ഇരു ധ്രുവങ്ങൾക്കും മധ്യത്തിലായി ഭൂമിയെ രണ്ട് തുല്യ അർദ്ധഗോളങ്ങളായി വിഭജിച്ചുകൊണ്ട് നിലകൊള്ളുന്നുവെന്ന് സങ്കല്‌പിക്കുന്ന അക്ഷാംശരേഖയാണ് ഭൂമധ്യരേഖ.
ഭൂമധ്യരേഖയുടെ അക്ഷാംശം പൂജ്യം ഡിഗ്രിയാണ്.
ഭൂമധ്യരേഖയുടെ വടക്കുഭാഗം ഉത്തരാർദ്ധഗോളം (Northern Hemisphere) എന്നും ഭൂമധ്യരേഖയുടെ തെക്ക് ഭാഗം ദക്ഷിണാർദ്ധഗോളം (Southern Hemisphere) എന്നും അറിയപ്പെടുന്നു.
ഏറ്റവും വലിയ അക്ഷാംശരേഖയാണ് ഭൂമധ്യരേഖ.
‘വലിയ വൃത്തം' എന്നറിയപ്പെടുന്നത് ഭൂമധ്യരേഖയാണ്.
Intertropical convergent zone എന്നറിയപ്പെടുന്നത് ഭൂമധ്യരേഖാ പ്രദേശമാണ്.