Challenger App

No.1 PSC Learning App

1M+ Downloads
'ഇന്നത്തെ കാലത്തു കേവലം പ്ലസ് ടു പരീക്ഷ പാസായതു കൊണ്ട് മാത്രം ഒരു കാര്യവുമില്ല.' പ്ലസ് ടു പരീക്ഷയിൽ പരാജിതയായ രേവതി വീട്ടുകാരോട് പറഞ്ഞു. ഇവിടെ രേവതി സ്വീകരിച്ച പ്രതിരോധ തന്ത്രം?

Aതാദാത്മീകരണം

Bപ്രക്ഷേപണം

Cയുക്തീകരണം

Dദമനം

Answer:

C. യുക്തീകരണം

Read Explanation:

യുക്തീകരണം (Rationalization) 

  • വ്യക്തി തന്റെ ബലഹീനതകൾ / പരാജയങ്ങൾ /  കഴിവുകേടുകൾ തുടങ്ങിയവയെ തെറ്റായ കാരണങ്ങൾ വഴി ന്യായീകരിക്കുന്ന തന്ത്രം. 
  • ഉദാ: കയ്യക്ഷരം മോശമായതിന് പേനയെ കുറ്റം പറയുക. 
  • ആഗ്രഹിച്ച മൊബൈൽ ഫോൺ വാങ്ങാൻ സാധിക്കാതെ മറ്റൊന്ന് വാങ്ങേണ്ടി വരുമ്പോൾ അതിന് പിക്ചർ ക്ലാരിറ്റി കുറവാണെന്നും, താൻ ഇപ്പോൾ വാങ്ങിയതാണ് കിട്ടാവുന്നതിൽ ഏറ്റവും മികച്ചത് എന്ന് സങ്കല്പ്പിക്കുക. 
  • നിരാശാബോധം കുറയ്ക്കുക എന്നതാണ് യുക്തീകരണത്തിന്റെ പ്രധാനലക്ഷ്യം.
  • പ്രധാനമായും യുക്തീകരണം 2 തരത്തിലുണ്ട്
    1. മധുരിക്കുന്ന നാരങ്ങ ശൈലി (Sweet Lemonism)
    2. പുളിമുന്തിരി ശൈലി (Sour Grapism)

Related Questions:

ക്ലാസ്സിൽ ശാസ്ത്ര പ്രവർത്തനങ്ങൾ ചെയ്തുകൊണ്ടിരിക്കുന്ന ഗീതുവിൻ്റെ പ്രയാസം ബോധ്യപ്പെട്ട ശാരദ ടീച്ചർ വർക് ഷീറ്റുകളും ചില മാതൃകകളും നൽകിയപ്പോൾ അവൾക്ക് എളുപ്പത്തിൽ ഉത്തരം കണ്ടെത്താൻ കഴിഞ്ഞു. ടീച്ചർ നൽകിയ കൈത്താങ്ങ് താഴെ കൊടുത്തതിൽ ഏത് വിലയിരുത്തലുമായി ബന്ധപ്പെടുന്നു.

അഭിമുഖവുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവനകൾ തിരഞ്ഞെടുക്കുക :

  1. വ്യവഹാരത്തിന്റെ വിവിധ മാനങ്ങൾ കണ്ടെത്താനും വ്യക്തമായ ഉത്തരത്തിലേക്കു നയിക്കുന്ന ചോദക ചോദ്യങ്ങൾ രൂപപ്പെടുത്താനുമുള്ള അഭിമുഖകാരന്റെ കഴിവിനെ ആശ്രയിച്ചാണ് അഭിമുഖത്തിന്റെ വിജയം.
  2. അഭിമുഖം രണ്ടുതരങ്ങളാണ് സുഘടിതം (Structured), സുഘടിതമല്ലാത്തത് (Unstructured)
  3. ഏതെങ്കിലും ഒരു ലക്ഷ്യം മുൻനിർത്തി, രണ്ടോ അതിലധികമോ വ്യക്തികൾ മുഖാമുഖമായോ അല്ലാതെയോ നടത്തുന്ന സംഭാഷണമാണ്
    സാമൂഹികബന്ധ പരിശോധന വികസിപ്പിച്ചത് ?
    വ്യക്തിയിൽ നിന്ന് നേരിട്ട് കിട്ടാത്ത വിവരങ്ങൾ ശേഖരിക്കാൻ ഉപയോഗിക്കുന്ന ശിശുപഠന തന്ത്രം ?
    ഒരു സംഘത്തിലെ സാമൂഹ്യ ബന്ധങ്ങൾ അറിയാനുപയോഗിക്കുന്ന തന്ത്രം ?