App Logo

No.1 PSC Learning App

1M+ Downloads
ഇന്ത്യയുടെ ഭരണം ഇംഗ്ലീഷ് ഈസ്റ്റ് ഇന്ത്യ കമ്പനിയിൽ നിന്നും ബ്രിട്ടീഷ് പാർലമെൻ്റ് ഏറ്റെടുക്കാനുണ്ടായ കാരണം എന്ത് ?

Aഉപ്പ് സത്യാഗ്രഹം

Bക്വിറ്റ് ഇന്ത്യ സമരം

Cഒന്നാം സ്വാതന്ത്ര്യസമരം

Dകർഷക കലാപങ്ങൾ

Answer:

C. ഒന്നാം സ്വാതന്ത്ര്യസമരം

Read Explanation:

  • ഇന്ത്യയുടെ ഒന്നാം സ്വാതന്ത്ര്യസമരം എന്നറിയപ്പെടുന്നത് - 1857 ലെ വിപ്ലവം 
  • ബ്രിട്ടീഷ് സൈന്യത്തിൽപ്പെട്ട ഇന്ത്യക്കാർ അറിയപ്പെട്ടിരുന്നത് - ശിപായികൾ 
  • 1857 ലെ കലാപത്തെ ബ്രിട്ടീഷുകാർ വിളിച്ചത് - ശിപായി ലഹള 
  • മംഗൾ പാണ്ഡെയുടെ നേതൃത്വത്തിൽ ആദ്യ വെടിവെയ്പ്പ് നടന്ന സ്ഥലം - ബാരക്പൂർ  (പശ്ചിമബംഗാൾ )
  • ഒന്നാം സ്വാതന്ത്ര്യ സമരം ആരംഭിച്ചത് - 1857 മെയ് 10 മീററ്റിൽ 
  • ഇന്ത്യയുടെ ഭരണം ഇംഗ്ലീഷ് ഈസ്റ്റ് ഇന്ത്യ കമ്പനിയിൽ നിന്നും ബ്രിട്ടീഷ് പാർലമെൻ്റ് ഏറ്റെടുക്കാനുണ്ടായ കാരണം - ഒന്നാം സ്വാതന്ത്ര്യസമരം
  • സമരത്തിനിടയായ കാരണങ്ങൾ 

    • സൈനികർക്ക് പുതുതായി നൽകിയ എൻഫീൽഡ് തോക്കുകളിൽ ഉപയോഗിക്കുന്ന തിരകളിൽ പശുവിന്റെയും പന്നിയുടെയും കൊഴുപ്പുപയോഗിച്ചത് 
    • തുഛമായ ശമ്പളം 
    • ബ്രിട്ടീഷ് ഉദ്യോഗസ്ഥരിൽ നിന്ന് നേരിട്ട അവഹേളനം 
    • 1857 ലെ വിപ്ലവത്തിലെ കലാപകാരികളുടെ രഹസ്യമുദ്ര - ചപ്പാത്തിയും ചുവന്ന താമരയും 
    • കലാപകാരികളുടെ പ്രധാന മുദ്രാവാക്യങ്ങൾ - സംഘടിക്കുക , ഉണരുക , വിദേശികളെ പുറത്താക്കുക 

    1857 ലെ വിപ്ലവത്തിലേക്ക് നയിച്ച ബ്രിട്ടീഷ് നിയമങ്ങൾ 

    • 1848 ലെ ദത്താവകാശ നിരോധന നിയമം 
    • 1850 ലെ റിലീജിയസ് ഡിസെബിലിറ്റീസ് നിയമം 
    • 1854 ലെ പോസ്റ്റോഫീസ് നിയമം 
    • 1856 ലെ ഹിന്ദു വിധവാ പുനർവിവാഹ നിയമം 
    • 1856 ലെ ജനറൽ സർവ്വീസ് എൻലിസ്റ്റ്മെന്റ് നിയമം 

Related Questions:

ബ്രിട്ടീഷ് കാലഘട്ടത്തിൽ ഇന്ത്യൻ സമ്പദ് വ്യവസ്ഥയിൽ ഉണ്ടായ തകർച്ചയെ കുറിച്ച് സ്ഥിതിവിവരക്കണക്കുകൾ ശേഖരിച്ചു പഠനം നടത്തിയ നേതാവ് ആരായിരുന്നു?

താഴെ തന്നിരിക്കുന്നവ കാലഗണനാ ക്രമത്തിൽ എഴുതുക.

  1. ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ രൂപീകരണം
  2. ബംഗാൾ വിഭജനം
  3. കുറിച്യ കലാപം 
  4. ഒന്നാം സ്വാതന്ത്ര്യ സമരം
ഒന്നാം സ്വാതന്ത്ര്യ സമര സമയത്ത് അവധിൽ ലഹള നയിച്ച പ്രമുഖ നേതാവ്?
ഇന്ത്യൻ ദേശീയ പ്രസ്ഥാനത്തിന്റെ നേഴ്സറി എന്നറിയപ്പെടുന്നത് ?

ബ്രിട്ടീഷുകാര്‍ ഇന്ത്യയില്‍ ആരംഭിച്ച വ്യവസായശാലകളിലെ തൊഴിലാളികളുടെ അവസ്ഥ ശോചനീയമായിരുന്നതിന്റെ കാരണങ്ങള്‍ എന്തൊക്കെയായിരുന്നു?

  1. നീണ്ട ജോലി സമയം
  2. കുറഞ്ഞ കൂലി
  3. അനാരോഗ്യകരമായ താമസസൗകര്യങ്ങള്‍