ഇന്റർഗവൺമെന്റൽ പാനൽ ഓൺ ക്ലൈമറ്റ് ചേഞ്ചിന്റെ ആസ്ഥാനം എവിടെ?
Aഓസ്ട്രേലിയ
Bവിയറ്റ്നാം
Cന്യൂസിലാൻഡ്
Dജനീവ
Answer:
D. ജനീവ
Read Explanation:
ഇന്റർഗവൺമെന്റൽ പാനൽ ഓൺ ക്ലൈമറ്റ് ചെയ്ഞ്ച് (IPCC)
- 1988-ൽ യുണൈറ്റഡ് നേഷൻസ് എൻവയോൺമെന്റ് പ്രോഗ്രാമും (UNEP) വേൾഡ് മെറ്റീരിയോളജിക്കൽ ഓർഗനൈസേഷനും (WMO) ചേർന്ന് സ്ഥാപിച്ച ഒരു ശാസ്ത്ര സ്ഥാപനം
- ജനീവയാണ് IPCCയുടെ ആസ്ഥാനം
- വിവിധ രാജ്യങ്ങളിൽ നിന്നുള്ള കാലാവസ്ഥാ ശാസ്ത്രജ്ഞർ ഈ സമിതിയിൽ അംഗങ്ങളാണ്.
- കാലാവസ്ഥാ വ്യതിയാനത്തെക്കുറിച്ച് വ്യക്തമായ വിവരങ്ങളും, പാരിസ്ഥിതിക, സാമൂഹിക, സാമ്പത്തിക മേഖലകളിൽ അതുണ്ടാക്കാനിടയുള്ള പ്രത്യാഘാതങ്ങളും ലോകത്തെ അറിയിക്കുകയാണ് മുഖ്യ ലക്ഷ്യം.
- 2007-ൽ ഐ.പി.സി.സി.ക്ക് സമാധാനത്തിനുള്ള നൊബേൽ സമ്മാനം ലഭിച്ചിരുന്നു
- നിലവിൽ 195 രാജ്യങ്ങൾ IPCCയിൽ അംഗങ്ങളാണ്