ഇന്ത്യൻ നെപ്പോളിയൻ' എന്നറിയപ്പെടുന്ന ഗുപ്ത രാജാവ്?
Aഅശോകൻ
Bഹർഷൻ
Cസമുദ്രഗുപ്‌തൻ
Dവിക്രമാദിത്യൻ
Answer:
C. സമുദ്രഗുപ്‌തൻ
Read Explanation:
സമുദ്രഗുപ്തൻ (AD 350 - AD 375)
- ഗുപ്ത സാമ്രാജ്യത്തിലെ ഏറ്റവും ശക്തനായ ഭരണാധികാരി
- തെക്കേ ഇന്ത്യയിൽ ആക്രമണം നടത്തിയ ഗുപ്ത ഭരണാധികാരി
- സമുദ്രഗുപ്തനെ ഇന്ത്യൻ നെപ്പോളിയൻ എന്ന് വിശേഷിപ്പിച്ച ചരിത്രകാരൻ :വിൻസെൻറ് സ്മിത്ത്
- 'അലഹാബാദ് സ്തൂപം” സമുദ്രഗുപ്തന്റെ നേട്ടങ്ങളെക്കുറിച്ച് പ്രതിപാദിക്കുന്നു.
- 'അലഹാബാദ് സ്തൂപ'ത്തില്‍ രചന നടത്തിയിരിക്കുന്നത് അദ്ദേഹത്തിന്റെ സദസ്യനായിരുന്ന പ്രശസ്ത കവി ഹരിസേനനാണ്.
- 'കവിരാജ' എന്ന പേരില്‍ അറിയപ്പെട്ടിരുന്നത് സമുദ്രഗുപ്തനാണ്.
- സമുദ്രഗുപ്തന്റെ കാലത്ത് പ്രചരിച്ചിരുന്ന നാണയങ്ങളില്‍ അദ്ദേഹം വീണ വായിക്കുന്ന ചിത്രം മുദ്രണം ചെയ്തിട്ടുണ്ട്
- യൂപ എന്ന പ്രത്യേക ശൈലിയിൽ സ്വർണ്ണനാണയമിറക്കിയ ഭരണാധികാരി