App Logo

No.1 PSC Learning App

1M+ Downloads
ഇന്ത്യൻ ഭരണഘടനയുടെ ഭാഗംIIIപൗരന്മാർക്ക് ചില മൗലിക അവകാശങ്ങൾ ഉറപ്പു നൽകുന്നു താഴെപ്പറയുന്നവയിൽ ഒരു അവകാശം ഭാഗംIII ഉൾപ്പെടുത്തിയിട്ടില്ല,ഏതാണ് ആ അവകാശം

Aവ്യക്തി സ്വാതന്ത്ര്യത്തിനുള്ള അവകാശം

Bതുല്യ ജോലിക്ക് തുല്യ വേതനത്തിനുള്ള അവകാശം

Cഇഷ്ടമുള്ള മതത്തിൽ വിശ്വസിക്കാൻ ഉള്ള അവകാശം

Dസമത്വത്തിനുള്ള അവകാശം

Answer:

B. തുല്യ ജോലിക്ക് തുല്യ വേതനത്തിനുള്ള അവകാശം

Read Explanation:

 മൗലികാവകാശങ്ങൾ

  • ജനാധിപത്യത്തിൻറെ വിജയത്തിനും പൗരന്മാരുടെ സമ്പൂർണ്ണ വികാസത്തിനും വേണ്ടി ഇന്ത്യൻ ഭരണഘടന ഉറപ്പ് നൽകുന്നതും ഒരു വ്യക്തിക്ക് ഒരു കാരണവശാലും നിഷേധിക്കപ്പെടാൻ പാടില്ലാത്തതുമായ അവകാശങ്ങൾ മൗലികാവകാശങ്ങൾ
  • ഇന്ത്യൻ ഭരണഘടനയിൽ മൗലികാവകാശങ്ങൾ ഉൾക്കൊള്ളിച്ചിരിക്കുന്ന ഭാഗം ഭാഗം 3
  • ഭരണഘടനയിൽ മൗലികാവകാശങ്ങൾ ഉൾക്കൊള്ളിച്ചിരിക്കുന്ന ആർട്ടിക്കിളുകൾ : ആർട്ടിക്കിൾ 12 മുതൽ 35 വരെ
  • മൗലികാവകാശങ്ങളുടെ  ശില്പി : സർദാർ വല്ലഭായി പട്ടേൽ
  • മൗലികാവകാശങ്ങൾ നടപ്പിലാക്കാൻ ഒരു പൗരനെ കോടതിയെ സമീപിക്കാവുന്നതാണ്
  • മൗലികാവകാശങ്ങളുടെ സംരക്ഷകൻ  : സുപ്രീം കോടതി
  • ഭരണഘടനാ നിലവിൽ വന്നപ്പോൾ ഉണ്ടായിരുന്ന മൗലികാവകാശങ്ങളുടെ എണ്ണം 7
  • ഇപ്പോഴുള്ള മൗലികാവകാശങ്ങളുടെ എണ്ണം 6
  • മൗലികാവകാശമായിരുന്ന സ്വത്ത് അവകാശം ഇപ്പോൾ ഒരു നിയമാവകാശം അല്ലെങ്കിൽ ഭരണഘടന അവകാശമാണ്
  • ഇന്ത്യയുടെ മാഗ്നാകാർട്ട , സ്വാതന്ത്ര്യത്തിന്റെ വിളക്കുകൾ , ഇന്ത്യൻ ഭരണഘടനയുടെ  ആണിക്കല്ല് എന്നിങ്ങനെ മൗലികാവകാശങ്ങളെ വിശേഷിപ്പിക്കുന്നു
  • സ്വത്തവകാശത്തെ മൗലികാവകാശങ്ങളുടെ പട്ടികയിൽ നിന്ന് നീക്കം ചെയ്ത ഭേദഗതി 44ആം ഭേദഗതി 1978
  • മൗലികാവകാശങ്ങൾ :
  • സമത്വത്തിനുള്ള അവകാശം 14 മുതൽ 18
  • സ്വാതന്ദ്ര്യത്തിനുള്ള അവകാശം 19 മുതൽ 22
  • ചൂഷണത്തിനെതിരായ അവകാശം 23 മുതൽ 24
  • മതസ്വാതന്ത്ര്യത്തിനുള്ള അവകാശം 25 - 28
  • സാംസ്കാരികവും വിദ്യാഭ്യാസപരവുമായ അവകാശം 29 -30
  • ഭരണഘടന പരമായ പ്രതിവിധിയുള്ള അവകാശം 32
  • ഇന്ത്യയെ ഒരു ക്ഷേമ രാഷ്ട്രമാക്കി മാറ്റുന്നതിനായി ഭരണഘടന അനുശാസിക്കുന്ന അടിസ്ഥാന തത്വങ്ങളാണ് മാർഗ്ഗനിർദ്ദേശ തത്വങ്ങൾ
  • ഭരണനിർവഹണത്തിലും നിയമനിർമാണത്തിലും ഭരണകൂട പാലിക്കേണ്ട നിർദേശങ്ങളെ സംബന്ധിച്ചാണ് ഇതിൽ പ്രതിപാദിക്കുന്നത്
  • ഇന്ത്യൻ ഭരണഘടനയിൽ മാർഗ്ഗനിർദേശിക തത്വങ്ങൾ ഉൾപ്പെടുന്ന ഭാഗം ഭാഗം 4
  • ഭരണഘടനയിൽ മാർഗ്ഗനിർദ്ദേശ തത്വങ്ങൾ ഉൾപ്പെടുന്ന വകുപ്പ് ആർട്ടിക്കിൾ 36 മുതൽ 51
  • ആർട്ടിക്കിൾ 39 ഡി തുല്യ ജോലിക്ക് തുല്യ വേതനം

Related Questions:

ഇന്ത്യൻ ഭരണഘടന ഉറപ്പു നൽകുന്ന മൗലികാവകാശങ്ങളിൽ നിന്നും പിന്നീട് നീക്കം ചെയ്യപ്പെട്ട അവകാശം
The Constitution of India provides free and compulsory education of all children in the age group of six to fourteen years as a :
മൗലികാവകാശങ്ങൾ പുനസ്ഥാപിക്കുന്നതിനുവേണ്ടി കോടതി പുറപ്പെടുവിക്കുന്ന ഉത്തരവുകൾ ആണ് റിട്ടുകൾ. താഴെപ്പറയുന്ന റിട്ടുകളിൽ "കൽപ്പന" എന്ന് അർത്ഥം വരുന്ന റിട്ട് കണ്ടെത്തുക :
കേരളത്തിലെ ഏറ്റവും ചെറിയ നദി

താഴെ തന്നിരിക്കുന്നവയിൽ തെറ്റായ പ്രസ്താവന തിരഞ്ഞെടുക്കുക ?

  1. ഭരണഘടന നിലവിൽ വരുന്ന സമയത്ത് 7 മൗലികാവകാശങ്ങൾ ഉണ്ടായിരുന്നു
  2. .സ്ത്രീയ്ക്കും പുരുഷനും തുല്യത ഉറപ്പുവരുത്തുന്നത് ഭരണഘടനയിലെ അനുച്ഛേദം 16 -ൽ ആണ്
  3. പൊതു നിയമനങ്ങളിൽ അവസരസമത്വം ഉറപ്പുനൽകുന്നത് അനുച്ഛേദം 16 -ൽ ആണ്.
  4. ആർട്ടിക്കിൾ 19 ൽ 5 തരം സ്വാതന്ത്ര്യങ്ങൾ ഉൾപ്പെടുന്നു.