Challenger App

No.1 PSC Learning App

1M+ Downloads
ഇന്ത്യൻ ഭരണഘടനയുടെ അടിസ്ഥാന ഘടനയെക്കുറിച്ചുള്ള സിദ്ധാന്തം ജുഡീഷ്യറി മുന്നോട്ട് വച്ചത് ഏത് കേസ്സിലാണ് ?

Aഗോലക്നാഥ് കേസ്

Bമിൻവമിൽ കേസ്

Cകേശവാനന്ദ ഭാരതി കേസ്

Dബിരുബാറി കേസ്

Answer:

C. കേശവാനന്ദ ഭാരതി കേസ്

Read Explanation:

  • സ്വതന്ത്ര  ഇന്ത്യയിലെ സുപ്രധാനമായ ഒരു ഭരണഘടന കേസ് ആണ് കേശവാനന്ദഭാരതി Vs സ്റ്റേറ്റ് ഓഫ് കേരള.
  • കാസർകോടിനു സമീപമുള്ള എടനീർ മഠത്തിന്റെ അധിപതി സ്വാമി കേശവാനന്ദഭാരതിയാണ്  1969-ൽ കേരള സർക്കാർ നടപ്പാക്കിയ ഭൂപരിഷ്കരണ നിയമത്തിനെതിരെ സുപ്രിം കോടതിയെ സമീപിച്ചത്.
  • സ്വത്തവകാശം മൗലികാവകാശമാണോ എന്ന തർക്കം ഈ കേസിൽ, പാർലമെന്റിന് ഭരണഘടന ഭേദഗതി ചെയ്യുവാനുള്ള അധികാരത്തെ സംബന്ധിച്ച പരിശോധനയായി പരിണമിച്ചു.
  • ഇന്ത്യയുടെ പാർലമെൻറ്ന് ഭരണഘടനാ ഭേദഗതിയാവാം, പക്ഷേ അത് ഭരണഘനയുടെ അടിസ്ഥാന സ്വഭാവത്തെ മാറ്റിമറിച്ചുകൊണ്ടാവരുത് എന്ന വിധിപ്രഖ്യാപനത്തിലേക്ക് സുപ്രീംകോടതി എത്തുകയും ചെയ്തതാണ് ഈ കേസിന്റെ സവിശേഷത.

 

  • ജനാധിപത്യത്തിന്റെ അടിസ്ഥാനഭാവങ്ങളായ മതേതരത്വം, ഫെഡറലിസം, സ്വതന്ത്ര ജുഡീഷ്യറി, സ്വതന്ത്രമായ തിരഞ്ഞെടുപ്പുകൾ, മൗലികമായ സ്വാതന്ത്ര്യങ്ങളും അവകാശങ്ങളും, അധികാരവിഭജനം എന്നിവയെല്ലാം നിലനിൽക്കണമെന്നാണ് അടിസ്ഥാനഘടനാസിദ്ധാന്തം നിഷ്കർഷിക്കുന്നത്.
  • അതിനാൽ, ഇത്തരം അടിസ്ഥാനഘടനകൾ ഭരണഘടനയുടെ മാറ്റാനാകാത്ത മൂല്യങ്ങളാണെന്ന്  സുപ്രീംകോടതി പലതവണ വ്യക്തമാക്കി.
  • മിനർവാമിൽ കേസ് (1980), വാമർറാവു കേസ് (1980) എന്നിവയിലെ വിധികളിലടക്കം കേശവാനന്ദഭാരതികേസിലെ വിധി ആവർത്തിച്ച്‌ ഉറപ്പിക്കുകയുണ്ടായി.
  • സമീപകാലത്ത് സാമ്പത്തിക സംവരണത്തിന്റെ ഭരണഘടനാബാധ്യത പരിശോധിക്കവേ ഒരിക്കൽക്കൂടി കേശവാനന്ദഭാരതിയിലെ വിധിന്യായം പരിശോധിച്ചു






Related Questions:

Annual Financial Statement is mentioned in the Article _____ of Indian Constitution.

താഴെ തന്നിരിക്കുന്നവയിൽ എഴുതപ്പെട്ട ഭരണഘടന നിലവിലുള്ള രാജ്യം ഏത്?

  1. ഇന്ത്യ
  2. ബ്രിട്ടൺ
  3. ഇസ്രായേൽ
  4. അമേരിക്കൻ ഐക്യനാടുകൾ
    .Who expressed the view that the Constitution of India ‘is workable, it is flexible and it is strong enough to hold the country together both in peace time and in war time’?
    ഇന്ത്യൻ ഭരണഘടനയെ ' ക്വാസി ഫെഡറൽ ' എന്ന് വിശേഷിപ്പിച്ചത് ആരാണ് ?
    Which of the following element is not added to the "Basic Structure of the Constitution" by Keshvanand Bharti case?