App Logo

No.1 PSC Learning App

1M+ Downloads
ഇന്ത്യയുടെ ഭാവി നിർണയിക്കുന്നത് ക്ലാസ് മുറികളിലാണ് എന്നഭിപ്രായപ്പെട്ട വിദ്യാഭ്യാസ കമ്മിഷൻ?

Aകോത്താരി കമ്മിഷൻ

Bമുഡിമാൻ കമ്മിഷൻ

Cഎസ് എസ് എ

Dമുതലിയർ കമ്മിഷൻ

Answer:

A. കോത്താരി കമ്മിഷൻ

Read Explanation:

കോത്താരി കമ്മീഷൻ

  • 1964 ജൂലൈ 14നാണ് കോത്താരി കമ്മീഷൻ രൂപീകരിച്ചത്.
  • ദൗലത് സിംഗ് കോത്താരിയുടെ അധ്യക്ഷതയിലാണ് ഇത് രൂപീകരിച്ചത്
  • ഇന്ത്യൻ എഡ്യുകേഷൻ കമ്മീഷൻ എന്നുമറിയപ്പെടുന്നു.
  • 1966-ൽ കോത്താരി കമ്മീഷൻ അതിന്റെ റിപ്പോർട്ട് അവതരിപ്പിച്ചു, 

കോത്താരി കമ്മീഷൻ മുന്നോട്ടുവെച്ച ചില പ്രധാന ശുപാർശകളിൽ ഇവ ഉൾപ്പെടുന്നു:

  • 14 വയസ്സുവരെയുള്ള എല്ലാ കുട്ടികൾക്കും സൗജന്യവും നിർബന്ധിതവുമായ വിദ്യാഭ്യാസം
  • എല്ലാ തലങ്ങളിലും വിദ്യാഭ്യാസത്തിന്റെ ഗുണനിലവാരം ഉയർത്തേണ്ടതിന്റെ ആവശ്യകത
  • സെക്കൻഡറി തലത്തിൽ തൊഴിൽ അധിഷ്ഠിത വിദ്യാഭ്യാസം , വിദ്യാഭ്യാസ സമ്പ്രദായത്തിൽ തൊഴിൽ പരിശീലന പരിപാടികൾ സംയോജിപ്പിക്കാൻ ശുപാർശ ചെയ്തു 
  • വിദ്യാഭ്യാസരംഗത്ത് പൊതുനിക്ഷേപം വർധിപ്പിക്കുക, ദേശീയ വിദ്യാഭ്യാസ ഫണ്ട് സ്ഥാപിക്കുക 
  • ഗണിതവും ശാസ്ത്രവും വിദ്യാഭ്യാസത്തിന്റെ അവിഭാജ്യ ഘടകമാക്കുക
  • ധാർമ്മിക വിദ്യാഭ്യാസത്തിന് ഊന്നൽ നൽകുക

Related Questions:

മൂന്ന് മുതൽ എട്ട് വയസ്സുവരെയുള്ള കുട്ടികൾക്കായി കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം പുറത്തിറക്കിയ കളിയെ അടിസ്ഥാനമാക്കിയുള്ള പഠന സാമഗ്രിയുടെ പേരെന്താണ് ?
ഓൺലൈൻ ത്രിമാന വെർച്വൽ ലോകമായ മെറ്റാവേസിൽ ഓഫീസ് സ്‌പേസ് ഉള്ള ലോകത്തിലെ ആദ്യത്തെ അക്രഡിറ്റേഷൻ സ്ഥാപനം ഏതാണ്?
ഓൾ ഇന്ത്യ കൗൺസിൽ ഫോർ ടെക്നിക്കൽ എജുക്കേഷൻ ചെയർമാനായി നിയമിതനായത് ആരാണ് ?
ഹൂവർ പുരസ്കാരം നേടിയ ആദ്യ ഏഷ്യക്കാരൻ താഴെപ്പറയുന്നവരുടെ കൂട്ടത്തിൽ ആരാണ് ?
നാഷണൽ ഡിഫൻസ് കോളേജ് സ്ഥിതിചെയ്യുന്നത് :