App Logo

No.1 PSC Learning App

1M+ Downloads
ഇന്ത്യയുടെ പടിഞ്ഞാറൻ തീരത്തിൽ ഉൾപ്പെടാത്ത തീരസമതലം കണ്ടെത്തുക.

Aവടക്കൻ സിർകാർസ് തീരം

Bമലബാർ തീരം

Cകൊങ്കൺ തീരം

Dഗുജറാത്ത് തീരം

Answer:

A. വടക്കൻ സിർകാർസ് തീരം

Read Explanation:

  • വടക്കൻ സിർകാർസ് തീരം പൂർവതീര സമതലം അഥവാ കിഴക്കൻ തീര സമതലത്തിൻ്റെ ഭാഗമാണ്.

പൂർവതീര സമതലം

  1. ഗംഗാനദിമുതൽ, ഏതാണ്ട് കന്യാകുമാരി വരെ നീണ്ടുകിടക്കുന്നതാണ് പൂർവതീര സമതലം.
  2. ഇതിന്റെ ശരാശരി വീതി 100 കിലോമീറ്ററാണ്.
  3. കൃഷ്ണാനദിയുടെ ബംഗാൾ ഉൾക്കടലിലെ പതനസ്ഥാനം മുതൽ, കാവേരിയുടെ പതനസ്ഥാനംവരെയാണിത്.
  4. മഹാനദി, ഗോദാവരി, കൃഷ്ണ, കാവേരി എന്നീ നദികൾ സൃഷ്ടിക്കുന്ന ഡെൽറ്റകൾ കിഴക്കൻ തീരസമതലത്തിന്റെ പ്രത്യേകതയാണ്.
  5. പടിഞ്ഞാറൻ തീരസമതലത്തെക്കാളും വിസ്തൃതമാണ് കിഴക്കൻ തീരസമതലം.
  6. കിഴക്കൻ തീരപ്രദേശത്തെ രണ്ടായി തരംതിരിച്ചിരിക്കുന്നു - കോറമാൻഡൽ തീരം, വടക്കൻ സിർക്കാർസ്‌.
  7. കോറമാൻഡൽ തീരം
  8. തമിഴ്‌നാട് തീരവും ആന്ധ്രാപ്രദേശിന്റെ തെക്കൻ തീരപ്രദേശവും ഭാഗമായിട്ടുള്ള ഇന്ത്യയുടെ കിഴക്കൻ തീരസമതലം
  9. കോറമാൻഡൽ തീരസമതലം ആന്ധ്രാപ്രദേശിൽ അവസാനിക്കുന്ന പ്രദേശം അറിയപ്പെടുന്നത് - ഫാൾസ് ഡെവി പോയിന്റ്
  10. കോറമാൻഡൽ തീരത്ത് കാണപ്പെടുന്ന പ്രധാന മണ്ണ് - എക്കൽ മണ്ണ്
  11. വടക്കൻ സിർക്കാർസ്‌
  12. ആന്ധ്രാപ്രദേശിന്റെ വടക്കൻ തീരവും, ഒഡീഷയുടെയും പശ്ചിമബംഗാളിന്റെയും തീരപ്രദേശവും ചേരുന്ന ഇന്ത്യയുടെ കിഴക്കൻ തീരസമതലം ആണിത്.

Related Questions:

Which of the following statement/s is true ?

i.The beaches are formed as a result of the deposition by waves.

ii.Beaches are formed with the deposition of sand, gravel,etc along the coastlines

ഇന്ത്യയിലെ വലിയ ബീച്ചുകളിലൊന്നായ മറീനാബീച്ച് സ്ഥിതിചെയ്യുന്നത് എവിടെയാണ് ?
'ചാകര' എന്ന പ്രതിഭാസം സാധാരണയായി കണ്ടു വരുന്നത് ഇന്ത്യയുടെ ഏത് തീരപ്രദേശത്താണ് ?
കോറമാൻഡൽ തീരത്തിൻ്റെ വടക്കേ അറ്റം എന്നറിയപ്പെടുന്ന പ്രദേശം ഏതാണ് ?
Which port is referred to as "Child of Partition"?