App Logo

No.1 PSC Learning App

1M+ Downloads
ഇന്ത്യൻ ഭരണഘടനയിൽ മൗലിക കർത്തവ്യങ്ങളെ കുറിച്ച് പ്രതിപാദിക്കുന്നത് ഏത് ഭാഗത്താണ് ?

Aഭാഗം IV

Bഭാഗം IV A

Cഭാഗം II

Dഭാഗം III

Answer:

B. ഭാഗം IV A

Read Explanation:

  • ഭരണഘടനയിൽ മൗലിക കർത്തവ്യങ്ങളെ കുറിച്ച് പ്രതിപാദിക്കുന്ന ഭാഗം - ഭാഗം IV A
  • ഭരണഘടനയിൽ നിർദ്ദേശകത്ത്വങ്ങൾ പ്രതിപാദിക്കുന്ന ഭാഗം - ഭാഗം IV
  • ഭരണഘടനയിൽ മൗലികാവകാശങ്ങളെ കുറിച്ച് പ്രതിപാദിക്കുന്ന ഭാഗം - ഭാഗം III
  • ഭരണഘടനയെയും ഭരണസ്ഥാപനങ്ങളെയും ആദരിക്കാനും പ്രകൃതിയെ സംരക്ഷിക്കാനും ഇന്ത്യയുടെ മഹത്തായ സാംസ്കാരിക പാരമ്പര്യം കാത്തു സൂക്ഷിക്കാനും മൗലിക കർത്തവ്യങ്ങൾ പൗരന്മാരെ പ്രേരിപ്പിക്കുന്നു.
  • രാഷ്ട്രത്തിന്റെ ഐക്യവും അഖണ്ഡതയും കാത്ത് സൂക്ഷിക്കുന്നതിന് പൗരന്മാർ രാഷ്ട്രത്തോട് ചില കടമകൾ നിറവേറ്റതുണ്ട്. ഈ കടമകളാണ് - മൗലിക കർത്തവ്യങ്ങൾ
  • മൗലിക കടമകൾ ഭരണഘടനയിൽ ഉൾപ്പെടുത്തിയ ഭരണഘടനാ ഭേദഗതി - 42-ാം ഭേദഗതി (1976)
  • മൗലിക കടമകൾ പ്രാബല്യത്തിൽ വന്ന വർഷം - 1977 ജനുവരി 3

Related Questions:

മൌലിക കർത്തവ്യങ്ങളുമായി ബന്ധപ്പെട്ട് ശരിയായ പ്രസ്താവന ഏത് ?

  1. പതിനൊന്ന് മൌലിക കർത്തവ്യങ്ങളാണുള്ളത്
  2. അനുച്ഛേദം 51-A - യിലാണ് കർത്തവ്യങ്ങൾ ഉൾപ്പെടുന്നത്
  3. ഭരണഘടനയിലെ ഭാഗം IV A യിൽ കർത്തവ്യങ്ങൾ ഉൾക്കൊള്ളിച്ചിരിക്കുന്നു.

    ചുവടെ തന്നിരിക്കുന്നവയിൽ ഇന്ത്യൻ ഭരണഘടനയിൽ നിലവിലുള്ള മൗലിക കർത്തവ്യങ്ങളിൽ ഉൾപ്പെടുന്നവ ഏതെല്ലാം ?

    1. ദേശീയ പതാകയെയും ദേശീയ ഗാനത്തെയും ആദരിക്കുക.
    2. ഇന്ത്യയുടെ പരമാധികാരം ഐക്യം സമഗ്രത എന്നിവയെ മുറുകെ പിടിക്കുകയും സംരക്ഷിക്കുകയും ചെയ്യുക.
    3. ശാസ്ത്ര വികാസം, മാനവിക പുരോഗതി, മാനവികത എന്നിവയുടെ വികാസം സംബന്ധിക്കുന്ന പ്രവർത്തനങ്ങൾ നടപ്പിലാക്കുക.
      മൗലിക കടമകൾ ഉൾക്കൊള്ളുന്ന ഭരണഘടനാ വകുപ്പ് ഏത് ?
      Which of the following is not the Fundamental Duty?
      How many duties were in the original constitution(when the constitution was created)?