Aരേഖാംശരേഖ
Bഉത്തരായന രേഖ
Cദക്ഷിണായന രേഖ
Dഭൂമധ്യരേഖ
Answer:
B. ഉത്തരായന രേഖ
Read Explanation:
ഇന്ത്യയുടെ കാലാവസ്ഥയെ നിർണയിക്കുന്ന ഘടകങ്ങൾ
ഇന്ത്യയുടെ കാലാവസ്ഥയെ നിരവധി ഘടകങ്ങൾ നിയന്ത്രിക്കുന്നുണ്ട്. ഇവയെ മുഖ്യമായും രണ്ട് വിഭാഗങ്ങളിൽപ്പെടുത്താം : -
സ്ഥാനവും ഭൂപ്രകൃതിയുമായി ബന്ധപ്പെട്ട ഘടകങ്ങൾ,
അന്തരീക്ഷമർദ്ദം, കാറ്റ് എന്നിവയുമായി ബന്ധപ്പെട്ട ഘടകങ്ങൾ.
സ്ഥാനവും ഭൂപ്രകൃതിയുമായി ബന്ധപ്പെട്ട ഘടകങ്ങൾ
അക്ഷാംശം
ഇന്ത്യയുടെ അക്ഷാംശീയസ്ഥാനം ഉത്തര അക്ഷാംശം 8° 4' മുതൽ 37° 06' വരെയാണിത്.
ഇന്ത്യയുടെ മധ്യഭാഗത്തുകൂടി കിഴക്കുപടിഞ്ഞാറായി കടന്നുപോകുന്ന ഉത്തരായന രേഖ ഇന്ത്യയെ രണ്ടു ഭാഗങ്ങളായി തിരിക്കുന്നു.
ഉത്തരായനരേഖയ്ക്ക് വടക്കുഭാഗം (ഉത്തരേന്ത്യ) ഉപോഷ്ണമേഖലയിലും മിതോഷ്ണമേഖലയിലും ഉൾപ്പെടുന്നു.
ഉത്തരായനരേഖയ്ക്ക് തെക്കുഭാഗം ഉഷ്ണമേഖലയിൽ (Tropical zone) ഉൾപ്പെടുന്നു.
ഭൂമധ്യരേഖയ്ക്ക് അടുത്തായി സ്ഥിതിചെയ്യുന്നതിനാൽ ഉഷ്ണമേഖലയിൽ വർഷം മുഴുവൻ ഉയർന്ന താപനിലയും കുറഞ്ഞ ദൈനികതാപാന്തരവും കുറഞ്ഞ വാർഷിക താപാന്തരവും അനുഭവപ്പെടുന്നു.
ഉത്തരായനരേഖയ്ക്ക് വടക്കുള്ള പ്രദേശങ്ങളിൽ അവ ഭൂമധ്യരേഖയിൽനിന്നും അകലെ സ്ഥിതി ചെയ്യുന്നതിനാൽ ദൈനികവും വാർഷികവുമായ ഉയർന്ന താപവ്യതിയാനത്തോടുകൂടിയ തീവ്രമായ കാലാവസ്ഥ അനുഭവപ്പെടുന്നു.
ഹിമാലയപർവതം
ഇന്ത്യയുടെ വടക്കൻ അതിർത്തിയായി ഉയർന്നു നിൽക്കുന്ന ഹിമാലയപർവതം തുടർമലനിരകളും ചേർന്ന് ഒരു ഫലപ്രദമായ കാലാവസ്ഥാ (Climate divide) വിഭാജകം കൂടിയാണ്.
ഹിമാലയപർവതം വടക്കൻ ശീതക്കാറ്റിനെ പ്രതിരോധിച്ച് ഇന്ത്യൻ ഉപഭൂഖണ്ഡ ത്തിന് ഒരു രക്ഷാകവചം തീർക്കുന്നു.
ഈ ശീതക്കാറ്റു കൾ ആർട്ടിക് വൃത്തത്തിനടുത്തു നിന്നുത്ഭവിച്ച് മധ്യേ ഷ്യയിലേക്കും പൂർവേഷ്യയിലേക്കും വീശുന്നു.
കൂടാതെ ഹിമാലയപർവതം മൺസൂൺ കാറ്റുകളെ തടഞ്ഞു നിർത്തുകവഴി ഇന്ത്യൻ ഉപഭൂഖണ്ഡത്തിൽ മൺസൂൺ മഴ ലഭ്യമാക്കുന്നതിന് സഹായകമാകുന്നു.
കരയുടെയും കടലിൻ്റെയും വിതരണം
ഇന്ത്യൻ ഉപഭൂഖണ്ഡത്തിൻ്റെ മൂന്നുഭാഗം ഇന്ത്യൻഹാസമുദ്രത്താലും വടക്കുഭാഗം ഉയർന്നുനിൽക്കുന്ന തുടർച്ചയായ ഹിമാലയത്താലും ചുറ്റപ്പെട്ടിരിക്കുന്നു.
