Challenger App

No.1 PSC Learning App

1M+ Downloads

ഇന്ത്യൻ പ്രധാനമന്ത്രിയുമായി ബന്ധപ്പെട്ട് താഴെ നൽകിയിരിക്കുന്ന പ്രസ്താവനകളിൽ ശരിയായത് ഏതെല്ലാം ?

  1. ഇന്ത്യൻ രാഷ്ട്രപതിയുടെ മുഖ്യ ഉപദേഷ്ടാവ് ആണ് ഇന്ത്യൻ പ്രധാനമന്ത്രി
  2. രാജ്യസഭാംഗമായ ഒരു വ്യക്തിക്ക് പ്രധാനമന്ത്രിയാകാൻ 25വയസ്സ് തികഞ്ഞിരിക്കണം
  3. സർക്കാരിന്റെ എല്ലാ നയങ്ങളും പ്രധാനമന്ത്രി ഏകോപിപ്പിക്കുന്നു.
  4. മറ്റു മന്ത്രിമാരെ പ്രധാനമന്ത്രിയുടെ ഉപദേശപ്രകാരമാണ് രാഷ്ട്രപതി നിയമിക്കുന്നത്.

    Ai, iii, iv ശരി

    Bഇവയൊന്നുമല്ല

    Cഎല്ലാം ശരി

    Dii, iv ശരി

    Answer:

    A. i, iii, iv ശരി

    Read Explanation:

    • ഇന്ത്യൻ രാഷ്ട്രപതിയുടെ മുഖ്യ ഉപദേഷ്ടാവും മന്ത്രി സഭയുടെ തലവനും ആണ് പ്രധാനമന്ത്രി.
    • ഒരു വ്യക്തിക്ക് പ്രധാനമന്ത്രിയാകാൻ രാജ്യസഭാംഗം ആണെങ്കിൽ 30 വയസ്സ് പൂർത്തിയാക്കിയിരിക്കണം ,ലോകസഭാംഗം ആണെങ്കിൽ 25 വയസ്സ് തികയണം.
    • സർക്കാരിന്റെ എല്ലാ നയങ്ങളും പ്രധാനമന്ത്രി ഏകോപിപ്പിക്കുന്നു. 
    • ഭരണഘടനയുടെ ആർട്ടിക്കിൾ 75 (1) പ്രകാരം പ്രധാനമന്ത്രിയെ രാഷ്ട്രപതി നിയമിക്കുകയും മറ്റു മന്ത്രിമാരെ പ്രധാനമന്ത്രിയുടെ ഉപദേശപ്രകാരം രാഷ്ട്രപതി നിയമിക്കുന്നതും ആണ്.

    Related Questions:

    വിദേശത്ത് വെച്ച് മരണപ്പെട്ട ഇന്ത്യൻ പ്രധാനമന്ത്രി?
    പ്രധാനമന്ത്രിക്കെതിരെ അന്വേഷണം നടത്തണമെങ്കിൽ ലോക്പാൽ സമിതിയിൽ എത്ര അംഗങ്ങളുടെ പിന്തുണ ഉണ്ടായിരിക്കണം ?

    കേന്ദ്രമന്ത്രിസഭയുമായി ബന്ധപ്പെട്ട ശരിയായ പ്രസ്‌താവനപ്രസ്‌താവനകൾ ഏവ?

    (i) ഒരു വകുപ്പിന്റേയും സ്വതന്ത്ര ചുമതല ലഭിക്കാത്ത മന്ത്രിമാരാണ് ഉപമന്ത്രിമാർ.

    (ii) ഏറ്റവും പ്രധാനപ്പെട്ട വകുപ്പുകളുടെ സ്വതന്ത്ര ചുമതലയുള്ള മന്ത്രിമാരാണ് സഹമന്ത്രിമാർ.

    (iii) നിർമ്മലാ സീതാരാമൻ, അമിത്ഷാ തുടങ്ങിയവർ ക്യാബിനറ്റ് മന്ത്രിമാരാണ്.

    (iv) ഇന്ത്യയിലെ മന്ത്രിമാരിൽ ഏറ്റവും ഉയർന്ന റാങ്കിലുള്ളവരാണ് സഹമന്ത്രിമാർ.



    അഭയ ഘട്ടിൽ അന്ത്യനിദ്ര കൊള്ളുന്ന പ്രധാനമന്ത്രി?
    കേന്ദ്രത്തിലെ കാവല്‍ മന്ത്രിസഭയുടെ തലവന്‍ ആര്?