെ ആസ്‌പദമാക്കി ഇന്ത്യൻ സമയം നിശ്ചയിക്കാൻ തുടങ്ങിയത് 1906 ജനുവരി 1 മുതലാണ്.
ഇന്ത്യൻ സ്റ്റാൻഡേർഡ് സമയം ഗ്രീൻവിച്ച് സമയത്തെക്കാൾ 5:30 മണിക്കൂർ മുന്നിൽ ആണ്.
ഒരു ഡിഗ്രി രേഖാംശം തിരിയാൻ എടുക്കുന്ന സമയം: 1440/360 = 4 മിനിട്ട്
360 ഡിഗ്രീ തിരിയാൻ വേണ്ട സമയമാണ് 1440 മിനിട്ട്.
അടുത്തടുത്ത രേഖാംശരേഖകൾ തമ്മിലുള്ള സമയവ്യത്യാസം 4 മിനിട്ട് (1 ഡിഗ്രി) ആണ്.
അതായത് ഭൂമി 4 മിനിട്ടിനുള്ളിൽ 1 ഡിഗ്രീ കറങ്ങുന്നു.
1 മണിക്കൂറിൽ 15 ഡിഗ്രീ കറങ്ങുന്നു (15 x 4 = 60 മിനിറ്റ്)
ഓരോ 15 ഡിഗ്രി രേഖാംശവും തമ്മിൽ ഒരു മണിക്കൂർ വ്യത്യാസം ഉണ്ടാകും
82 ½ ഡിഗ്രീ കിഴക്ക് രേഖാംശം നേപ്പാളിലൂടെയാണ് ഇന്ത്യയിലേക്ക് പ്രവേശിക്കുന്നത്.
82 ½ ഡിഗ്രീ കിഴക്ക് രേഖാംശം കടന്നുപോകുന്ന ഇന്ത്യൻ സംസ്ഥാനങ്ങൾ - ഉത്തർപ്രദേശ്, മധ്യപ്രദേശ്, ഛത്തീസ്ഗഡ്, ഒഡീഷ, ആന്ധ്രപ്രദേശ്
82 ½ ഡിഗ്രീ കിഴക്ക് രേഖാംശം കടന്നുപോകുന്ന ഇന്ത്യയിലെ പ്രധാന സ്ഥലങ്ങൾ - അലഹബാദ് (ഉത്തർപ്രദേശ്), കാക്കിനട (ആന്ധ്രപ്രദേശ്)
അലഹബാദിനടുത്തുള്ള മിർസാപ്പൂർ പ്രദേശത്തിലൂടെ കടന്നുപോകുന്ന 82 ½ ഡിഗ്രി കിഴക്ക് രേഖാംശ രേഖയിലെ പ്രാദേശിക സമയമാണ് (IST) ഇന്ത്യയിലാകമാനം കണക്കാക്കുന്നത്.
ഇന്ത്യയുടെ കിഴക്കേ അറ്റത്ത് സ്ഥിതിചെയ്യുന്ന അരുണാചൽ പ്രദേശിലെ സമയം പടിഞ്ഞാറെ അറ്റത്ത് സ്ഥിതി ചെയ്യുന്ന ഗുജറാത്തിലെ സമയത്തെക്കാൾ രണ്ട് മണിക്കൂർ മുൻപിലാണ്.
ഇന്ത്യയുടെ പടിഞ്ഞാറ് രേഖാംശരേഖ - ഗുജറാത്തിലെ റാൻ ഓഫ് കച്ച്ലെ ഗുഹാർമോത്തിയിലൂടെ കടന്നു പോകുന്ന 68° 7' കിഴക്ക് രേഖാംശരേഖ
ഇന്ത്യയുടെ കിഴക്ക് രേഖാംശരേഖ - അരുണാചൽപ്രദേശിലെ കിബിത്തുവിലൂടെ കടന്നു പോകുന്ന 97° 25' മിനിറ്റ് കിഴക്ക് രേഖാംശരേഖ
ഇന്ത്യയിൽ ആദ്യമായി സൂര്യരശ്മികൾ എത്തുന്നത് അരുണാചൽപ്രദേശിലെ കിബിത്തുവിലാണ്
ഇന്ത്യയുടെ കിഴക്കും പടിഞ്ഞാറും തമ്മിലുള്ള രേഖാംശ വ്യത്യാസം - ഏകദേശം 30° (രണ്ട് മണിക്കൂർ വ്യത്യാസം)