A5%
B1%
C2%
D10%
Answer:
C. 2%
Read Explanation:
ബ്രിട്ടീഷ് അധിനിവേശത്തിന് മുമ്പ് ഇന്ത്യക്ക്. സ്വതന്ത്രമായ ഒരു സമ്പദ്ഘടനയാണ് ഉണ്ടായിരുന്നത്.
കൃഷിയായിരുന്നു ജനങ്ങളുടെ പ്രധാനജീവിതോപാധി.
പരുത്തി, പട്ടു തുണിത്തരങ്ങൾ, ലോഹം, അമൂല്യമായ രത്നങ്ങൾ തുടങ്ങിയ കരകൗശലവ്യവസായങ്ങൾ ഉയർന്ന പുരോഗതി കൈവരിച്ചിരുന്നു.
ഇന്ത്യയിൽ നിലനിന്നിരുന്ന കൊളോണിയൽ ഭരണത്തിൻ്റെ ലക്ഷ്യം
- ബ്രിട്ടീഷ് ഭരണകാലത്ത് വളർന്നു കൊണ്ടിരുന്ന ബ്രിട്ടനിലെ
ആധുനികവ്യവസായ ങ്ങൾക്ക് തടസ്സമില്ലാതെ അസംസ്കൃത
വസ്തുക്കൾ പ്രദാനം ചെയ്യുന്ന രാജ്യമാക്കി ഇന്ത്യയെ മാറ്റുക.
കോളനി ഭരണം, ഇന്ത്യയിൽ നടപ്പാക്കിയ സാമ്പത്തിക നയങ്ങളുടെ പ്രധാനലക്ഷ്യം - ഇന്ത്യൻ സമ്പദ്ഘടന യുടെ പുരോഗതിയെക്കാളുപരി, അവരുടെ സാമ്പത്തി കതാൽപര്യങ്ങളുടെ സംരക്ഷണവും പ്രോത്സാഹനവുമായിരുന്നു
ഇന്ത്യൻ സമ്പദ് വ്യവസ്ഥയെ 'അസംസ്കൃത വസ്തുക്കളുടെ ദാതാവും' ബ്രിട്ടനിൽ നിന്നുള്ള 'അന്തിമ വ്യാവസായിക ഉല്‌പന്നങ്ങളും ഉപഭോക്താക്കളും മെന്ന ദയനീയ അവസ്ഥയിലേക്ക് എത്തിച്ചു.
സ്വാതന്ത്ര്യം ലഭിക്കുന്നതിനുമുമ്പ് ഇന്ത്യയുടെ ദേശീയ വരുമാനം (National Income), ആളോഹരി വരുമാനം (Per Capita Income) എന്നിവ നിർണ്ണയിക്കുന്നതിൽ പഠനങ്ങൾ നടത്തിയ പ്രമുഖ സാമ്പത്തിക ശാസ്ത്രജ്ഞർ ദാദാഭായ് നവ്റോജി, വില്യം ഡിഗ്‌ബൈ, ഫിൻഡ്‌ലേ ഷിറാസ്, വി.കെ.ആർ.വി.റാവു, സി.ആർ. ദേശായ്.
അവയിൽ പ്രത്യേകം ശ്രദ്ധിക്കപ്പെട്ട പഠനം വി.കെ.ആർ.വി റാവുവിൻ്റെ പഠനങ്ങൾ
ഇത്തരം പഠനങ്ങളുടെ അടിസ്ഥാന നിഗമനങ്ങൾ ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യ പകുതി വരെ രാജ്യത്തിന്റെ മൊത്തം യഥാർത്ഥ ഉൽപന്ന (Aggregate Real Output) വളർച്ചാനിരക്ക് 2% ത്തിൽ താഴെയും വാർഷിക ആളോഹരി ഉൽപന്ന (Per-capita Output) വളർച്ചാനിരക്ക് വെറും അരശതമനത്തിൽ താഴെയുമാ യിരുന്നു.