App Logo

No.1 PSC Learning App

1M+ Downloads
ഇന്ത്യൻ ഭരണഘടനയുടെ വകുപ്പ് 21-A , 6 മുതൽ 14 വയസ്സുവരെയുള്ള കുട്ടികൾക്ക് സൗജന്യവും നിർബന്ധിതവുമായ വിദ്യാഭ്യാസം ഒരു മൗലിക അവകാശമായി ഉറപ്പു നൽകുന്നു .ഏത് ഭരണഘടന ഭേദഗതി നിയമം അനുസരിച്ചാണ് ഈ വകുപ്പ് ഭരണഘടനയിൽ ഉൾപ്പെടുത്തിയത്

A86-ാം ഭേദഗതി

B42-ാം ഭേദഗതി

C105-ാം ഭേദഗതി

D38-ാം ഭേദഗതി

Answer:

A. 86-ാം ഭേദഗതി

Read Explanation:

86-ാം ഭേദഗതി 2002

  • പ്രധാനമന്ത്രി എ ബി വാജ്പേയ്
  • പ്രസിഡൻറ് എപിജെ അബ്ദുൽ കലാം
  • പ്രാഥമിക വിദ്യാഭ്യാസം മൗലിക അവകാശമാക്കി മാറ്റി
  • ആർട്ടിക്കിൾ 21A ഭരണഘടനയിൽ കൂട്ടിച്ചേർത്തു
  • ആറു വയസ്സ് മുതൽ 14 വയസ്സുവരെയുള്ള കുട്ടികൾക്ക് സൗജന്യവും നിർബന്ധിതവുമായ വിദ്യാഭ്യാസം നൽകേണ്ടത് സ്റ്റേറ്റിന്റെ കടമയും കുട്ടികളുടെ മൗലികാവകാശവുമായി.
  • ആർട്ടിക്കിൾ 45 ൽ ഭേദഗതി വരുത്തി
  • ആർട്ടിക്കിൾ 51A  ൽ ഭേദഗതി വരുത്തി പതിനൊന്നാമതായി ഒരു മൗലിക കടമ കൂടി കൂട്ടി ചേർത്തു.  ഇത് അനുസരിച്ച് ആറിനും 14 നും ഇടയിലുള്ള കുട്ടികൾക്ക് വിദ്യാഭ്യാസം ചെയ്യുന്നതിനുള്ള അവസരം ഒരുക്കി കൊടുക്കേണ്ടത് ഓരോ രക്ഷിതാവിന്റെയും കടമയായി മാറി.

105-ാം ഭേദഗതി 2021

  • ഭേദഗതി ചെയ്ത ആർട്ടിക്കിൾ 338B ,342A,366
  • ലക്ഷ്യം : സാമൂഹികമായും വിദ്യാഭ്യാസപരമായും പിന്നാക്കം നിൽക്കുന്ന മറ്റ് പിന്നാക്ക വിഭാഗങ്ങളെ (ഒബിസി) തിരിച്ചറിയാനുള്ള സംസ്ഥാന സർക്കാരുകളുടെ അധികാരം പുനഃസ്ഥാപിക്കുക. ഈ ഭേദഗതി 2021 മെയ് 11 ലെ സുപ്രീം കോടതി വിധി അസാധുവാക്കി, അത്തരം തിരിച്ചറിയലിന് കേന്ദ്ര സർക്കാരിന് മാത്രം അധികാരം നൽകിയിരുന്നു.

Related Questions:

സ്വത്തവകാശത്തെ കുറിച്ച് പ്രതിപാദിക്കുന്ന ആർട്ടിക്കിൾ?
മഹാത്മാഗാന്ധി കീ ജയ് എന്ന മുദ്രാവാക്യത്തോടെ ഭരണഘടന നിർമ്മാണ സഭ പാസ്സാക്കിയ അനുഛേദം ഏത്?

ആർട്ടിക്കിൾ 20 , അവകാശം പോലുള്ള ചില കാര്യങ്ങളിൽ കുറ്റത്തിന് ശിക്ഷിക്കപ്പെടുന്നതിൽ നിന്ന് സംരക്ഷണം നൽകുന്നു.

  1. എക്സ് പോസ്റ്റ് ഫാക്റ്റോ നിയമങ്ങൾ
  2. ഡബിൾ ജിയോപാർഡി
  3. പ്രിവന്റ്റീവ് തടങ്ങൽ
  4. സ്വയം കുറ്റപ്പെടുത്തൽ
    ഇന്ത്യയുടെ ദേശീയ പതാക രൂപകല്പന ചെയ്തത് ആര് ?

    മൗലിക അവകാശങ്ങളുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവനകൾ തിരഞ്ഞെടുക്കുക

    1. ആർട്ടിക്കിൾ 21 ആണ് മൗലികാവകാശങ്ങളുടെ അടിത്തറ എന്നറിയപ്പെടുന്നത്
    2. 87ാം ഭേദഗതിയിലൂടെയാണ് ആർട്ടിക്കിൾ 21 ഭരണ ഘടനയിൽ ഉൾപ്പെടുത്തിയത്
    3. മൗലികാവകാശങ്ങളുമായി ബന്ധപ്പെട്ട് കോടതി പുറപ്പെടുവിക്കുന്ന ഉത്തരവിനെ റിട്ട് എന്നറിയപ്പെടുന്നു
    4. ജവഹർലാൽ നെഹ്റു ആണ് ആർട്ടിക്കിൾ 32നെ ഭരണഘടനയുടെ ഹൃദയവും ആത്മാവും എന്ന് വിശേഷിപ്പിച്ചത്