App Logo

No.1 PSC Learning App

1M+ Downloads
ഇന്ത്യയുടെ വിദേശനയത്തിൻ്റെ ശില്‌പി ആര്?

Aമഹാത്മാ ഗാന്ധി

Bജവഹർലാൽ നെഹ്റു

Cഡോ. ബി.ആർ. അംബേദ്‌കർ

Dആനി ബസന്റ്

Answer:

B. ജവഹർലാൽ നെഹ്റു

Read Explanation:

ഇന്ത്യൻ വിദേശ നയം:

  • ഇന്ത്യൻ വിദേശ നയത്തിന്റെ ശില്പി - ജവഹർലാൽ നെഹ്റു.
  • ഇന്ത്യൻ വിദേശ നയത്തിന്റെ ദിശ നിർണയത്തിൽ ഇതും സ്വാധീനിക്കുന്നു.
  • ആഭ്യന്തരവും, വൈദേശികവുമായ ഘടകങ്ങളുടെ കൂട്ടായ പ്രവർത്തനത്തെ, പ്രതിഫലിക്കുന്ന ഒന്നാണ് ഒരു രാജ്യത്തിന്റെ വിദേശ നയം.
  • ഇന്ത്യയുടെ സ്വാതന്ത്ര്യ പോരാട്ടത്തിന് പ്രചോദനമായ ആശയങ്ങൾ ഇന്ത്യൻ വിദേശനയത്തിന്റെ രൂപീകരണത്തെ സ്വാധീനിച്ചിട്ടുണ്ട്.
  • ഇന്ത്യയുടെ സ്വാതന്ത്ര്യലബ്ധിയും, ശീതയുദ്ധ കാലഘട്ടത്തിന്റെ ആരംഭവും ഒരേ സമയത്താണ്.
  • ഈ കാലഘട്ടത്തിൽ, ഇന്ത്യ പാകിസ്ഥാൻ ബന്ധം, നിരവധി സംഭവ വികാസങ്ങൾക്ക് സാക്ഷ്യം വഹിച്ചു.
  • കാശ്മീരിൽ മുഖ്യപ്രശ്നമായി, ഇരു രാജ്യങ്ങൾക്കും ഇടയിൽ, തുടരുമ്പോൾ തന്നെ, സാധാരണ ബന്ധം പുന:സ്ഥാപിക്കുന്നതിനുള്ള നിരവധി ശ്രമങ്ങൾ ഉണ്ടായി.
  • പരസ്പരമുള്ള സാംസ്കാരിക വിനിമയങ്ങളും, പൗരന്മാരുടെ സഞ്ചാരവും, സാമ്പത്തിക സഹകരണവും രണ്ടു രാജ്യങ്ങളും പ്രോത്സാഹിപ്പിച്ചു.

 

 


Related Questions:

താഴെപ്പറയുന്നവയിൽ ശരിയായ പ്രസ്താവന ഏത്?

1.പഞ്ചശീലതത്ത്വങ്ങള്‍ 1958-ല്‍ ചൈനയും ഇന്ത്യയും ഒപ്പിട്ട കരാര്‍ ആണ് 

2.ചൗ എന്‍ ലായ്, ജവഹര്‍ലാല്‍ നെഹ്റു എന്നിവരാണ് ഈ കരാറിൽ ഒപ്പ് വച്ചത്.

3.ഇന്ത്യന്‍ വിദേശനയത്തിന്റെ അടിസ്ഥാനമെന്ന് പഞ്ചശീല തത്വങ്ങൾ അറിയപ്പെടുന്നു.


ഇന്ത്യയുടെ വിദേശ നയത്തിൻ്റെ അടിസ്ഥാന പ്രമാണമായ ചേരിചേരാ നയം അന്താരാഷ്ട്രതലത്തിൽ അംഗീകരിക്കപ്പെട്ട ബന്ദൂങ്ങ് സമ്മേളനം നടന്നത് ഏത് രാജ്യത്തുവച്ചാണ് ?

ടിബറ്റൻ പ്രശ്നവുമായി ബന്ധപ്പെട്ട പ്രസ്താവനകളിൽ ശെരിയായത് ഏതെല്ലാം?

  1. ചൈനീസ് ആക്രമണത്തിൽ നിന്നും രക്ഷ നേടി ടിബറ്റൻ ജനതയുടെ ആത്മീയ നേതാവായ ദലൈലാമ ഇന്ത്യയിൽ രാഷ്ട്രീയ അഭയം തേടിയത് 1959 ലാണ്.
  2. ഇദ്ദേഹത്തിന് അഭയം നൽകുന്നതിനെ ചൈനയും ഇന്ത്യയും എതിർത്തു.

    1971 ലെ ഇന്ത്യ പാക് യുദ്ധവുമായി ബന്ധപ്പെട്ട പ്രസ്താവനകളിൽ ശരിയായത് ഏതെല്ലാം?

    1. 1971 ലെ യുദ്ധത്തിന് കാരണമായത് ഇന്നത്തെ ബംഗ്ലാദേശ് (കിഴക്കൻ പാകിസ്ഥാൻ) രൂപപ്പെട്ടതുമായി ബന്ധപ്പെട്ട സംഭവ വികാസങ്ങലാണ്.
    2. വിജയത്തിനു ശേഷം കിഴക്കൻ പാകിസ്ഥാന് ഭരണം നൽകാൻ തയാറാകാത്തത് വൻ ജനകീയ പ്രക്ഷോഭത്തിന് കാരണമായി.
    3. ജനവികാരം മാനിക്കാതെ ഷേക് മുജീബ് റഹ്മാനെ അറസ്റ്റ് ചെയ്യുകയും പ്രക്ഷോഭങ്ങളെ ശക്തമായി അടിച്ചമർത്തുകയും ചെയ്തു.

      ചേരിചേരാനയവുമായി ബന്ധപ്പെട്ട പ്രസ്താവനകളിൽ ശെരിയായത് ഏതെല്ലാം?

      1. ചേരികളിലൊന്നും ചേരാതെയുള്ള സ്വതന്ത്രമായ വിദേശനയമാണ് ചേരിചേരാനയം.
      2. വികസ്വര രാഷ്ട്രങ്ങളുടെ രാഷ്ട്രീയ സാമ്പത്തി താൽപര്യങ്ങൾക്ക് ഊന്നൽ കൊടുക്കുന്നതായിരുന്നു ഈ നയം.
      3. ശീതസമരത്തിന്റെ തീവ്രത കുറയ്ക്കുന്നതിനും ഇന്ത്യയുടെ ദേശീയ താൽപര്യം സംരക്ഷിക്കുന്നതിനും ഏറ്റവും അനുയോജ്യമായ നയമായി ചേരിചേരാ നയത്തെ വിലയിരുത്തപ്പെട്ടു.