App Logo

No.1 PSC Learning App

1M+ Downloads
ഇന്ദ്രിയചാലക ഘട്ടമെന്നാൽ ?

A2 മുതൽ 7 വയസ്സ് വരെ

B7 മുതൽ 11 വയസ്സ് വരെ

C11 വയസ്സിന് മുകളിൽ

D2 വയസ്സ് വരെ

Answer:

D. 2 വയസ്സ് വരെ

Read Explanation:

  • വൈജ്ഞാനിക വികാസത്തിന് സുപ്രധാനമായി  നാലു ഘട്ടങ്ങളുണ്ടെന്ന്  പിയാഷെ അഭിപ്രായപ്പെടുന്നു.
  1. സംവേദക ചാലകഘട്ടം / ഇന്ദ്രിയ ചാലകഘട്ടം (Sensory Motor Period) - 0 - 2  വയസ്സുവരെ
  2. പ്രാഗ് മനോവ്യാപാരഘട്ടം (Pre Operational  Period) - രണ്ടു വയസ്സുമുതൽ ഏഴുവയസ്സുവരെ
  3. മൂർത്ത മനോവ്യാപാരഘട്ടം / (Concrete Operational Period) - ഏഴു മുതൽ 11 വയസ്സുവരെ
  4. ഔപചാരിക മനോവ്യാപാരഘട്ടം (Formal Operational Period) - 11 വയസ്സുമുതൽ

സംവേദക ചാലകഘട്ടം / ഇന്ദ്രിയ ചാലകഘട്ടം (Sensory Motor Period) - രണ്ടു വയസ്സുവരെ

  • ഇന്ദ്രിയാനുഭവങ്ങളിലൂടെയും സ്വന്തം ചെയ്തികളിലൂടെയും ലോകത്തെക്കുറിച്ചുള്ള പ്രാഥമിക ധാരണകൾ വളർന്നുവരുന്നു.
  • തന്നെക്കുറിച്ചും തൻറെ ശരീരത്തെക്കുറിച്ചുമുള്ള ധാരണ, പരിചയമുള്ളവരെയും ഇല്ലാത്തവരെയും തിരിച്ചറിയാൻ സാധിക്കലും  അതിനനുസരിച്ച് പ്രതികരിക്കലും, വസ്തുക്കളും ആൾക്കാരും കൺവെട്ടത്തുനിന്നു മറഞ്ഞാലും നിലനിൽക്കുന്നു എന്ന തിരിച്ചറിവ് (Object Permanence), സ്ഥലത്തെക്കുറിച്ചും സമയത്തെക്കുറിച്ചുമുള്ള ആദിബോധങ്ങൾ, കാര്യകാരണബന്ധങ്ങളെക്കുറിച്ച് ആദ്യധാരണകൾ ('ഞാൻ കരഞ്ഞാൽ അമ്മ വരും' 'വസ്തുക്കൾ ഇട്ടാൽ ഒച്ചയുണ്ടാവും'), പരീക്ഷണങ്ങൾ, അനുകരണങ്ങൾ എന്നിവയുടെ തുടക്കം, മറ്റുള്ളവരുടെ ഭാവങ്ങളും ഭാഷയും  മനസ്സിലായിത്തുടങ്ങൾ  എന്നിങ്ങനെ ഭാഷാപഠനം സാധ്യമാകുന്ന കാലം വരെ.
  • സംവേദ സ്കീമുകളും ചാലക സ്കീമകളും ഉപയോഗിച്ചാണ് പഠനം മുന്നേറുന്നത്.
  • ഒന്നര വയസ്സു മുതൽ രണ്ടു വയസ്സുവരെയുള്ള കാലം അടുത്ത ഘട്ടത്തിലേക്കുള്ള മാറ്റത്തിൻ്റെ  കാലമാണ്.
  • ചെയ്യാൻ പോകുന്നതിനെക്കുറിച്ച് മനസ്സിൽ വിചാരിക്കാൻ സാധിച്ചു തുടങ്ങുന്നു.

Related Questions:

ശിശുവിൻറെ സമഗ്ര വികസനത്തിൽ ഏറ്റവും സ്വാധീനം ചെലുത്തുന്ന ഘടകമാണ്?
ഒരുവൻ സമവയസ്ക സംഘത്തിലെ സജീവ ഭാഗം എന്ന നിലയിൽ പ്രവർത്തനം ആരംഭിക്കുന്നത് ഏത് ഘട്ടത്തിലാണ് ?
According to Sigmund Freud unresolved conflicts during the developmental stages may lead to
താഴെ പറയുന്ന ആശയങ്ങളിൽ ഒന്നൊഴികെ മറ്റെല്ലാം പിയാഷെയുടെ വൈജ്ഞാനിക വികാസവുമായി ബന്ധപ്പെട്ടവയാണ്. ഇതിൽ ഒറ്റപ്പെട്ടത് :
School readiness skills are developed and most free times is spent playing with friends are major characteristics of: