Challenger App

No.1 PSC Learning App

1M+ Downloads
ഇന്ത്യൻ ഭരണഘടനയിലെ 'സമത്വം' എന്ന ആശയം ഏതു രാജ്യത്തെ ഭരണഘടനയിൽനിന്നും സ്വീകരിച്ചതാണ്?

Aഫ്രാൻസ്

Bഅയർലണ്ട്

Cകാനഡ

Dയു.എസ്.എ

Answer:

A. ഫ്രാൻസ്

Read Explanation:

  • ഇന്ത്യൻ ഭരണഘടനയിലെ സ്വാതന്ത്ര്യം, സമത്വം, സാഹോദര്യം എന്നീ തത്വങ്ങൾ ഫ്രഞ്ച് ഭരണഘടനയിൽ നിന്ന് കടമെടുത്തതാണ്.
  • അമേരിക്കയിൽ നിന്ന് മൗലികാവകാശങ്ങളും ജുഡീഷ്യൽ അവലോകനവും കടമെടുത്തിട്ടുണ്ട്.
  • രാജ്യസഭയിലേക്കുള്ള അംഗങ്ങളുടെ നാമനിർദ്ദേശം, പ്രസിഡന്റിന്റെ തിരഞ്ഞെടുപ്പിന്റെ രീതി ,നിർദേശക തത്വങ്ങൾ  എന്നിവ അയർലണ്ടിൽ നിന്നാണ് ഇന്ത്യൻ ഭരണഘടന കൈക്കൊണ്ടത്.
  • ശക്തമായ കേന്ദ്രം(Federation with a strong Centre), കേന്ദ്രത്തിന് അവശിഷ്ട അധികാരങ്ങൾ നൽകൽ, സംസ്ഥാന ഗവർണർമാരുടെ നിയമനം, സുപ്രീം കോടതിയുടെ ഉപദേശക അധികാരപരിധി എന്നിവ കാനഡയിൽ നിന്നും കടം കൊണ്ടിട്ടുണ്ട്.

Related Questions:

ഈ ഭരണഘടനയിൽ ഏറ്റവും പ്രധാനപ്പെട്ട വകുപ്പ് ഏതാണെന്ന് ചോദിച്ചാൽ എന്റെ ഉത്തരം ഭരണഘടനാപരമായ പരിഹാരം കാണാനുള്ള അവകാശം എന്നാണ്. ഇത് ഇന്ത്യൻ ഭരണഘടനയുടെ ഹൃദയവും ആത്മാവുമാണ്. ഈ വാക്കുകൾ ആരുടെ ?
താഴെ പറയുന്നവയിൽ ഭരണഘടനയിലെ അനുഛേദങ്ങളുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവന ഏത് ?
Which among the following articles provide a negative right?
ഇന്ത്യൻ ഭരണഘടനയിൽ ജീവിക്കുന്നതിനും വ്യക്തി സ്വാതന്ത്ര്യത്തിനും ഉള്ള അവകാശത്തെപ്പറ്റി പ്രതിപാദിക്കുന്ന അനുച്ഛേദം ഏത്?

ഇന്ത്യൻ ഭരണഘടന ഉറപ്പു നൽകുന്ന സമത്വത്തിനുള്ള അവകാശം എന്ന മൗലിക അവകാശത്തിൽ ഉൾക്കൊള്ളിച്ചിരിക്കുന്ന ആശയങ്ങളിൽ പെടാത്തത് ഏത് ?

1) മതഭാഷാ ന്യൂനപക്ഷങ്ങൾക്ക് സ്വന്തം ഇഷ്ടപ്രകാരം വിദ്യാഭ്യാസ സ്ഥാപനങ്ങൾ ആരംഭിക്കുന്നതിനുള്ള അവകാശം

2) ജാതി, മതം, ലിംഗം, ജനനസ്ഥലം എന്നിവയുടെ അടിസ്ഥാനത്തിലുള്ള വിവേചനം നിരോധിക്കൽ.

3) സ്ഥാനപ്പേരുകൾ നിർത്തലാക്കൽ.

4) പൊതുനിയമനങ്ങളിൽ അവസര സമത്വം ഉറപ്പാക്കൽ.