ഇന്ത്യയുടെ പത്താമത്തെ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറായിരുന്ന തിരുനെല്ലായി നാരായണയ്യർ ശേഷൻ അന്തരിച്ചത് എന്ന് ?
A2018 നവംബർ 10
B2019 നവംബർ 10
C2020 നവംബർ 10
D2021 നവംബർ 10
Answer:
B. 2019 നവംബർ 10
Read Explanation:
തിരുനെല്ലായി നാരായണയ്യർ ശേഷൻ
- 1990 മുതല്‍ 96 വരെ രാജ്യത്തെ പത്താമത് മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറായിരുന്ന കാലത്താണ് ശേഷന് എന്ന പേര് ഇന്ത്യയിലെ ഗ്രാമങ്ങളില്‍ പോലും അറിയപ്പെടുന്നത്.
- ഈ കാലയളവില്‍ 40,000-ത്തോളം സ്ഥാനാര്‍ത്ഥികളുടെ വരുമാന വെട്ടിപ്പുകളും തെറ്റായ പത്രികാ സമര്‍പ്പണങ്ങളും പരിശോധിച്ച അദ്ദേഹം 14,000 പേരെ തിരഞ്ഞെടുപ്പില്‍ നിന്ന് അയോഗ്യരാക്കി.
- പഞ്ചാബ്, ബീഹാര്‍ തിരഞ്ഞെടുപ്പുകള്‍ റദ്ദാക്കിയ അദ്ദേഹത്തെ ഇമ്പീച്ച് ചെയ്യുവാന്‍ പാര്‍ലമെന്റ് അംഗങ്ങള്‍ ശ്രമിച്ചെങ്കിലും നടന്നില്ല.
- തെരഞ്ഞെടുപ്പ് ചട്ടങ്ങള്‍ അടിമുടി പൊളിച്ചെഴുതിയ ടിഎന്‍ ശേഷന് “അള്‍ശേഷന്‍” എന്ന പേരിലും അറിയപ്പെട്ടിരുന്നു.
തിരഞ്ഞെടുപ്പു രംഗത്ത് ശേഷൻ വരുത്തിയ 10 മാറ്റങ്ങൾ
- വോട്ടർമാർക്കു തിരിച്ചറിയൽ കാർഡ്
- പെരുമാറ്റച്ചട്ടം കർശനമാക്കി.
- സ്ഥാനാർഥികളുടെ ചെലവുകൾക്ക് പരിധി.
- തിരഞ്ഞെടുപ്പു വേളയിൽ മദ്യവിൽപന വിലക്കി; പണവിതരണം തടഞ്ഞു.
- ഉച്ചഭാഷണികൾക്കു നിയന്ത്രണം.
- ജാതിയുടെയും മതത്തിന്റെയും പേരിൽ വോട്ടു ചോദിക്കുന്നതിനു വിലക്ക്.
- ജാതി, മത സ്ഥാപനങ്ങൾ പ്രചാരണത്തിൽ ഇടപെടുന്നതിനു വിലക്ക്.
- സർക്കാർ സംവിധാനങ്ങളുടെ ദുരുപയോഗം തടഞ്ഞു.
- തിരഞ്ഞെടുപ്പു നിയമങ്ങൾ പാലിക്കുന്നുവെന്ന് ഉറപ്പാക്കി.
- തിരഞ്ഞെടുപ്പു കമ്മീഷനെ ബാഹ്യ ഇടപെടലുകളിൽനിന്നു മുക്തമാക്കി