കടലിനെ അപേക്ഷിച്ച് കരവേഗത്തിൽ ചൂടുപിടിക്കുകയും വേഗത്തിൽ തണുക്കുകയും ചെയ്യുന്നു.
ഇത് ഇന്ത്യൻ ഉപഭൂഖണ്ഡത്തിലും സമീപപ്രദേശങ്ങളിലും വിവിധ കാലങ്ങളിൽ വ്യത്യസ്തമായ മർദ്ദകേന്ദ്രങ്ങൾ സൃഷ്ടി ക്കുന്നതിന് കാരണമാകുന്നു.
ഇത്തരം മർദ്ദവ്യതിയാനം മൺസൂൺകാറ്റുകളുടെ ദിശാമാറ്റത്തിന് കാരണമാകുന്നു.
ഉയരം കൂടുതോറും താപനില കുറഞ്ഞുവരുന്നു .
ഉയരമേറിയ പർവത പ്രദേശങ്ങൾ സമതലങ്ങളേക്കാൾ തണുപ്പുള്ളവയായിരിക്കും.
ഉദാഹരണം: ആഗ്രയും ഡാർജിലിങും ഒരേ അക്ഷാംശ പ്രദേശത്ത് സ്ഥിതിചെയ്യുന്നതാണെങ്കിൽപോലും ജനുവരിയിലെ താപനില ആഗ്രയിൽ 10º സെൽഷ്യസും ഡാർജിലിങിൽ 4° സെൽഷ്യസും ആണ്.
ഭൂപ്രകൃതി (Relief)
ഇന്ത്യയുടെ സവിശേഷമായ ഭൂപ്രകൃതി അതിന്റെ താപവിതരണം, അന്തരീക്ഷമർദ്ദം, കാറ്റിന്റെ ദിശ, വേഗത, മഴയുടെ അളവ് വിതരണം തുടങ്ങിയവയെ സ്വാധീനിക്കുന്നുണ്ട്.
പശ്ചിമഘട്ടമലനിരകളുടെയും അസമിന്റെയും കാറ്റിനഭിമുഖമായ ഭാഗങ്ങളിൽ ജൂൺ മുതൽ സെപ്തംബർ വരെയുള്ള കാലങ്ങളിൽ മഴ ലഭിക്കുമ്പോൾ
പശ്ചിമഘട്ടത്തിൻ്റെ മറുചരിവിൽ ഉൾപ്പെടുന്ന പീഠഭൂമിയുടെ തെക്കുഭാഗങ്ങളിൽ വരണ്ട കാലാവസ്ഥയാണ് അനുഭവപ്പെടുന്നത്. കാരണം ഇവ പശ്ചിമഘട്ട ത്തിന്റെ മഴനിഴൽ പ്രദേശങ്ങളാണ്.
അന്തരീക്ഷമർദ്ദവും കാറ്റുകളുമായി ബന്ധപ്പെട്ട ഘടകങ്ങൾ
ഭൗമോപരിതലത്തിലെ അന്തരീക്ഷമർദ്ദത്തിന്റെയും കാറ്റുകളുടെയും വിതരണം.
ആഗോളകാലാവസ്ഥയെ നിയന്ത്രിക്കുന്ന ഘടകങ്ങൾ കാരണം രൂപപ്പെടുന്ന ഉന്നതതലചംക്രമണവും വിവിധ വായുസഞ്ചയങ്ങളുടെയും ജെറ്റ് പ്രവാഹങ്ങളുടെയും കടന്നുവരവും.
ശൈത്യകാലങ്ങളിൽ രൂപപ്പെടുന്ന പശ്ചിമ അസ്വസ്തത എന്നറിയപ്പെടുന്ന പശ്ചിമചക്രവാതങ്ങളുടെയും തെക്കുപടിഞ്ഞാറൻ മൺസൂൺ കാലത്തുള്ള ഉഷ്ണമേഖലാ ന്യൂനമർദ്ദങ്ങളുടെയും ഇന്ത്യയിലേക്കുള്ള വരവും ഇന്ത്യയിൽ മഴ ലഭിക്കുന്നതിന് അനുകൂലമായ കാലാവസ്ഥ സൃഷ്ടക്കുന്നു.
ഇന്ത്യയിലെ വേനൽക്കാലത്തെയും ശൈത്യകാലത്തെയും അടിസ്ഥാനമാക്കി ഈ മൂന്ന് ഘടകങ്ങളുടെയും പ്രവർത്തന രീതി കൂടുതൽ മനസ്സിലാക്കാവുന്നതാണ്.