Challenger App

No.1 PSC Learning App

1M+ Downloads

ഇന്ത്യൻ ഭരണഘടനയിലെ അനുഛേദം 12-ൽ 'സ്റ്റേറ്റ്' എന്ന വാക്കിന്റെ നിർവചനവുമായി ബന്ധപ്പെട്ട് ശരിയായ പ്രസ്താവനകൾ തിരഞ്ഞെടുക്കുക.

  1. ഇന്ത്യൻ ഭരണഘടനയുടെ ഭാഗം III ലും IV ലും രാഷ്ട്രം (State) എന്ന വാക്കിനെ വിശാലമായ അർത്ഥത്തിൽ ഉപയോഗിക്കുന്നുണ്ട്.
  2. കേന്ദ്ര ഗവൺമെൻ്റിൻ്റെ നിയമനിർമ്മാണ കാര്യനിർവഹണ വിഭാഗങ്ങൾ സ്റ്റേറ്റിന്റെ നിർവചനത്തിൽ ഉൾപ്പെടുന്നു.
  3. മുനിസിപ്പാലിറ്റികൾ, പഞ്ചായത്തുകൾ, ജില്ലാ ബോർഡുകൾ തുടങ്ങിയ തദ്ദേശ അധികാരികൾ സ്റ്റേറ്റിന്റെ നിർവചനത്തിന് പുറത്താണ്.
  4. LIC, ONGC, SAIL മുതലായ സ്റ്റാറ്റ്യൂട്ടറി, നോൺ സ്റ്റാറ്റ്യൂട്ടറി അധികാരികൾ അനുഛേദം 12 പ്രകാരം സ്റ്റേറ്റിന്റെ നിർവചനത്തിൽപ്പെടില്ല.

    Ai, ii

    Bഇവയൊന്നുമല്ല

    Cii

    Diii മാത്രം

    Answer:

    A. i, ii

    Read Explanation:

    രാഷ്ട്രം - ഇന്ത്യൻ ഭരണഘടനയിൽ

    • ഇന്ത്യൻ ഭരണഘടനയുടെ ഭാഗം III ലും IV ലും രാഷ്ട്രം (state) എന്ന വാക്കിനെ വലിയ അർത്ഥ ത്തിൽ ഉപയോഗിക്കുന്നുണ്ട്.

    • ഇന്ത്യൻ ഭരണഘടനയിൽ അനുഛേദം 12-ൽ സ്റ്റേറ്റിന്റെ നിർവചനം ഉൾക്കൊള്ളുന്നു.

    • അനുഛേദം 12 പ്രകാരം സ്റ്റേറ്റ് എന്നത് :

    (a) ഇന്ത്യാ ഗവൺമെന്റ് അല്ലെങ്കിൽ പാർലമെന്റ്, അതായത് കേന്ദ്ര ഗവൺമെൻ്റിൻ്റെ നിയമ നിർമ്മാണ കാര്യനിർവഹണ വിഭാഗങ്ങൾ,

    (b) സംസ്ഥാന ഗവൺമെന്റ് അല്ലെങ്കിൽ നിയമ നിർമ്മാണസഭ അതായത്, സംസ്ഥാന ഗവൺമെന്റിലെ നിയമനിർമാണ കാര്യനിർവ ഹണ വിഭാഗങ്ങൾ

    (c) എല്ലാ തദ്ദേശ അധികാരികളും, അതായത് മുനി സിപ്പാലിറ്റികൾ, പഞ്ചായത്തുകൾ, ജില്ലാ ബോർഡുകൾ, ഇംപ്രൂവ്മെൻ്റ് ട്രസ്റ്റുകൾ മുതലായവ

    (d) മറ്റ് എല്ലാ അധികാരികളും അതായത് LIC ONGC, SAIL മുതലായ സ്റ്റാറ്റ്യൂട്ടറി, നോൺ സ്റ്റാറ്റ്യൂട്ടറി അധികാരികൾ

    • രാഷ്ട്രമെന്നതിനെ വിശാലമായി തന്നെ അനുഛേദം 12-ൽ നിർവചിച്ചിരിക്കുന്നു.

    • ഇതിലേതെങ്കിലും ഒന്നിൻ്റെ പ്രവൃത്തി മൗലികാവ കാശ ലംഘനത്തിന് കാരണമായാൽ കോടതിയെ സമീപിക്കാവുന്നതാണ്.


    Related Questions:

    താഴെ പറയുന്നവയിൽ ഏതാണ് ആധുനിക പഠന സമീപനത്തിന്റെ പ്രധാന സവിശേഷത ?
    രാഷ്ട്രതന്ത്രശാസ്ത്രവും ചരിത്രവും തമ്മിൽ അഭേദ്യമായ ബന്ധമുണ്ടെന്ന് വിശ്വസിക്കുന്ന ചിന്തകൻ ആര് ?

    അരിസ്റ്റോട്ടിലിന്റെ ജനനത്തെക്കുറിച്ചുള്ള താഴെപ്പറയുന്ന പ്രസ്താവനകളിൽ ഏതാണ് ശരി ?

    1. അരിസ്റ്റോട്ടിൽ ജന്മനാ അഥീനിയക്കാരനായിരുന്നു.
    2. അദ്ദേഹം മാസിഡോണിയയ്ക്ക് സമീപമുള്ള സ്റ്റാജിറയിലാണ് ജനിച്ചത്.
    3. അരിസ്റ്റോട്ടിൽ ഏഥൻസിൽ ജനിച്ചു.
      'പൊളിറ്റിക്സ്' എന്ന പദം ഏത് ഗ്രീക്ക് പദത്തിൽ നിന്നാണ് രൂപം കൊണ്ടത് ?
      ജനങ്ങൾക്ക് നേരിട്ട് അവരുടെ ഇച്ഛാശക്തി പ്രകടിപ്പിക്കുമ്പോൾ ഈ ഭരണരീതി അറിയപ്പെടുന്നത് എന്താണ് ?