ഇന്ത്യൻ ദിന പത്രമായ 'ബോംബേ സമാചാർ ' ഏത് ഭാഷയിൽ ആണ് പ്രസിദ്ധീകരിച്ചത്?
Aഇംഗ്ലീഷ്
Bമറാഠി
Cഗുജറാത്തി
Dഹിന്ദി
Answer:
C. ഗുജറാത്തി
Read Explanation:
ബോംബെ സമാചാർ
- മുംബൈ സമാചാർ എന്നുമറിയപ്പെടുന്നു
- ഇന്ത്യയിൽ തുടർച്ചയായി പ്രസിദ്ധീകരിക്കുന്ന ഏറ്റവും പഴയ പത്രങ്ങളിലൊന്നാണ്.
- 190 വർഷത്തിലേറെയായി മുംബൈയിൽ പ്രസിദ്ധീകരിക്കുന്ന ഒരു ഗുജറാത്തി ഭാഷാ പത്രമാണിത്.
- 1822 ജൂലൈ 1-ന് ഫർദുൻജീ മാർസ്ബാൻ ആണ് പത്രം സ്ഥാപിച്ചത്.
- തുടക്കത്തിൽ ഇത് ഒരു പ്രതിവാര പ്രസിദ്ധീകരണമായിരുന്ന 1855 ന് ശേഷം ഒരു ദിനപത്രമായി മാറുകയും ചെയ്തു.
- 2022 ജൂൺ 14 ന്, പ്രധാനമന്ത്രി നരേന്ദ്ര മോദി മുംബൈ സമാചാറിന്റെ ദ്വിശതാബ്ദി മഹോത്സവത്തിൽ പങ്കെടുക്കുകയും മുംബൈ സമാചാരിന്റെ 200 വർഷത്തിന്റെ സ്മരണയ്ക്കായി ഒരു തപാൽ സ്റ്റാമ്പ് പുറത്തിറക്കുകയും ചെയ്തു.