ഇന്ത്യയുടെ രണ്ടാമത്തെ നിയമ ഓഫീസർ ആര് ?Aഅറ്റോർണി ജനറൽBഅഡ്വക്കേറ്റ് ജനറൽCസോളിസിറ്റർ ജനറൽDസി.എ.ജിAnswer: C. സോളിസിറ്റർ ജനറൽ Read Explanation: സോളിസിറ്റർ ജനറൽ അറ്റോർണി ജനറൽ കഴിഞ്ഞാൽ ഭാരതസർക്കാറിന്റെ നിയമോപദേഷ്ടാവാണ് സോളിസിറ്റർ ജനറൽ. രാജ്യത്തെ രണ്ടാമത്തെ ഉയർന്ന നിയമോദ്യോഗസ്ഥനാണിദ്ദേഹം. ഔദ്യോഗിക കൃത്യനിർവ്വഹണത്തിൽ അറ്റോർണി ജനറലിനെ സഹായിക്കുക എന്ന ദൗത്യം സോളിസിറ്റർ ജനറലിനുണ്ട്. സുപ്രീം കോടതിയിൽ യൂണിയൻ ഗവണ്മെന്റിനു വേണ്ടി പ്രധാനമായും ഹാജരാകുകയും ചെയ്യുന്നത് സോളിസിറ്റർ ജനറലാണ് . ഇദ്ദേഹത്തെ സഹായിക്കാനായി നാല് അഡീഷണൽ സോളിസിറ്റർ ജനറൽമാരുണ്ട്. സി.കെ.ദഫ്‌താരി ആയിരുന്നു ഇന്ത്യയിലെ ആദ്യത്തെ സോളിസിറ്റർ ജനറൽ. Read more in App