App Logo

No.1 PSC Learning App

1M+ Downloads
ഇന്ത്യൻ ഭരണഘടനയുടെ ആമുഖം ഭേദഗതി ചെയ്തപ്പോൾ ആരായിരുന്നു പ്രധാനമന്ത്രി ?

Aരാജീവ് ഗാന്ധി

Bഇന്ദിരാ ഗാന്ധി

Cചന്ദ്രശേഖർ

DV P സിംഗ്

Answer:

B. ഇന്ദിരാ ഗാന്ധി

Read Explanation:

  • ഇന്ത്യൻ  ഭരണഘടനയുടെ അടിസ്ഥാന ആദർശങ്ങളും മൂല്യങ്ങളും പ്രതിഫലിക്കുന്നത് -ആമുഖത്തിൽ 

  • ഇന്ത്യയുടെ പരമാധികാരം ജനങ്ങൾക്ക് ആണെന്ന് പ്രസ്താവിക്കുന്നത് -ആമുഖത്തിൽ 

  • ഇന്ത്യൻ ഭരണഘടനയുടെ രത്‌നം എന്നറിയപ്പെടുന്നത് -ആമുഖം 

  • ഇന്ത്യ ആമുഖം കടം കൊണ്ടിരിക്കുന്നത് -യു .എസ് .എ 

  • ഇന്ത്യൻ ഭരണഘടനയുടെ ആമുഖം 1976 ഡിസംബർ 18-ന് ഒരിക്കൽ ഭേദഗതി ചെയ്തു.

  • 42-ാം ഭേദഗതി നിയമം.

  • ഭേദഗതിയിൽ സോഷ്യലിസ്റ്റ്, സെക്യുലർ എന്നീ പദങ്ങൾ ചേർക്കുകയും രാഷ്ട്രത്തിൻ്റെ ഐക്യം എന്ന പ്രയോഗം "രാജ്യത്തിൻ്റെ ഐക്യവും അഖണ്ഡതയും" എന്നാക്കി മാറ്റുകയും ചെയ്തു.

  • ഇന്ത്യയിൽ അടിയന്തരാവസ്ഥക്കാലത്ത് ഇന്ദിരാഗാന്ധി സർക്കാരാണ് ഭേദഗതി പാസാക്കിയത്.

    ഈ ഭേദഗതി ഇന്ത്യയെ "പരമാധികാര ജനാധിപത്യ റിപ്പബ്ലിക്" എന്നതിൽ നിന്ന് "പരമാധികാര, സോഷ്യലിസ്റ്റ് മതേതര ജനാധിപത്യ റിപ്പബ്ലിക്" എന്നാക്കി മാറ്റി.

  • ഭേദഗതി ആമുഖത്തിൽ "സമഗ്രത" എന്ന വാക്ക് ചേർത്തു.


Related Questions:

ചുവടെ കൊടുത്തിരിക്കുന്നവയിൽ ആമുഖവും ആയി ബന്ധപ്പെട്ട് തെറ്റായ പ്രസ്താവന ഏത്?
ഭരണഘടനയുടെ ആമുഖത്തിൽ സൂചിപ്പിച്ചിട്ടുള്ള അടിസ്ഥാന ലക്ഷ്യങ്ങളിൽ ഉൾപ്പെടാത്തതേത്?
ഇന്ത്യൻ ഭരണഘടനയുടെ _______ അധികാര സ്രോതസ് ഇന്ത്യൻ ജനങ്ങളാണെന്ന് സൂചിപ്പിക്കുന്നു.
ആമുഖം ഇന്ത്യൻ ഭരണഘടനയുടെ ഭാഗമാണ് എന്ന് സുപ്രീംകോടതി പ്രഖ്യാപിച്ച കേസ് ഏതാണ് ?
ഇന്ത്യൻ ഭരണഘടനയുടെ തിരിച്ചറിയൽ രേഖ എന്ന് എൻ.എ.പൽക്കിവാല വിശേഷിപ്പിച്ചത് ?