App Logo

No.1 PSC Learning App

1M+ Downloads
ഇന്ത്യയുടെ പ്രഥമ കംപ്ട്രോളർ ആൻഡ് ഓഡിറ്റർ ജനറൽ ആര് ?

Aഎ.കെ ചന്ദ

Bവി.നരഹരി റാവു

Cഎ.കെ റോയ്

Dടി.എൻ ചതുർവേദി

Answer:

B. വി.നരഹരി റാവു

Read Explanation:

കംപ്ട്രോളർ ആൻഡ് ഓഡിറ്റർ ജനറൽ (സി.എ.ജി)

  • കംപ്ട്രോളർ ആൻഡ് ഓഡിറ്റർ ജനറലിന്റെ ചുമതല കേന്ദ്ര-സംസ്ഥാന സർക്കാറുകളുടെ ധനവിനിയോഗത്തെ സംബന്ധിക്കുന്ന കാര്യങ്ങൾ പരിശോധിക്കുക എന്നതാണ്. 
  • പൊതുഖജനാവിന്റെ 'വാച്ച് ഡോഗ്' എന്നറിയപ്പെടുന്നു
  • 'പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റിയുടെ സുഹൃത്തും വഴികാട്ടിയും', 'പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റിയുടെ കണ്ണും, കാതും' എന്നിങ്ങനെയും വിശേഷിപ്പിക്കപ്പെടുന്നു.
  • കംപ്ട്രോളർ ആൻഡ് ഓഡിറ്റർ ജനറലിനെക്കുറിച്ച് പ്രതിപാദിക്കുന്ന ഭരണഘടന അനുഛേദം : 148 - 151 വകുപ്പുകൾ
  • ഭാരതത്തിന് ഒരു സി.എ.ജി വേണമെന്ന് നിഷ്‌കർഷിക്കുന്ന വകുപ്പ് - 148

  • കംപ്ട്രോളർ ആൻഡ് ഓഡിറ്റർ ജനറലിനെ നിയമിക്കുന്നത് - രാഷ്‌ട്രപതി
  • കംപ്ട്രോളർ ആൻഡ് ഓഡിറ്റർ ജനറലിന്റെ ഔദ്യോഗിക കാലാവധി - ആറു വർഷം അഥവാ 65 വയസ്സ്
  • കംപ്ട്രോളർ ആൻഡ് ഓഡിറ്റർ ജനറലിനെ തൽസ്ഥാനത്ത് നിന്ന് നീക്കുന്നത് - രാഷ്‌ട്രപതി (സുപ്രീംകോടതി ജഡ്ജിയെ നീക്കുന്ന രീതിയിൽ)
  • സി.എ.ജി രാജിക്കത്ത് നൽകുന്നത് - രാഷ്ട്രപതിയ്ക്ക് 
  • കേന്ദ്ര ഗവൺമെന്റിന്റെ റിപ്പോർട്ട് സി.എ.ജി സമർപ്പിക്കുന്നത് - രാഷ്ട്രപതിയ്ക്ക്
  • സംസ്ഥാന ഗവൺമെന്റിന്റെ റിപ്പോർട്ട് സി.എ.ജി സമർപ്പിക്കുന്നത് - ഗവർണർക്ക് 

Related Questions:

സക്ഷം ആപ്പിനെക്കുറിച്ച് താഴെപ്പറയുന്ന പ്രസ്താവനകളിൽ ഏതാണ് ശരി?

  1. ഇത് ആരംഭിച്ചത് കേരളത്തിലെ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷൻ ആണ്
  2. തിരഞ്ഞെടുപ്പുകൾ കൂടുതൽ ആക്സസ് ചെയ്യാവുന്നതും ഉൾക്കൊള്ളുന്നതും ആക്കുന്നതിനാണ്
  3. തിരഞ്ഞെടുപ്പ് പ്രക്രിയയിൽ പിഡബ്ല്യൂഡികളുടെ സജീവ പങ്കാളിത്തം ഉറപ്പാക്കുക.
  4. നിലവിലുള്ള പിഡബ്ല്യുഡി വോട്ടർമാർക്ക് മാത്രമേ ഇത് ഉപയോഗിക്കാൻ കഴിയൂ.
    Who among the following is mentioned in the 2nd schedule of the Indian Constitution ?
    ധനകാര്യ കമ്മീഷനെ കുറിച്ച് പ്രതിപാദിക്കുന്ന ഭരണഘടനയിലെ ആർട്ടിക്കിൾ?
    'പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റിയുടെ സുഹൃത്തും വഴികാട്ടിയും' എന്നറിയപ്പെടുന്നത് എന്ത് ?

    ഉദ്യോഗസ്ഥവൃന്ദത്തിൻറെ  സവിശേഷതയുമായി ബന്ധപ്പെട്ട് ചുവടെ കൊടുത്തവയിൽ തെറ്റായ പ്രസ്താവന തിരഞ്ഞെടുക്കുക.

    1. ഉയർന്ന തലത്തിൽ കൂടുതൽ ഉദ്യോഗസ്ഥരും താഴേക്ക് വരുംതോറും ഉദ്യോഗസ്ഥരുടെ എണ്ണം കുറയുകയും ചെയ്യുന്ന രീതി

    2.ഉയർന്ന തലത്തിൽ ഒരു ഉദ്യോഗസ്ഥനും താഴേക്ക് വരുംതോറും കൂടുതൽ ഉദ്യോഗസ്ഥരും ആകുന്ന രീതി.

    3.വിദ്യാഭ്യാസയോഗ്യത യെ അടിസ്ഥാനമാക്കി ഉദ്യോഗസ്ഥരെ നിയമിക്കുന്നു