Challenger App

No.1 PSC Learning App

1M+ Downloads
ഇന്ത്യൻ സമയം ഉച്ചയ്ക്ക് 12 മണി ആയിരിക്കുമ്പോൾ ഗ്രീനിച്ചിലെ സമയം ഏത്ര ആയിരിക്കും ?

A5.30 A.M.

B6.30 A.M.

C5.30 P.M

D6.30 P.M.

Answer:

B. 6.30 A.M.

Read Explanation:

രേഖാംശരേഖകൾ (Longitudes)

  • ഉത്തരധ്രുവത്തെയും (90°N) ദക്ഷിണധ്രുവത്തെയും (90° S) യോജിപ്പിച്ച് തെക്ക് വടക്കായി വരയ്ക്കുന്ന സാങ്കല്പിക രേഖകൾ - രേഖാംശരേഖകൾ
  • ഒരു സ്ഥലത്തെ സമയം നിർണ്ണയിക്കുന്ന രേഖകൾ - രേഖാംശരേഖകൾ
  • ഗ്രീനിച്ച് രേഖ കടന്നു പോകുന്ന സ്ഥലം - ലണ്ടനിലെ ഗ്രീനിച്ച്
  • അടുത്തടുത്തുളള രണ്ട് രേഖാംശങ്ങൾ തമ്മിലുള്ള അകലം ഏറ്റവും കൂടുതൽ - ഭൂമധ്യ രേഖയിൽ
  • രണ്ട് രേഖാംശരേഖകൾ തമ്മിലുളള അകലം പൂജ്യമാകുന്നത് - ധ്രുവങ്ങളിൽ
  • ആകെ രേഖാംശ രേഖകളുടെ എണ്ണം - 360 
  • 0° രേഖാംശ രേഖ അറിയപ്പെടുന്നത് - ഗ്രീനിച്ച് രേഖ (Greenwich Meridian)/പ്രൈം മെറീഡിയൻ
  • 0° അക്ഷാംശരേഖ അറിയപ്പെടുന്നത് - ഭൂമധ്യരേഖ
  • രാജ്യങ്ങളെ പാശ്ചാത്യം, പൗരസ്ത്യം എന്നിങ്ങനെ രണ്ടായി വേർതിരിക്കുന്ന ഭൂപടത്തിലെ രേഖ - രേഖാംശരേഖ
  • പ്രാദേശിക സമയം ഗ്രീനിച്ച് സമയത്തെക്കാൾ ഒരു ഡിഗ്രി മാറുമ്പോൾ 4 മിനിട്ട് വ്യത്യാസപ്പെടുന്നു 
  • അടുത്തടുത്ത രണ്ടു രേഖാംശ രേഖകൾ തമ്മിലുള്ള സമയ വ്യത്യാസം - 4 മിനിട്ട്
  • ഗ്രീനിച്ചിന് 1 ഡിഗ്രി കിഴക്കും 1 ഡിഗ്രി പടിഞ്ഞാറും സ്ഥിതിചെയ്യുന്ന സ്ഥലങ്ങൾ തമ്മിലുള്ള സമയ വ്യത്യാസം - 8 മിനിട്ട്
  • 150 രേഖാംശം മാറുമ്പോൾ പ്രാദേശിക സമയത്തിന് വരുന്ന മാറ്റം - 1 മണിക്കൂർ വ്യത്യാസം
  • ഓരോ രാജ്യങ്ങളും അവരുടെ രാജ്യത്തിനുവേണ്ടി സ്ഥിരപ്പെടുത്തിയ സമയത്തെ അറിയപ്പെടുന്നത് - അംഗീകൃത സമയം (Standard Time)/ പ്രാമാണിക സമയം / മാനകീകൃത സമയം
  • ഇന്ത്യൻ പ്രാദേശിക സമയം കണക്കാക്കുന്നത് 82 1/2൦  രേഖാംശ രേഖ അടിസ്ഥാനപ്പെടുത്തിയാണ്
  • 82 1/2൦  കിഴക്ക് രേഖാംശരേഖ കടന്നു പോകുന്ന ഇന്ത്യയിലെ സ്ഥലങ്ങൾ - അലഹബാദ് (ഉത്തർപ്രദേശ്), കാകിനട (ആന്ധ്രാപ്രദേശ്).
  • ഇന്ത്യൻ സ്റ്റാൻഡേർഡ് ടൈം (ഇന്ത്യൻ പ്രാദേശിക സമയം) ഗ്രീനിച്ച് സമയത്തെക്കാൾ  5 1/2 മണിക്കൂർ മുന്നിലാണ്
    • ഉദാ :- 0° രേഖാംശരേഖയിൽ (ഗ്രീനിച്ചിൽ) രാവിലെ 10 മണി ആകുമ്പോൾ 82 1/2 രേഖാംശത്തിൽ (ഇന്ത്യൻ) സമയം - ഉച്ച കഴിഞ്ഞ് 3.30
    • ഇന്ത്യൻ സമയം ഉച്ചയ്ക്ക് 12 മണി ആയിരിക്കുമ്പോൾ ഗ്രീനിച്ചിലെ സമയം - 6.30 A.M

Related Questions:

നൽകിയിരിക്കുന്ന സൂചനകൾ ഏത് ധാതുവിനെക്കുറിച്ചുള്ളതാണെന്ന് തിരിച്ചറിയുക : 

  • കാഴ്ച്‌ചയിൽ പൈറോക്‌സിനുമായി സാമ്യമുള്ള ധാതു. എന്നാൽ ഘടനകളിൽ വ്യത്യാസമുണ്ട്
  • പ്രധാനമായും അടങ്ങിയിരിക്കുന്ന മൂലകങ്ങൾ- കാൽസ്യം, മഗ്നീഷ്യം, അലൂമിനിയം, ക്ലോറിൻ, ഫ്ലൂറിൻ, സിലിക്ക
  • പച്ച,കറുപ്പ് നിറങ്ങളിൽ കാണപ്പെടുന്നു.
ഇന്ത്യയുടെ ടോപ്പോഷീറ്റുകൾക്ക് എന്തിന്റെ അടിസ്ഥാനത്തിലാണ് നമ്പറുകൾ നൽകിയിരിക്കുന്നത് ?
സമുദ്ര പ്രവാഹ കളുടെ രൂപീകരണത്തിന് പിന്നിലെ പ്രാഥമിക ചാലകശക്തി ഏതാണ്?
ഭൂമിക്കുള്ളിലെ സംവഹനപ്രവാഹത്തിനാവശ്യമായ ഊഷ്‌മാവ് നൽകികൊണ്ട് ആദിമകാലത്തെ ഭൗമതാപത്തിന്റെ അവശേഷിപ്പുകൾ ഇന്നും ഭൂമിക്കുള്ളിൽ അവശേഷിക്കുന്നു.ഇതിനെ അറിയപ്പെടുന്നത്?
Which of the following trees shed their leaves once in a year?