App Logo

No.1 PSC Learning App

1M+ Downloads
ഇന്ത്യൻ ഭരണഘടനയിൽ 6 മുതൽ 14 വയസ്സുവരെയുള്ള കുട്ടികൾക്ക് സൗജന്യവും നിർബന്ധിതവുമായ വിദ്യാഭ്യാസം മൌലികാവകാശമാണ്. ഭരണഘടനയുടെ ഏത് അനുച്ഛേദമാണ് ഈ വിദ്യാഭ്യാസാവകാശം ഉൾപ്പെടുത്തിയിട്ടുള്ളത്?

Aഅനുച്ഛേദം 20

Bഅനുച്ഛേദം 21

Cഅനുച്ഛേദം 21 A

Dഅനുഛേദം 22

Answer:

C. അനുച്ഛേദം 21 A

Read Explanation:

  • 2002 ലെ 86-ാം ഭരണഘടനാ ഭേദഗതിയിലൂടെയാണ് അനുച്ഛേദം 21-A ഇന്ത്യൻ ഭരണഘടനയിൽ കൂട്ടിച്ചേർത്തത്.
  • അനുച്ഛേദം 21-A യെ ആസ്പദമാക്കി പാർലമെന്റ് പാസാക്കിയ നിയമമാണ് 2009 ലെ വിദ്യാഭ്യാസ അവകാശ നിയമം.
  • വിദ്യാഭ്യാസ അവകാശ നിയമം പാസ്സാക്കിയത്- 2009 ആഗസ്ത് 26.
  • വിദ്യാഭ്യാസ അവകാശ നിയമം നിലവിൽ വന്നത്- 2010 ഏപ്രിൽ 1 

Related Questions:

മത നിരപേക്ഷത എന്നാൽ
ഇന്ത്യൻ ഭരണഘടന പൗരന്മാർക്ക് ഉറപ്പു നൽകുന്ന മൗലികാവകാശങ്ങളിൽ പെടാത്തത് ?
ന്യൂനപക്ഷ വിഭാഗങ്ങളുടെ വിദ്യാഭ്യാസപരമായ അവകാശത്തെ കുറിച്ച് പ്രതിപാദിക്കുന്ന ആർട്ടിക്കിൾ ഏതാണ്
"എല്ലാ പൗരൻമാർക്കും ഏതു മതത്തിൽ വിശ്വസിക്കുവാനും അത് പ്രചരിപ്പിക്കുവാനുമുള്ള അവകാശമുണ്ട്" - ഈ പ്രസ്താവന ഏത് മൗലികാവകാശവുമായി ബന്ധപ്പെട്ടതാണ് ?
മൗലികാവകാശത്തിന്റെ സംരക്ഷണത്തിനായി റിട്ടുകൾ പുറപ്പെടുവിക്കാൻ ഹൈക്കോടതികൾക്ക് അധികാരം നൽകുന്ന ഭരണഘടന അനുഛേദം ഏത് ?